ഇസ്ലാമാബാദ്: (www.kvartha.com) പാകിസ്താനില്‍ ജെറ്റില്‍ മിന്നല്‍ സന്ദര്‍ശനം നടത്തി ചൈനീസ് ശതകോടീശ്വരനും ഇ കൊമേഴ്‌സ് കംപനിയായ ആലിബാബയുടെ സഹസ്ഥാപകനുമായ ജാക് മാ. സര്‍കാര്‍ ഉദ്യോഗസ്ഥരുമായും മാധ്യമങ്ങളുമായുള്ള ആശയവിനിമയം ഒഴിവാക്കിയ ഈ ലോക പ്രശസ്ത ബിസിനസുകാരന്റെ അപ്രതീക്ഷിത വരവില്‍ ദുരൂഹതയുണ്ടെന്നാണ് മാധ്യമങ്ങളടക്കം റിപോര്‍ട് ചെയ്യുന്നത്.
ജൂണ്‍ 29നാണ് ലാഹോറില്‍ എത്തിയ ജാക് മാ 23 മണിക്കൂറോളം അവിടെ ചിലവഴിച്ചതായി പാകിസ്താനിലെ ഇംഗ്ലീഷ് ദിനപത്രമായ 'ദ് എക്‌സ്പ്രസ് ട്രിബ്യൂണ്‍' റിപോര്‍ട് ചെയ്തു. സന്ദര്‍ശനത്തില്‍ സര്‍കാര്‍ ഉദ്യോഗസ്ഥരുമായും മാധ്യമങ്ങളുമായുള്ള ആശയവിനിമയം ഒഴിവാക്കിയ ജാക് മാ, സ്വകാര്യ സ്ഥലത്താണ് താമസിച്ചതെന്നും ജെറ്റ് ഏവിയേഷന്റെ ഉടമസ്ഥതയിലുള്ള ജെറ്റില്‍ ജൂണ്‍ 30ന് അദ്ദേഹം തിരിച്ചുപോയെന്നും പത്രം റിപോര്‍ട് ചെയ്തു. മായുടെ സന്ദര്‍ശനത്തെക്കുറിച്ചു പാകിസ്താനിലെ ചൈനീസ് എംബസിക്ക് പോലും അറിയില്ലായിരുന്നുവെന്നുള്ള റിപോര്‍ടുകളും പുറത്തുവരുന്നുണ്ട്.
എന്നാല്‍ എന്തിനായിരുന്നു ജാക് മായുടെ അപ്രതീക്ഷിത പാക് സന്ദര്‍ശനം എന്നതു സംബന്ധിച്ച് കൃത്യമായ വിവരമില്ല. എന്നാല്‍ വരും ദിവസങ്ങളില്‍ പാകിസ്താന് ഒരു ശുഭവാര്‍ത്തയുണ്ടാകുമെന്നാണ് പ്രതീക്ഷയെന്ന് പാകിസ്താന്‍ സര്‍കാര്‍ ഏജന്‍സി ബോര്‍ഡ് ഓഫ് ഇന്‍വെസ്റ്റ്മെന്റ് (BOI) മുന്‍ ചെയര്‍മാന്‍ മുഹമ്മദ് അസ്ഫര്‍ അഹ്സന്‍ പറഞ്ഞു.
അഞ്ച് ചൈനീസ് പൗരന്മാര്‍, ഒരു ഡാനിഷ് പൗരന്‍, ഒരു യുഎസ് പൗരന്‍ എന്നിവരടങ്ങുന്ന ഏഴു ബിസിനസുകാരുടെ പ്രതിനിധി സംഘത്തിനൊപ്പമാണ് മാ എത്തിയത്. ഹോങ്കോങ്ങില്‍നിന്ന് ചാര്‍ടേഡ് വിമാനത്തില്‍ നേപാള്‍ വഴിയാണ് സംഘം പാകിസ്താനിലെത്തിയത്. ജാക് മായും സംഘവും പാകിസ്താനിലെ വിവിധ വ്യാപാര കേന്ദ്രങ്ങളില്‍ സന്ദര്‍ശനം നടത്തുകയും പ്രമുഖ വ്യവസായികളുമായി കൂടിക്കാഴ്ചകള്‍ നടത്തുകയും ചെയ്തുവെന്നുള്ള ഊഹാപോഹങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ നിറയുന്നുണ്ടെങ്കിലും ഏതെങ്കിലും പ്രത്യേക ബിസിനസ് ഡീലുകള്‍ സംബന്ധിച്ച് ഇതുവരെ സ്ഥിരീകരണമൊന്നും ലഭിച്ചിട്ടില്ലെന്ന് അഹ്സന്‍ പറഞ്ഞു.
ജാക് മായുടേത് സ്വകാര്യ സന്ദര്‍ശനമായിരുന്നുവെന്നും എന്നാല്‍ ടൂറിസം മേഖലയില്‍ ഇതു പാകിസ്താനു പുത്തന്‍ ഉണര്‍വു നല്‍കുമെന്നും പറഞ്ഞ മുഹമ്മദ് അസ്ഫര്‍ അഹ്സന്‍ മായുടെ സന്ദര്‍ശനത്തെക്കുറിച്ചു പാകിസ്താനിലെ ചൈനീസ് എംബസിക്ക് പോലും അറിയില്ലായിരുന്നുവെന്നും വ്യക്തമാക്കി.

Keywords: Jack Ma's Sudden Pakistan Trip Sparks A Buzz, Islamabad, News, Jack Ma's Sudden Pakistan Trip, Business Man, Meeting, Embassy, Social Media, Media, Report, World.