Book Release | ഇബ്രാഹിം കാനച്ചേരിയുടെ അകവും പുറവും പുസ്തക പ്രകാശനം കല്‍പറ്റ നാരായണന്‍ നിര്‍വഹിക്കും

 


കണ്ണൂര്‍: (www.kvartha.com) കെ പി ഇബ്രാഹിം കാനച്ചേരിയുടെ അകവും പുറവും എന്ന പുസ്തകത്തിന്റെ പ്രകാശനം ജൂലൈ 22ന് വൈകിട്ട് നാലുമണിക്ക് നടക്കും. കൂത്തുപറമ്പ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തില്‍ നടക്കുന്ന പരിപാടിയില്‍ കല്‍പറ്റ നാരായണന്‍ പുസ്തകത്തിന്റെ പ്രകാശനം നിര്‍വഹിക്കുമെന്ന് ഭാരവാഹികള്‍ കൂത്തുപറമ്പ് പ്രസ് ഫോറത്തില്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

വേങ്ങാട് ഇ കെ നായനാര്‍ സ്മാരക ഗവണ്‍മെന്റ് ഹയര്‍ സെകന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപല്‍ കെ പി ഇബ്രാഹിം കാനച്ചേരിയുടെ 55 അകവും പുറവും എന്ന പുസ്തകത്തിന്റെ പ്രകാശനം ശനിയാഴ്ച നടക്കും. വൈകുന്നേരം നാലു മണിക്ക് കൂത്തുപറമ്പ് കോ-ഓപറേറ്റീവ് റൂറല്‍ ബാങ്ക് മിനി ഓഡിറ്റോറിയത്തിലാണ് പുസ്തക പ്രകാശന ചടങ്ങ് നടക്കുക.

Book Release | ഇബ്രാഹിം കാനച്ചേരിയുടെ അകവും പുറവും പുസ്തക പ്രകാശനം കല്‍പറ്റ നാരായണന്‍ നിര്‍വഹിക്കും

സാഹിത്യകാരന്‍ കല്‍പറ്റ നാരായണന്‍ പ്രകാശന കര്‍മം നിര്‍വഹിക്കും. കൂത്തുപറമ്പ് നഗരസഭ ചെയര്‍പേഴ്സന്‍ വി സുജാത ചടങ്ങ് ഉദ്ഘാടനം ചെയ്യും. മുഖ്യമന്ത്രിയുടെ മണ്ഡലം പ്രതിനിധി പി ബാലന്‍ അധ്യക്ഷനാവുന്ന ചടങ്ങില്‍ സദാനന്ദന്‍ പടുവിലായി പുസ്തകം പരിചയപ്പെടുത്തുമെന്നും സംഘാടകര്‍ അറിയിച്ചു.

വാര്‍ത്താ സമ്മേളനത്തില്‍ കെപി ഇബ്രാഹിം കാനച്ചേരി, ശമീര്‍ ഊര്‍പ്പള്ളി, രേഖ ദാസ്, പി സ്വാതി ,പി രമേശന്‍ എന്നിവര്‍ പങ്കെടുത്തു.

Keywords:  Kalpatta Narayan will released Ibrahim Kanacheri's 'Akavum Puravum' book, Kannur, News, Book Released, Press Meet, Kalpatta Narayan, Ibrahim Kanacheri, Akavum Puravum, Inauguration, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia