Follow KVARTHA on Google news Follow Us!
ad

Muslim | മുസ്ലിം സമു​​ദായത്തിൽ ജാതി, വർണ വിവേചനമുണ്ടോ? ചങ്ങനാശേരി പുതൂർ ജമാഅതിലെ സംഭവത്തിന് ശേഷം സാമൂഹ്യ മാധ്യമങ്ങളിലെ ചർചകൾക്ക് മറുപടിയുമായി യുവ പണ്ഡിതൻ ശുഐബുൽ ഹൈതമി; 'കാഷ്ടം കോരുന്നവരും രാഷ്ട്രം ഭരിക്കുന്നവരും മതപദവിയിൽ ഒരുപോലെ'

'ഇസ്ലാമിൽ താഴ്ന്ന ജോലി എന്നൊരു കാറ്റഗറി ഇല്ല', Muslim community, Social Media, കേരള വാർത്തകൾ, Malayalam News
കോഴിക്കോട്: (www.kvartha.com) ചങ്ങനാശേരി പുതൂർ മുസ്‌ലിം ജമാഅതിൽ ബാർബർ, ലബ്ബ വിഭാഗങ്ങൾക്ക് പൊതുയോഗത്തിൽ പ്രവേശനം നൽകിയില്ലെന്ന ചർച സാമൂഹ്യ മാധ്യമങ്ങളിൽ സജീവ ചർചയാണ്. കഴിഞ്ഞ ദിവസം നടന്ന മഹല്ല് പൊതുയോഗത്തിൽ പങ്കെടുത്ത അനീഷ് സാലി എന്നയാൾക്ക് ഇക്കാര്യം വ്യക്തമാക്കി കമിറ്റി നോടീസ് നൽകിയെന്നാണ് ആരോപണം. നൂറ്റാണ്ട് പഴക്കമുള്ള മഹല്ലിൽ ബാർബർ, ലബ്ബ വിഭാഗങ്ങൾക്ക് അംഗത്വമടക്കം നൽകില്ലെന്നും ഇക്കാര്യം ഇവരുടെ പൂർവികർ എഴുതി നൽകിയതാണെന്നുമാണ് ഭാരവാഹികൾ ഇതിനോട് വിശദീകരിച്ചത്. എല്ലാവരെയും ഉൾകൊള്ളണമെങ്കിൽ പള്ളി ഭരണഘടന ഭേദഗതി ചെയ്യണമെന്നും അതിനുള്ള ശ്രമം ആരംഭിച്ചെന്നും ഭാരവാഹികൾ പറയുന്നു.

Muslim, Islam, Facebook, Caste, Social Media, Mahal, Jamaath, Shuhaibul Haithami, Is caste discrimination in the Muslim community?.

സംഭവം വിവാദമായതോടെ ഇസ്ലാമിൽ ജാതി സങ്കൽപം ഉണ്ടെന്നുള്ള ചർചകളും നടന്നു. അതിനുള്ള മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് യുവ ഇസ്ലാമിക പണ്ഡിതൻ ശുഐബുൽ ഹൈതമി. ക്ഷുരകവൃത്തി ചെയ്യുന്ന ബാർബറിന് പള്ളിഭരണം വിലക്കിക്കൊണ്ടുള്ള കത്ത് അങ്ങേയറ്റം കിരാതമെന്ന് അദ്ദേഹം ഫേസ്‌ബുകിൽ കുറിച്ചു. പലരും തെറ്റിദ്ധരിച്ചത് പോലെ ഇസ്ലാമിൽ താഴ്ന്ന ജോലി എന്നൊരു കാറ്റഗറി ഇല്ലെന്നും അതേസമയം നിഷിദ്ധവും അപ്രിയകരവുമായ പ്രവർത്തനങ്ങൾ ഉണ്ടെന്നും അത് കള്ള് ചെത്ത്, പലിശക്കൊടുതി, വേശ്യാവൃത്തി തുടങ്ങിയ മതവിധികളുമായി ബന്ധപ്പെട്ട ഏർപാടുകളാണെന്നും അദ്ദേഹം വ്യക്തമാക്കി.

'ബാർബർ , തോട്ടി, കശാപ്പുകാരൻ , കുടീരം വെട്ടി , കുശവൻ, ചെരിപ്പുതുന്നി , തൂപ്പുകാരൻ, അലക്കു - തേപ്പുകാരൻ, ഇരുമ്പ് - കൽ പണിക്കാരൻ, വിറകുവെട്ടി, ചാക്ക് തുന്നി, വെള്ളം കോരി തുടങ്ങിയ സാധാരണ ഉപജീവനമാർഗമായി പരിഗണിക്കപ്പെടുന്ന ജോലികൾ ചെയ്യുന്നവർ ഒരിക്കലും ഇസ്ലാമികമായി താഴ്ന്നവരേയല്ല. ചിലപ്പോൾ ഏറ്റവും ഉന്നതർ അവരാവാം. അപ്പറയപ്പെട്ട പലതും പല പ്രവാചകന്മാരുടെയും തൊഴിലുകളായിരുന്നു', ശുഐബുൽ ഹൈതമി കുറിച്ചു. കാഷ്ടം കോരുന്നവരും രാഷ്ട്രം ഭരിക്കുന്നവരും മതപദവിയിൽ ഒരുപോലെയാവാം, പക്ഷെ സാമൂഹിക പദവിയിൽ ഒരുപോലാവില്ല. മതരഹിതമായ പൊതുബോധമനുസരിച്ചാണ് ജോലിയുടെ ഉയിർത്താഴ്ചകൾ ഉള്ളതെന്നും അദ്ദേഹം വിശദീകരിച്ചു.

ഇസ്ലാമിൽ , മാന്യമായ ഏത് ജോലിയും ഒരുപോലെയാണ്. ആധുനികതയുടെ നിർമിത പൊതുബോധമാണ് വാസ്തവത്തിൽ വിവേചനം കാണിക്കുന്നത്. ചേലാകർമം ചെയ്ത് കൊടുക്കുന്ന ഒസാനെ അവമതിപ്പോടെ കാണുമ്പോൾ അതേ ജോലി ചെയ്യുന്ന ഡോക്ടറെ ബഹുമാനത്തോടെ കാണുന്നു. പേറെടുക്കുന്ന ആയയെ അവമതിപ്പോടെ കാണുമ്പോൾ ഗൈനകോളജിസ്റ്റിനെ അങ്ങേയറ്റം ആദരിക്കുന്നു. രക്തവുമായി ബന്ധപ്പെടുന്നുവെന്ന കാരണത്താൽ ഹജ്ജാം അഥവാ കൊമ്പുവെക്കുന്നയാൾ വരുമ്പോൾ കണ്ണ് ചുളിഞ്ഞ് മാറി നിൽക്കുമ്പോൾ സർജൻ വരുമ്പോൾ ഭവ്യതയോടെ മാറിനിൽക്കുന്നു. പ്രമുഖർ നേരം പോക്കിന് കൃഷി ചെയ്യുന്നതിനെ പുകഴ്ത്തുമ്പോൾ കർഷകനെ രണ്ടാം തരക്കാരനാക്കുന്നു. ശതകോടീശ്വരൻ കീറത്തുണി ചുറ്റുന്നത് ഹീറോയിസവും സാധാരണക്കാരൻ അണിഞ്ഞതിൽ കീറലുണ്ടെങ്കിൽ അയാൾ സഭക്ക് പറ്റാത്തവനാവുന്നു. ആ രീതിയൊന്നും ഇസ്ലാമിലില്ലെന്നും ഹൈതമി കുറിച്ചു.

ജാതി - വർണ വ്യവസ്ഥ എന്നാൽ ജന്മാർജിതമായ തൊഴിൽ വിഭജന സിദ്ധാന്തമാണ്. ആ തൊഴിലുകൾക്കനുസരിച്ചാവും ഭൗതിക - സാമൂഹിക പദവി. ബ്രാഹ്മണ - ക്ഷത്രിയ - വൈശ്യ - ചണ്ഡാള / ശുദ്ര വിഭാഗീകരണത്തിന് സമാനമല്ല ഇസ്ലാമിലെ ആത്മീക പദവീവിന്യാസം. ഭൗതികമായി ഇസ്ലാമിൽ പദവിയില്ല, ഉത്തരവാദിത്വമേ ഉള്ളൂ. പ്രവാചക പൗത്രന്മാർക്ക് ലഭ്യമാവുന്ന പദവി ഭൗതികമല്ല , ആത്മീകമാണ്. അവർക്ക് നിയതമായ തൊഴിൽ ഇല്ല. തൊഴിലുമായി ബന്ധപ്പെട്ട പദവികളുമില്ല. ഏത് പണിയും ചെയ്യാം. അവരല്ലാത്തവരുമായി വിവാഹ ബന്ധത്തിലേർപ്പെടാം. ഭൗതികമായി അവർ വഹിക്കുന്ന ഏത് പദവിയും അവരല്ലാത്തവർക്കും വഹിക്കാം. ചിലപ്പോൾ അവരേക്കാൾ ഭൗതിക - സാമൂഹിക- സാമുദായിക പദവി അവരല്ലാത്തവർക്കുമാവാം. പ്രവാചകന്റെ പിൻഗാമികളിൽ ആദ്യത്തെ മൂന്ന് പേർ പ്രവാചക പരമ്പരയിൽ നിന്ന് പുറത്തുള്ളവരായിരുന്നു. അഹ്ലുബൈതും വർണ വ്യവസ്ഥയും തമ്മിൽ സമാനതയില്ലെന്നും ശുഐബുൽ ഹൈതമി കൂട്ടിച്ചേർത്തു.

ഫേസ്‌ബുക് പോസ്റ്റിന്റെ പൂർണരൂപം:Keywords: Muslim, Islam, Kerala, News, Facebook, Social Media, Caste, Is caste discrimination in the Muslim community?.

Post a Comment