തിരുവനന്തപുരം: (www.kvartha.com) സംസ്ഥാനത്ത് മഴക്കെടുതിയില്‍ വ്യാഴാഴ്ച (06.07.2023) അഞ്ച് പേരാണ് മരിച്ചത്. കോട്ടയം, കോഴിക്കോട്, തിരുവനന്തപുരം എന്നീ ജില്ലകളിലാണ് വിവിധ അപകടങ്ങളിലായി ആളുകള്‍ മരിച്ചത്.
തിരുവനന്തപുരം ആര്യനാട് വിദ്യാര്‍ഥി കുളത്തില്‍ മുങ്ങിമരിച്ചു. മലയടി നിരപ്പില്‍ വീട്ടില്‍ അക്ഷയ് (15) ആണ് മരിച്ചത്. പാറശ്ശാലയില്‍ വീടിന് മുകളില്‍ വീണ മരക്കൊമ്പ് വെട്ടിമാറ്റുന്നതിനിടയില്‍ കാല്‍ വഴുതിവീണ് ഗൃഹനാഥന്‍ മരിച്ചു. ചെറുവാരകോണം ബ്രൈറ്റ് നിവാസില്‍ ചന്ദ്രനാണ് മരിച്ചത്.
വെള്ളക്കെട്ടില്‍ വീണ് അയ്മനത്ത് വയോധികന്‍ മരിച്ചു. അയ്മനം പുലിക്കുട്ടിശേരി മുട്ടേല്‍ സ്രാമ്പിത്തറ വീട്ടില്‍ ഭാനുകറുമ്പനാണ് (73) മരിച്ചത്. വീട്ടിലെ കന്നുകാലിക്ക് പുല്ല് നല്‍കാനായി വീട്ടുമുറ്റത്തെ വെള്ളക്കെട്ടിലൂടെ പോയപ്പോള്‍ കാല്‍വഴുതി വീണാണ് അപകടം. ഏറെ നേരം കാണാതായതോടെ ബന്ധുക്കള്‍ നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്.
കോഴിക്കോട് വടകര മണിയൂരില്‍ ഇലക്ട്രിക് ലൈന്‍ പൊട്ടിവീണ് 17 കാരന്‍ മരിച്ചു. വടകര മണിയൂര്‍ മുതുവന കടയക്കൂടി ഹമീദിന്റെ മകന്‍ നിഹാല്‍ (17) ആണ് മരിച്ചത്. വൈകിട്ട് സൈകിളില്‍ പോകുമ്പോള്‍ തെങ്ങ് പൊട്ടി വീണ ഇലക്ട്രിക് കമ്പിയില്‍നിന്ന് വൈദ്യുതാഘാതമേല്‍ക്കുകയായിരുന്നു.
ഒരാഴ്ചക്കിടെ സംസ്ഥാനത്ത് മഴക്കെടുതിയില്‍ മരിച്ചവരുടെ എണ്ണം പതിനൊന്നായി. കോഴിക്കോട് ജില്ലയില്‍ ബുധനാഴ്ച (05.07.2023) കാണാതായ രണ്ടു പേര്‍ക്കായും മലപ്പുറം നിലമ്പൂരില്‍ കാണാതായ മുത്തശ്ശിക്കും പേരകുട്ടിക്കുമായും തിരച്ചില്‍ തുടരുകയാണ്.
Keywords: News, Kerala, Kerala-News, Obituary, Obituary-News, Kerala, Died, Heavy Rain, Kerala: Five persons died as heavy rain.