Follow KVARTHA on Google news Follow Us!
ad

Kajol | 'അര്‍ഹമായ പരിഗണന കിട്ടാതെ പോയ നടിയാണ് മാധുരി ദീക്ഷിത്' എന്ന് ബോളിവുഡ് താരം കജോള്‍

ഇരുവരും ഒരുമിച്ച് നൃത്തം ചെയ്യുന്നതിന്റെ വീഡിയോ നേരത്തെ വൈറലായിരുന്നു Kajol, Madhuri Dixit, Variety Of Roles, Bollywood Actress, National News
മുംബൈ: (www.kvartha.com) അര്‍ഹമായ പരിഗണന കിട്ടാതെ പോയ നടിയാണ് മാധുരി ദീക്ഷിത് എന്ന് ബോളിവുഡ് താരം കജോള്‍. ഒരു അഭിമുഖത്തിലാണ് കജോള്‍ മാധുരിയെ കുറിച്ചുള്ള തന്റെ അഭിപ്രായം തുറന്നുപറഞ്ഞത്. ഒരു കാലത്ത് വെള്ളിത്തിരയില്‍ നിറഞ്ഞുനിന്ന നായികമാരായിരുന്നു മാധുരിയും കജോളും. 90കളില്‍ കരിയറിന്റെ ഉന്നതിയില്‍ തിളങ്ങുമ്പോഴാണ് ഇരുവരും വിവാഹിതരാകുന്നതും സിനിമയില്‍ ഒരു ബ്രേക് എടുക്കുന്നതും.

മാധുരി ദീക്ഷിതിനൊപ്പം താന്‍ ഇതുവരെ സ്‌ക്രീന്‍ സ്‌പേസ് പങ്കിട്ടിട്ടില്ല. എന്നാല്‍, തന്റെ ഭര്‍ത്താവിനോടൊപ്പം ചുരുക്കം സിനിമകളില്‍ മാധുരി അഭിനയിച്ചിട്ടുണ്ട്. അര്‍ഹിക്കുന്ന വേഷങ്ങള്‍ അവര്‍ക്ക് ലഭിച്ചിട്ടില്ല എന്നും കജോള്‍ അഭിമുഖത്തില്‍ വ്യക്തമാക്കി. അഭിമുഖത്തിനിടെ ഒരു അന്‍ഡറേറ്റഡായ നടന്റെ/നടിയുടെ പേര് പറയാന്‍ ആവശ്യപ്പെട്ടപ്പോഴാണ് മാധുരി ദീക്ഷിതിനെ കുറിച്ച് കജോള്‍ പറഞ്ഞത്.

Kajol says Madhuri Dixit is an underrated actor who hasn't gotten the ‘variety of roles’ she deserves, Mumbai, News, Interview, Kajol, Madhuri Dixit, Variety Of Roles, Bollywood Actress, Dance, National.

2022ല്‍ ഡിസൈനര്‍ മനീഷ് മല്‍ഹോത്രയുടെ വസതിയില്‍ ദീപാവലി ആഘോഷത്തില്‍ കജോളും മാധുരി ദീക്ഷിതും ഒരുമിച്ച് നൃത്തം ചെയ്യുന്നതിന്റെ വീഡിയോ വൈറലായിരുന്നു. 'ഡാന്‍സിങ് ക്വീന്‍' എന്ന അടിക്കുറിപ്പോടെ കജോള്‍ തന്നെയാണ് ഇന്‍സ്റ്റഗ്രാം പേജില്‍ വീഡിയോ പങ്കുവെച്ചത്.

Keywords: Kajol says Madhuri Dixit is an underrated actor who hasn't gotten the ‘variety of roles’ she deserves, Mumbai, News, Interview, Kajol, Madhuri Dixit, Variety Of Roles, Bollywood Actress, Dance, National. 

Post a Comment