K Sudhakaran | കിന്‍ഫ്ര വ്യവസായ പാര്‍കിന് ഭൂമി ഏറ്റെടുത്തവര്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരം നല്‍കണമെന്ന് കെ സുധാകരന്‍ എംപി

 


കണ്ണൂര്‍: (www.kvartha.com) കിന്‍ഫ്ര വ്യവസായ പാര്‍കുകളുടെ നിര്‍മാണത്തിന് വേണ്ടി കണ്ണൂര്‍ ജില്ലയിലെ കീഴല്ലൂര്‍, പടുവിലായി, അഞ്ചരക്കണ്ടി എന്നീ വിലേജുകളില്‍(Village) നിന്ന് ഏറ്റെടുത്ത 500 ഏകര്‍ ഭൂമിക്ക് തുച്ഛമായ നഷ്ടപരിഹാരം നിശ്ചയിച്ചുകൊണ്ടുള്ള കണ്ണൂര്‍ ജില്ലാ കലക്ടറുടെ ഉത്തരവ് അടിയന്തിരമായി പുന: പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് കെ സുധാകരന്‍ എംപി രംഗത്ത്. ഇതുസംബന്ധിച്ച് റവന്യൂ വകുപ്പ് മന്ത്രി കെ രാജന് കത്ത് നല്‍കിയതായും അദ്ദേഹം അറിയിച്ചു.

കിന്‍ഫ്ര വ്യവസായ പാര്‍കുകളുടെ നിര്‍മാണത്തിന് വേണ്ടി കണ്ണൂര്‍ ജില്ലയിലെ കീഴല്ലൂര്‍, പടുവിലായി, അഞ്ചരക്കണ്ടി എന്നീ വിലേജുകളിലെ 500 ഏകര്‍ ഭൂമി ഏറ്റെടുക്കുകയും, കണ്ണൂര്‍ ജില്ലാ കലക്ടറുടെ മെയ് മാസത്തെ നടപടിക്രമ പ്രകാരം നഷ്ടപരിഹാര തുക നിശ്ചയിച്ച് ഉത്തരവിറക്കുകയും ചെയ്തിട്ടുണ്ട്. കിന്‍ഫ്ര പാര്‍കിന് വേണ്ടി അക്വയര്‍ ചെയ്ത സ്ഥലത്തിന്റെ നിലവിലെ ഫെയര്‍ വാല്യുവുമായി ഒത്തു നോക്കുമ്പോള്‍ ഇപ്പോഴത്തെ വില നിര്‍ണയം തീരെ അപര്യാപ്തമാണ്. ഖനനം ചെയ്തതും, മൂല്യശോഷണം സംഭവിച്ചതും ,രൂപമാറ്റം വന്നിട്ടുള്ളതുമായ ഭൂമി എന്ന രീതിയിലാണ് അടിസ്ഥാന വിലയില്‍ നിന്ന് എണ്‍പത് ശതമാനം കുറവ് വരുത്തി വില നിശ്ചയിച്ചിരിക്കുന്നത്.

ഏറ്റെടുക്കുന്ന ഭൂമിയുടെ ഭൂരിഭാഗവും കൃഷിയോഗ്യമായ സ്ഥലമാണ്. സ്റ്റേറ്റ് ഹൈവേയും, പിഡബ്ല്യുഡി റോഡും, പഞ്ചായത് റോഡും ചുറ്റപ്പെട്ട സ്ഥലം ആയതിനാല്‍ ആളുകള്‍ തിങ്ങിപ്പാര്‍ക്കുന്ന സ്ഥലം കൂടിയാണ്. ഭൂമികളുടെ ഉടമസ്ഥന്മാര്‍ സാധാരണക്കാരും, കര്‍ഷകരും, കൂലി വേല ചെയ്യുന്നവരുമാണ്. തുച്ഛമായ നഷ്ടപരിഹാര സംഖ്യ അവരുടെ നഷ്ടപ്പെട്ടുപോകുന്ന ഭൂമിക്ക് പകരമാവുന്നില്ല. കണ്ണൂര്‍ ജില്ലയിലെ മറ്റു സ്ഥലങ്ങളില്‍ ഭൂമി അക്വയര്‍ ചെയ്തപ്പോള്‍ ഭൂമിയുടെ അടിസ്ഥാന വില ഈ രീതിയില്‍ എണ്‍പത് ശതമാനം കുറവ് വരുത്തിയിട്ടില്ലാത്തതുമാണ്. ഒരേ തരത്തില്‍ നോടിഫികേഷന്‍ ചെയ്തിട്ടുള്ളതും, ഒരേ സ്വഭാവം ഉള്ള ഭൂമിയില്‍ രണ്ട് രീതിയിലുള്ള വില നിര്‍ണയം അംഗീകരിക്കുവാന്‍ പറ്റാത്തതുമാണെന്നും സുധാകരന്‍ പറഞ്ഞു.

ഭൂമിയുടെ സ്വഭാവം നിശ്ചയിച്ച് അടിസ്ഥാനവില നിര്‍ണയിച്ചതില്‍ പറ്റിയ പിഴവ് ഈ മേഖലയിലുള്ള ഭൂമി നഷ്ടപ്പെടുന്ന സാധാരണക്കാരായ ജനങ്ങളുടെ മേല്‍ അടിച്ചേല്‍പ്പിക്കുന്നത് അംഗീകരിക്കുവാന്‍ കഴിയില്ല. ഭൂ വായ്പയുടെ തിരിച്ചടവിന് പോലും ഇപ്പോള്‍ നിര്‍ണയിച്ചിരിക്കുന്ന നഷ്ടപരിഹാര തുക പര്യാപ്തമല്ല.

K Sudhakaran | കിന്‍ഫ്ര വ്യവസായ പാര്‍കിന് ഭൂമി ഏറ്റെടുത്തവര്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരം നല്‍കണമെന്ന് കെ സുധാകരന്‍ എംപി

ആയതിനാല്‍ കിന്‍ഫ്ര വ്യവസായ പാര്‍ക് നിര്‍മാണത്തിന് വേണ്ടി കീഴല്ലൂര്‍ പടുവിലായി, അഞ്ചരക്കണ്ടി വിലേജുകളിലെ അക്വയര്‍ ചെയ്ത ഭൂമികള്‍ക്ക് അടിസ്ഥാന നിശ്ചയിച്ചു കൊണ്ടുള്ള കണ്ണൂര്‍ ജില്ലാ കലക്ടറുടെ നിലവിലെ ഉത്തരവ് അടിയന്തരമായി പിന്‍വലിച്ച്, ഭൂമി നഷ്ടപ്പെടുന്ന ഭൂടമകള്‍ക്ക് പരമാവധി നഷ്ടപരിഹാരം ലഭ്യമാക്കുന്ന നടപടികള്‍ കൈകൊള്ളണമെന്ന് റവന്യൂ മന്ത്രിക്ക് നല്‍കിയ കത്തില്‍ കെ സുധാകരന്‍ എംപി ആവശ്യപ്പെട്ടു.

Keywords:  K Sudhakaran MP wants to give due compensation to those who acquired land for KINFRA Industrial Park, Kannur, News, Politics, K. Sudhakaran MP, Collector, KINFRA Industrial Park, Compensation, Village, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia