Follow KVARTHA on Google news Follow Us!
ad

Kemal Pasha | ഏകീകൃത സിവില്‍ കോഡിനെ എല്ലാ മതങ്ങളും എതിര്‍ക്കണമെന്ന് ജസ്റ്റിസ് കമാല്‍ പാഷ

സേവന പ്രവര്‍ത്തനങ്ങള്‍ രൂപപ്പെടുത്താന്‍ നമുക്ക് സാധിക്കേണ്ടതുണ്ട് Justice Kemal Pasha, Kerala News, Uniform Civil Code, Religions
തലശേരി: (www.kvartha.com) ഭരണഘടനാ ദത്തമായ മതസ്വാതന്ത്ര അവകാശം ലംഘിക്കുന്ന ഏകീകൃത സിവില്‍ കോഡിനെ എല്ലാ മതങ്ങളും ഒന്നിച്ച് എതിര്‍ക്കണമെന്ന് ജസ്റ്റിസ് ബി കമാല്‍ പാഷ. പാര്‍കോ റസിഡന്‍സി ഹാളില്‍ തലശ്ശേരി സുഹൃദ് വേദി സംഘടിപ്പിച്ച ഈദ് സുഹൃദ് സമ്മേളനം ഉദ് ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. മാനവ സമൂഹത്തിന് നന്മകള്‍ സമ്മാനിക്കുന്ന വിധത്തില്‍ സേവന പ്രവര്‍ത്തനങ്ങള്‍ രൂപപ്പെടുത്താന്‍ നമുക്ക് സാധിക്കേണ്ടതുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ചടങ്ങില്‍ അഡ്വ. ടിപി സാജിദ് അധ്യക്ഷത വഹിച്ചു. അഡ്വ. പിവി സൈനുദ്ധീന്‍ മുഖ്യ പ്രഭാക്ഷണം നടത്തി. വിദ്യാഭ്യാസ, സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ മികച്ച പ്രതിഭകളായ പാര്‍കോ ഗ്രൂപ് ചെയര്‍മാന്‍ പിപി അബൂബകര്‍, കേരള സംസ്ഥാന ഓര്‍ഫനേജ് അസോസിയേഷന്‍ സെക്രടറി അഡ്വ. പിവി സൈനുദ്ധീന്‍, ഭാരത യാത്രക്ക് പുറപ്പെടുന്ന വികെ നസീര്‍, വികസന വേദി പ്രസിഡന്റ് ഗോകുല്‍ദാസ്, ഡോക്ടറേറ്റ് നേടിയ കെ കെ സമിനാബി, ടി അനിം ഹസ്സന്‍, ഡോ. ആഇശ ഫിദ, ജമീല ഫൈസല്‍, സികെ പി തന്‍ സിഹ ബീഗം എന്നിവരെ ആദദിച്ചു.

Justice Kemal Pasha says all religions should oppose Uniform Civil Code, Kannur, News, Justice Kemal Pasha,  Kerala News, Uniform Civil Code, Religions, Inauguration, Eid Conference

അഡ്വ. ടിവി മമ്മൂട്ടി, പാര്‍കോ ഗ്രൂപ് എംഡിപി പി അബൂബകര്‍, കെപി അബ്ദുല്‍ കരീം, ഡോ. സിഒടി മുസ്തഫ, ടിസി മുഹമ്മദ്, പ്രൊഫ. എപി സുബൈര്‍, പി അബ്ദുല്‍ റസാക് എന്‍ജിനീയര്‍, എസ് ഹബീബ് കൂത്തുപറമ്പ്, കെവി ഗോകുല്‍ദാസ്, പ്രൊഫ: സെമിനാബി, അഡ്വ. ടി ശാഹുല്‍ ഹമീദ്, പി മുനീര്‍ എന്നിവര്‍ സംസാരിച്ചു. എകെ ഇബ്രാഹിം സ്വാഗതവും, യുവി അശറഫ് നന്ദിയും പറഞ്ഞു.

Keywords: Justice Kemal Pasha says all religions should oppose Uniform Civil Code, Kannur, News, Justice Kemal Pasha,  Kerala News, Uniform Civil Code, Religions, Inauguration, Eid Conference. 

Post a Comment