Follow KVARTHA on Google news Follow Us!
ad

HC Verdict | 'വിവാഹമോചിതയായ കഴിവുള്ള ഭാര്യ വെറുതെ ഇരിക്കേണ്ട, ഭർത്താവിൽ നിന്ന് പരിമിതമായ ജീവനാംശം മാത്രമേ ലഭിക്കൂ, ഉപജീവനത്തിനായി സ്വന്തം ശ്രമങ്ങൾ നടത്തണം'; സുപ്രധാന വിധിയുമായി ഹൈകോടതി; യുവതിയുടെ ഹർജി തള്ളി

'ജോലി ചെയ്യാൻ കഴിയാത്തത് എന്തുകൊണ്ടാണെന്നതിന് വിശദീകരണമില്ല' Karnatak High Court, Maintenance Case, Court Verdict, ദേശീയ വാർത്തകൾ
ബെംഗ്ളുറു: (www.kvartha.com) ജീവനാംശ കേസിൽ സുപ്രധാന വിധിയുമായി കർണാടക ഹൈകോടതി. വിവാഹമോചിതയായ കഴിവുള്ള ഭാര്യയ്ക്ക് വെറുതെ ഇരിക്കാനാവില്ലെന്നും ഭർത്താവിൽ നിന്ന് പൂർണ ജീവനാംശം ലഭിക്കില്ലെന്നും പകരം ഉപജീവനത്തിനായി ചില ശ്രമങ്ങൾ നടത്തണമെന്നും കോടതി പറഞ്ഞു. 2005ലെ ഗാർഹിക പീഡനങ്ങളിൽ നിന്ന് സ്ത്രീകളെ സംരക്ഷിക്കുന്ന നിയമത്തിലെ സെക്ഷൻ 12 പ്രകാരം മജിസ്‌ട്രേറ്റ് കോടതി തനിക്ക് നൽകിയ ജീവനാംശവും നഷ്ടപരിഹാരത്തുകയും വെട്ടിക്കുറച്ച മേൽ കോടതിയുടെ ഉത്തരവിനെ ചോദ്യം ചെയ്ത് യുവതിയും അവരുടെ കുട്ടിയും സമർപിച്ച ഹർജി തള്ളിക്കൊണ്ടാണ് ഹൈകോടതി ഈ വിധി പുറപ്പെടുവിച്ചത്.

News, National, Karnatak High Court, Maintenance Case, Court Verdict,  Karnataka HC Upholds Reduction Of Maintenance To 'Capable' Wife; Says She Can't Sit Idle, Can Only Seek 'Supportive Maintenance' From Husband.

യുവതി വിവാഹത്തിന് മുമ്പ് ജോലി ചെയ്തിരുന്നുവെന്നും ഇപ്പോൾ ജോലി ചെയ്യാൻ കഴിയാത്തത് എന്തുകൊണ്ടാണെന്നതിന് വിശദീകരണമില്ലെന്നും ജസ്റ്റിസ് രാജേന്ദ്ര ബദാമികറിന്റെ സിംഗിൾ ബെഞ്ച് നിരീക്ഷിച്ചു. 'യുവതി വെറുതെയിരിക്കേണ്ടതില്ല, ഭർത്താവിൽ നിന്ന് പൂർണ ജീവനാംശവും തേടേണ്ടതുമില്ല, കൂടാതെ അവളുടെ ഉപജീവനത്തിനായി ചില ശ്രമങ്ങൾ നടത്താൻ നിയമപരമായി ബാധ്യസ്ഥയാണ്, മാത്രമല്ല ഭർത്താവിൽ നിന്ന് പരിമിതമായ ജീവനാംശം മാത്രമേ ലഭിക്കൂ', കോടതി ഉത്തരവിൽ പറഞ്ഞു.

യുവതിക്ക് നൽകിയിരുന്ന ജീവനാംശം 10,000 രൂപയിൽ നിന്ന് 5,000 രൂപയായും നഷ്ടപരിഹാരം 3,00,000 രൂപയിൽ നിന്ന് 2,00,000 രൂപയായും കുറച്ച സെഷൻസ് കോടതിയുടെ ഉത്തരവ് ചോദ്യം ചെയ്താണ് യുവതി ഹർജി നൽകിയത്. അതേസമയം, കുട്ടിക്ക് ജീവനാംശം അനുവദിച്ചുകൊണ്ടുള്ള ഉത്തരവ് മേൽ കോടതി ശരിവച്ചതായി ഹൈകോടതി ചൂണ്ടിക്കാട്ടി.

Keywords: News, National, Karnatak High Court, Maintenance Case, Court Verdict,  Karnataka HC Upholds Reduction Of Maintenance To 'Capable' Wife; Says She Can't Sit Idle, Can Only Seek 'Supportive Maintenance' From Husband.
< !- START disable copy paste -->

Post a Comment