Follow KVARTHA on Google news Follow Us!
ad

K Sudhakaran | 'സിപിഎമിന്റെ രാഷ്ട്രീയ ഗൂഢാലോചനയ്ക്ക് അനുസരിച്ച് തന്നെ കള്ളക്കേസില്‍ കുടുക്കാന്‍ പ്രവര്‍ത്തിച്ചു'; ഡിവൈഎസ്പി റസ്റ്റത്തിനെതിരെ പരാതി നല്‍കി കെ സുധാകരന്‍

സമൂഹമധ്യത്തില്‍ തന്നെ തേജോവധം ചെയ്യാനുള്ള രാഷ്ട്രീയ വേട്ടയാടല്‍ എന്നും ആരോപണം K Sudhakaran, Complaint, Crime Branch DYSP Rustam, Allegation, CPM
തിരുവനന്തപുരം: (www.kvartha.com) സിപിഎമിന്റെ രാഷ്ട്രീയ ഗൂഢാലോചനയ്ക്ക് അനുസരിച്ച് തന്നെ കള്ളക്കേസില്‍ കുടുക്കാന്‍ പ്രവര്‍ത്തിച്ച ഡിവൈഎസ്പി റസ്റ്റത്തിനെതിരെ പരാതി നല്‍കി കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി. ലോക്സഭാ സ്പീകര്‍, പാര്‍ലമെന്റ് എതിക്സ് കമിറ്റി, സംസ്ഥാന പൊലീസ് മേധാവി, പൊലീസ് കംപ്ലയിന്റ് അതോറിറ്റി എന്നിവര്‍ക്കാണ് പരാതി നല്‍കിയത്.

എംപിയായ തന്നെ സമൂഹമധ്യത്തില്‍ തേജോവധം ചെയ്യാനുള്ള സിപിഎമിന്റെ രാഷ്ട്രീയവേട്ടയാടലിന്റെ ഭാഗമാണ് ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ തന്നെ പ്രതിചേര്‍ത്തുള്ള കള്ളക്കേസെന്ന് പരാതിയില്‍ സുധാകരന്‍ ചൂണ്ടിക്കാട്ടുന്നു. പുരാവസ്തു തട്ടിപ്പുകേസിലെ പ്രതിയും പോക്സോ കേസില്‍ ശിക്ഷിക്കപ്പെടുകയും ചെയ്ത മോണ്‍സന്‍ മാവുങ്കല്‍ വിയ്യൂര്‍ ജയില്‍ സൂപ്രണ്ട് മുഖാന്തരം എറണാകുളം പോക്സോ സെക്ഷന്‍ കോടതിയില്‍ നല്‍കിയ പരാതിയില്‍ ഇക്കാര്യങ്ങള്‍ വ്യക്തമാണെന്നും സുധാകരന്‍ ചൂണ്ടിക്കാട്ടി.

മോന്‍സന്‍ മാവുങ്കലിനെ പോക്സോ കോടതി ശിക്ഷിച്ച ജൂണ്‍ 17നാണ് തനിക്കെതിരായ ഗൂഢാലോചന നടന്നതെന്നും ക്രൈംബ്രാഞ്ച് ഡിവൈഎസ്പി റസ്റ്റം അദ്ദേഹത്തിന്റെ വാഹനത്തിലാണ് മോണ്‍സണ്‍ മാവുങ്കലിനെ കൊണ്ടുപോയതെന്നും സുധാകരന്‍ പറയുന്നു. എന്നാല്‍ മാധ്യമപ്രവര്‍ത്തകരുടെ സാന്നിധ്യം ഉള്ളതിനാലാണ് തന്റെ വാഹനത്തില്‍ കൊണ്ടുപോകുന്നതെന്നാണ് റസ്റ്റം ജയില്‍ എസ്‌കോര്‍ട് പൊലീസ് ഉദ്യോഗസ്ഥരോട് പറഞ്ഞത്.

യാത്രാമധ്യേ ഡിവൈഎസ്പി അദ്ദേഹത്തിന്റെ ഓഫിസില്‍ മോണ്‍സന് കഴിക്കാനുള്ള ഭക്ഷണം ഒരുക്കിയിട്ടുണ്ടെന്ന് അറിയിച്ചു. എന്നാല്‍ വാഹനത്തിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥര്‍ അതു നിരസിക്കുകയും ഹോടെലില്‍നിന്നും കഴിക്കാനുള്ള പണം ജയിലില്‍നിന്ന് നല്‍കിയതായി ഡിവൈഎസ്പിയെ അറിയിക്കുകയും ചെയ്തു. എന്നാല്‍ മാധ്യമപ്രവര്‍ത്തകരുടെ കാര്യം ഓര്‍മിപ്പിച്ച് ഡിവൈഎസ്പി വീണ്ടും നിര്‍ബന്ധിച്ചതായും മോണ്‍സന്‍ പരാതിയില്‍ വ്യക്തമാക്കുന്നുണ്ട്.

അതു നടക്കാതെ വന്നപ്പോള്‍ കളമശേരി ക്രൈംബ്രാഞ്ച് ഓഫിസിന് സമീപത്തുള്ള പെട്രോള്‍ പമ്പിലെ ഒഴിഞ്ഞ സ്ഥലത്ത് വാഹനം നിറുത്തി പുറത്തിറങ്ങിയ ഡിവൈഎസ്പി ആരോടോ ഫോണില്‍ സംസാരിച്ച ശേഷം തിരികെ വന്ന് തനിക്കെതിരെ രണ്ടു മൊഴികള്‍ എഴുതി നല്‍കണമെന്ന് ഭീക്ഷണിപ്പെടുത്തിയെന്നും സുധാകരന്‍ പരാതിയില്‍ വ്യക്തമാക്കി.

തുടര്‍ന്ന് മോണ്‍സന്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ച സമയത്ത് താന്‍ അവിടെ ഉണ്ടായിരുന്നതായും അനൂപ് 25 ലക്ഷം രൂപ മോണ്‍സന് നല്‍കിയത് താന്‍ പറഞ്ഞിട്ടാണെന്നും മൊഴി നല്‍കണമെന്നും ആവശ്യപ്പെട്ടു.
അതിന് വിസമ്മതിച്ച മോണ്‍സനെയും അയാളുടെ കുടുംബത്തെയും അധിക്ഷേപിക്കുകയും തോക്കുചൂണ്ടി മറ്റൊരു കേസുണ്ടാക്കി കസ്റ്റഡിയില്‍ വാങ്ങി പ്രതികാരം തീര്‍ക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇതിനെല്ലാം എക്സ്‌കോര്‍ട് വന്ന പൊലീസ് ഉദ്യോഗസ്ഥര്‍ സാക്ഷികളാണെന്നും സുധാകരന്‍ പറയുന്നു.

K Sudhakaran filed complaint against Crime Branch DYSP, Thiruvananthapuram, News, Politics,  K Sudhakaran, Complaint, Crime Branch DYSP Rustam, Allegation, CPM, Kerala

തനിക്കെതിരായ പരാതിക്കാര്‍ പണം നല്‍കുന്നത് കണ്ടെന്ന് പറഞ്ഞ മോണ്‍സന്റെ മുന്‍ ഡ്രൈവര്‍ക്കെതിരെ മോണ്‍സന്‍ മാവുങ്കല്‍ സ്വഭാവദൂഷ്യത്തിന് പൊലീസില്‍ പരാതിപ്പെട്ടിട്ടുള്ളതായും അന്വേഷണത്തില്‍ അറിയാന്‍ സാധിച്ചിട്ടുണ്ട്. ജനപ്രതിനിധി കൂടിയായ തനിക്ക് ഇതാണ് ഗതിയെങ്കില്‍ സാധാരണക്കാര്‍ക്ക് എന്തു നീതിയാണ് ലഭിക്കുന്നതെന്നും സുധാകരന്‍ കത്തില്‍ ചൂണ്ടിക്കാട്ടുന്നു.

Keywords: K Sudhakaran filed complaint against Crime Branch DYSP, Thiruvananthapuram, News, Politics,  K Sudhakaran, Complaint, Crime Branch DYSP Rustam, Allegation, CPM, Kerala.

Post a Comment