M P Basheer | കേരളത്തിലെ 2 ചാനലുകള്‍ തമ്മിലുള്ള പോരിനിടെ പഴയൊരു 'മാധ്യമ യുദ്ധം' പങ്കുവെച്ച് മാധ്യമ പ്രവര്‍ത്തകന്‍ എം പി ബശീര്‍; തുടക്കം സാക്ഷാല്‍ വി എസിന്റെ ആ ഫോണ്‍ കോളില്‍ നിന്ന്! സംഭവം ഇങ്ങനെ

 


തിരുവനന്തപുരം: (www.kvartha.com) മരം മുറി ആരോപണങ്ങളുമായി കേരളത്തിലെ രണ്ട് ചാനലുകള്‍ തമ്മിലുള്ള പോരിനിടെ പഴയൊരു 'മാധ്യമ യുദ്ധം' പങ്കുവെച്ച് മാധ്യമ പ്രവര്‍ത്തകന്‍ എം പി ബശീര്‍ (M P Basheer). മലയാള മനോരമ കുടുംബം മലപ്പുറത്തെ ഒരു ക്ഷേത്ര ഭൂമിയില്‍ നടത്തിയ അനധികൃത ഭൂമി കയ്യേറ്റത്തെ കുറിച്ച് ഇന്‍ഡ്യവിഷന്‍ നല്‍കിയ വാര്‍ത്താപരമ്പരയും തുടര്‍ചലനങ്ങളുമാണ് വിവരിക്കുന്നതെന്ന് അന്ന് ഇന്‍ഡ്യവിഷനില്‍ പ്രവര്‍ത്തിച്ചിരുന്ന എം പി ബശീര്‍ ഫേസ്ബുകില്‍ കുറിച്ചു.
       
M P Basheer | കേരളത്തിലെ 2 ചാനലുകള്‍ തമ്മിലുള്ള പോരിനിടെ പഴയൊരു 'മാധ്യമ യുദ്ധം' പങ്കുവെച്ച് മാധ്യമ പ്രവര്‍ത്തകന്‍ എം പി ബശീര്‍; തുടക്കം സാക്ഷാല്‍ വി എസിന്റെ ആ ഫോണ്‍ കോളില്‍ നിന്ന്! സംഭവം ഇങ്ങനെ

'നിങ്ങള്‍ ആ പന്തല്ലൂരിലെ ക്ഷേത്രഭൂമിയുടെ കാര്യം ഗൗരവത്തില്‍ എടുക്കാത്തത് എന്താണ്? മനോരമയും ഉമ്മന്‍ ചാണ്ടിയും കോടതിയും ചേര്‍ന്ന് അതില്‍ നടപടി വൈകിക്കുകയാണ്. ആ കേസ് നടത്തുന്ന മണികണ്ഠനോട് നിങ്ങളെ വന്നു കാണാന്‍ പറഞ്ഞട്ടുണ്ട്', എന്ന് പറഞ്ഞുകൊണ്ട് അന്ന് പ്രതിപക്ഷ നേതാവായിരുന്ന വി എസ് അച്യുതാനന്ദന്‍ ചെയ്ത ഫോണ്‍ കോളായിരുന്നു തുടക്കമെന്ന് ബശീര്‍ വെളിപ്പെടുത്തി. ആ വാര്‍ത്ത നല്‍കുമ്പോള്‍ നേരിട്ട വെല്ലുവിളികളും പ്രയാസങ്ങളും അദ്ദേഹം വിവരിക്കുന്നുണ്ട്.

വാര്‍ത്തകള്‍ സ്വന്തം മുതലാളിമാരുടെ കുറ്റകൃത്യങ്ങള്‍ മൂടിവെക്കാന്‍ വേണ്ടിയും അവരുടെ വിസര്‍ജ്യത്തില്‍ സുഗന്ധം പൂശാന്‍ വേണ്ടിയുമാകരുതെന്ന് വര്‍ത്തമാന സംഭവങ്ങളെ കുറിച്ച് എം പി ബശീര്‍ പറയുന്നു. 'ഒന്നര നൂറ്റാണ്ടിലധികം കാലംകൊണ്ട് ആയിക്കണക്കിന് മനുഷ്യര്‍ ദാരിദ്ര്യം ഭക്ഷിച്ചും, ആരോഗ്യം അവഗണിച്ചും, സ്വന്തം മക്കള്‍ക്ക് അവരോടൊപ്പമുള്ള സായാഹ്നങ്ങള്‍ നിഷേധിച്ചും സൃഷ്ടിച്ച ഒരു തൊഴില്‍ മേഖലയാണിത്. ഈ നാട്ടിലെ ജനാധിപത്യത്തിന് ഇതാവശ്യമാണ്. അകത്തുനിന്നുള്‍പെടെ പലപല കാര്‍മികത്വങ്ങളില്‍ ഈ തൊഴിലിന്റെ വിശ്വാസ്യത ചോര്‍ന്നു തീരുന്ന കാലവുമാണിത്. ആ ശവമഞ്ചത്തില്‍ അവസാനത്തെ ആണി നിങ്ങളുടേതാകാതിരിക്കട്ടെ', എന്ന് കുറിച്ച് കൊണ്ടാണ് എം പി ബശീര്‍ പോസ്റ്റ് അവസാനിപ്പിക്കുന്നത്.

എം പി ബശീറിന്റെ ഫേസ്ബുക് പോസ്റ്റിന്റെ പൂര്‍ണരൂപം:


Keywords:  M P Basheer, Journalist, Social Media, Kerala News, Thiruvananthapuram, Journalist MP Basheer, Media Battle, Facebook, Kerala Media, Journalist MP Basheer shares an old 'media battle'.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia