Transgender | ചരിത്രത്തില്‍ ആദ്യം: ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗത്തിന് നഴ്സിംഗ് മേഖലയില്‍ സംവരണം

 


ADVERTISEMENT

തിരുവനന്തപുരം: (www.kvartha.com) ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗത്തിന് നഴ്സിംഗ് മേഖലയില്‍ സംവരണം അനുവദിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ബി എസ് സി നഴ്സിംഗ് കോഴ്സില്‍ ഒരു സീറ്റും ജെനറല്‍ നഴ്സിംഗ് കോഴ്സില്‍ ഒരു സീറ്റുമാണ് സംവരണം അനുവദിച്ചതെന്നും മന്ത്രി വ്യക്തമാക്കി.

Transgender | ചരിത്രത്തില്‍ ആദ്യം: ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗത്തിന് നഴ്സിംഗ് മേഖലയില്‍ സംവരണം

ചരിത്രത്തില്‍ ആദ്യമായാണ് ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗത്തിനായി നഴ്സിംഗ് മേഖലയില്‍ സംവരണം ഏര്‍പ്പെടുത്തുന്നത്. ട്രാന്‍സ് ജെന്‍ഡര്‍ വിഭാഗത്തിന്റെ ഉന്നമനത്തിനായി ഈ സര്‍കാര്‍ വലിയ പ്രവര്‍ത്തനങ്ങളാണ് നടത്തുന്നതെന്നും അതിന്റെ തുടര്‍ചയായാണ് ആരോഗ്യ രംഗത്തു കൂടി ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗത്തിന്റെ പ്രാതിനിധ്യം ഉറപ്പാക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.

Keywords:  Kerala govt announces reservation for transgender students in nursing courses, Thiruvananthapuram, News, Reservation, Transgender Students, Nursing Courses, Students, Health Minister, Veena George, Kerala.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia