Kannur University | മാറ്റത്തിന്റെ പാതയില്‍ കണ്ണൂര്‍ സര്‍വകലാശാല; ബിരുദതലം മുതല്‍ പാഠപുസ്തകങ്ങളുടെ മലയാളം പതിപ്പ് ലഭ്യമാക്കും
Jul 16, 2023, 21:32 IST
കണ്ണൂര്‍: (www.kvartha.com) കാലാനുസൃതമായ മാറ്റത്തിന്റെ പാതയില്‍ കണ്ണൂര്‍ സര്‍വകലാശാല. ബിരുദ, ബിരുദാനന്തര വിഷയങ്ങളിലെ പഠനനിലവാരം മെച്ചപ്പെടുത്തുന്നതിന് പാഠപുസ്തകങ്ങളുടെ മാതൃഭാഷയിലുള്ള പതിപ്പ് ലഭ്യമാക്കാന്‍ അകാഡമിക് കൗണ്‍സില്‍ യോഗം തീരുമാനിച്ചു. മലയാളം വിഷയത്തില്‍ എംഎഡ് പരീക്ഷകള്‍ എഴുതുന്ന വിദ്യാര്‍ഥികള്‍ക്ക് മലയാളത്തില്‍ മറ്റു വിഷയങ്ങള്‍ എഴുതാനുള്ള സൗകര്യവും ഒരുക്കും.
ലൈബ്രറി ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ സയന്‍സ് ഒരു മള്‍ടി ഡിസിപ്ലിനറി ഇന്‍ട്രൊഡക്ടറി കോഴ്‌സായി ബിരുദതലത്തില്‍ ആരംഭിക്കുന്നത് പരിഗണിക്കും. 2013നുശേഷം പ്രവേശനം നേടിയവര്‍ക്ക് മേഴ്‌സി ചാന്‍സ് പരീക്ഷ എഴുതാനുള്ള അവസരം നല്‍കും. ബിരുദ, ബിരുദാനന്തര പ്രോഗ്രാമുകളില്‍ ഇന്റേണല്‍ മാര്‍കിന്റെ കാര്യത്തില്‍ റെഗുലര്‍, പ്രൈവറ്റ് രജിസ്‌ട്രേഷന്‍ പ്രോഗ്രാമുകള്‍ തമ്മിലുള്ള അന്തരം ഒഴിവാക്കുകയും മിനിമം പാസ് മാര്‍ക് തുല്യമാക്കുകയും ചെയ്യും.
ശ്രവണവൈകല്യമുള്ള വിദ്യാര്‍ഥികള്‍ക്കായി പ്രത്യേകം ഒബ്ജക്ടിവ് ടൈപ് ചോദ്യപേപറുകള്‍ തയാറാക്കും. ഇന്ദിര ഗാന്ധി ഓപണ്‍ സര്‍വകലാശാലയുടെ എല്ലാ കോഴ്‌സുകള്‍ക്കും തുല്യത നല്‍കാനും തീരുമാനിച്ചു.
ജനാധിപത്യ സമൂഹത്തിലെ വിദ്യാര്‍ഥികള്‍ നിര്‍ബന്ധമായും മനസിലാക്കിയിരിക്കേണ്ട ശാസ്ത്രവും ചരിത്രവും പാഠപുസ്തകത്തില്‍നിന്ന് തുടര്‍ച്ചയായി ഒഴിവാക്കിക്കൊണ്ടിരിക്കുന്ന കേന്ദ്ര ഭരണകൂട നയം തിരുത്തണമെന്നും ഇത്തരം പാഠഭാഗങ്ങള്‍ ഉന്നത വിദ്യാഭ്യാസ രംഗത്ത് സിലബസുകളില്‍ ഉള്‍പ്പെടുത്തണമെന്നും അകാഡമിക് കൗണ്‍സില്‍ പ്രമേയം പാസാക്കി. ചരിത്ര വിഭാഗം അംഗം സിടി ശശി പ്രമേയം അവതരിപ്പിച്ചു. വൈസ് ചാന്‍സലര്‍ ഡോ. ഗോപിനാഥ് രവീന്ദ്രന്‍ അധ്യക്ഷനായി.

Kannur University, Education, Study, Graduate, Degree, Question Paper, Course, Mark, IGNOU, Kannur University on the Path of Change.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.