കണ്ണൂര്‍ - ജില്ലാ ആശുപത്രി - മയ്യില്‍ റൂടിലോടുന്ന ചങ്ങായി ബസാണ് ഇടിച്ചത്. ബസ് ഇടിച്ചു തെറിപ്പിച്ചതിന് ശേഷം ബസിന്റെ അടിയില്‍ കുടുങ്ങിപ്പോയ മുഹമ്മദ് റാഫിയെ ഓടിക്കൂടിയവരും പൊലീസും ഫയര്‍ഫോഴ്സുമാണ് പുറത്തെടുത്ത് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. എന്നാല്‍ പരുക്ക് ഗുരുതരമായതിനെ തുടര്‍ന്ന് മിംസ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
കണ്ണൂരിൽ നടന്ന ഞെട്ടിക്കുന്ന വാഹനാപകടം; ബൈക് യാത്രക്കാരന് ഗുരുതരമായി പരുക്കേറ്റു pic.twitter.com/sfmYJ7n4Ej
— kvartha.com (@kvartha) July 23, 2023
മുഹമ്മദ്റാഫി അപകടനില തരണം ചെയ്തിട്ടുണ്ടെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. ബൈക് യാത്രക്കാരന് എസ് ബി ഐ റോഡുവഴി പോകുന്നതിനിടെയില്‍ ജില്ലാ ആശുപത്രി റോഡിലേക്ക് നേരെ പോവുകയായിരുന്ന ബസിടിച്ച് തെറിപ്പിക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. അപകടത്തിന്റെ ഞെട്ടിക്കുന്ന സിസിടിവി ദൃശ്യം പുറത്തുവന്നിട്ടുണ്ട്. ബസ് ഡ്രൈവര്‍ക്കെതിരെ കണ്ണൂര്‍ ടൗണ്‍ പൊലീസ് കേസെടുത്തിട്ടുണ്ട്. കനത്ത മഴയില്‍ കണ്ണൂര്‍ നഗരത്തില്‍ കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ നിരവധി വാഹനാപകടങ്ങളാണ് ഉണ്ടായിട്ടുള്ളത്.
Keywords: Accident, CCTV, Video, Kerala News, Kannur News, Accident, Accident News, Kannur Accident, Accident Video, Kannur: Man injured as bus rams bike; CCTV visuals out.
< !- START disable copy paste -->