ബ്യൂടി പാര്‍ലര്‍ ഉടമയായ നായരങ്ങാടി കാളിയങ്കര വീട്ടില്‍ ഷീല സണ്ണി(51) യെ മാരക ലഹരിമരുന്നായ എല്‍ എസ് ഡി സ്റ്റാംപ് കൈവശം വച്ചെന്നു കണ്ടെത്തി 72 ദിവസമാണ് ജയിലിലടച്ചത്. എന്നാല്‍ ഷീലയുടെ ബാഗില്‍നിന്ന് എക്‌സൈസ് പിടിച്ചത് എല്‍എസ്ഡി സ്റ്റാംപ് അല്ലെന്ന രാസപരിശോധനാ റിപോര്‍ട് പുറത്തുവന്നതോടെ എക്‌സൈസിനെതിരെ വ്യാപക വിമര്‍ശനമാണ് ഉയര്‍ന്നത്.
ലഹരി വസ്തുക്കള്‍ കയ്യില്‍ വയ്ക്കുന്നത് ഗുരുതര കുറ്റമായതിനാല്‍ കീഴ് കോടതികളില്‍നിന്നു പലും ഷീലയ്ക്കു ജാമ്യം ലഭിച്ചിരുന്നില്ല. തുടര്‍ന്ന് ഹൈകോടതിയില്‍നിന്നു ജാമ്യം നേടി മേയ് 10നാണ് ഷീല പുറത്തിറങ്ങിയത്. ചെയ്യാത്ത തെറ്റിനാണ് നിരപരാധിയായ ഒരു സ്ത്രീ ഇത്രയും കാലം ജയിലില്‍ കിടന്നത്. മേയ് 12ന് കാക്കനാട് റീജനല്‍ ലാബില്‍ നിന്നുള്ള പരിശോധനാ റിപോര്‍ട് പുറത്തുവന്നെങ്കിലും ഒരാഴ്ച മുന്‍പാണ് കോപി കൈവശം കിട്ടിയത്.
ബാഗില്‍നിന്നു 12 എല്‍ എസ് ഡി സ്റ്റാംപുകള്‍ കണ്ടെടുത്തെന്ന് ചൂണ്ടിക്കാട്ടി ഫെബ്രുവരി 27നാണ് എക്‌സൈസ് ഷീലയെ ബ്യൂടി പാര്‍ലറില്‍നിന്ന് അറസ്റ്റ് ചെയ്തത്. എന്നാല്‍ എക്‌സൈസിന് ഗുരുതര വീഴ്ച സംഭവിച്ചെന്ന് വ്യക്തമാക്കുന്നതാണ് 'എല്‍ എസ് ഡി ടെസ്റ്റ് നെഗറ്റീവ്' എന്ന റിപോര്‍ടോടെ കാക്കനാട് ലാബില്‍നിന്നു പുറത്തുവന്ന പരിശോധനാഫലം. 12 സ്റ്റാംപുകളിലും നടത്തിയ മൂന്നു ടെസ്റ്റുകളിലും ഫലം നെഗറ്റീവാണ്.
Keywords: Kerala High Court dismisses case against Beauty parlor owner Sheela Sunny, Kochi, News, Trending, Controversy, Kerala High Court, Beauty parlor owner Sheela Sunny, Drug Case, Excise, Kerala.