Tail strikes | 6 മാസത്തിനിടെ വാലറ്റം നിലത്തുരഞ്ഞത് 4 തവണ; ഇന്‍ഡിഗോ എയര്‍ലൈന്‍സിന് 30 ലക്ഷം രൂപ പിഴയിട്ട് ഡിജിസിഎ

 


ന്യൂഡെല്‍ഹി: (www.kvartha.com) ഇന്‍ഡിഗോ എയര്‍ലൈന്‍സിന് 30 ലക്ഷം രൂപ പിഴയിട്ട് ഡയറക്ടറേറ്റ് ജെനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (DGCA). കഴിഞ്ഞ ആറുമാസത്തിനിടെ നാലുതവണ വാലറ്റം നിലത്തുരഞ്ഞതാണ് ഇന്‍ഡിഗോയ്ക്ക് വിനയായത്. ടെയില്‍ സ്‌ട്രൈകുകള്‍ തുടര്‍ചായതിനെ തുടര്‍ന്ന് പരിശോധനകള്‍ക്ക് ശേഷമാണ് പിഴ ഈടാക്കാന്‍ നിര്‍ദേശം നല്‍കിയത്.

ഇതിനായി പ്രത്യേക ഓഡിറ്റ് പരിശോധനയില്‍ ഡിജിസിഎ, ഇന്‍ഡിഗോ എയര്‍ലൈന്‍സിന്റെ രേഖകളും, പരിശീലനങ്ങളും, ഫ് ളൈറ്റ് ഡേറ്റാ മോണിറ്ററിങ് പരിപാടികളും വിലയിരുത്തിയിരുന്നു. ഇതില്‍ ചില പാളിച്ചകള്‍ കണ്ടെത്തിയതിനാല്‍ വിശദീകരണം ആവശ്യപ്പെട്ടെങ്കിലും മറുപടി തൃപ്തികരമല്ലാത്തിനാലാണ് പിഴ ചുമത്തിയത്. വിമാനങ്ങളുടെ ലാന്‍ഡിംഗ് സമയത്തോ ടേക് ഓഫ് സമയത്തോ വിമാനത്തിന്റെ വാല്‍ ഭാഗം നിലത്ത് മുട്ടുന്നതിനെയാണ് 'ടെയില്‍ സ്‌ട്രൈക്' എന്ന് പറയുന്നത്.

ടെയില്‍ സ്‌ട്രൈകില്‍ അപകടം സംഭവിക്കില്ലെങ്കിലും ഇത് കാരണം വിമാനത്തിന് കേടുപാടുകള്‍ ഉണ്ടാകാം. പിന്നീടുള്ള പറക്കലില്‍ അപകടം ഉണ്ടാകാനും സാധ്യതയുണ്ട്. ഇതിനാല്‍ ടെയില്‍ സ്‌ട്രൈക് സംഭവിച്ചാല്‍ കൃത്യമായി പരിശോധിച്ച് അറ്റകുറ്റപ്പണികള്‍ നടത്തിയതിന് ശേഷം മാത്രമേ വിമാനങ്ങള്‍ സര്‍വീസ് നടത്താന്‍ പാടുള്ളൂ. ഇത് തുടര്‍ച്ചചയായി സംഭവിച്ചതിനാണ് പിഴയിട്ടത്.

ജൂണ്‍ 15ന് അഹ് മദാബാദ് വിമാനത്താവളത്തില്‍ ലാന്‍ഡിംഗിനിടെ ഇന്‍ഡിഗോ വിമാനത്തിന് ടൈയില്‍ സ്‌ട്രൈക് സംഭവിച്ചിരുന്നു. ഈ സംഭവത്തില്‍ ഇന്‍ഡിഗോ ക്യാപ്റ്റന്റെയും സഹപൈലറ്റിന്റെയും ലൈസന്‍സ് ഡിജിസിഎ റദ്ദാക്കുകയും ചെയ്തു. 

Tail strikes | 6 മാസത്തിനിടെ വാലറ്റം നിലത്തുരഞ്ഞത് 4 തവണ; ഇന്‍ഡിഗോ എയര്‍ലൈന്‍സിന് 30 ലക്ഷം രൂപ പിഴയിട്ട് ഡിജിസിഎ


ക്യാപ്റ്റന്റെ ലൈസന്‍സ് മൂന്ന് മാസത്തേക്കും പൈലറ്റിന്റേത് ഒരു മാസത്തേക്കുമാണ് റദ്ദാക്കിയത്. കോക് പിറ്റിലേക്ക് ആളുകള്‍ അനധികൃതമായി പ്രവേശിക്കുന്നത് തടയാന്‍ പൈലറ്റുമാര്‍ക്കും കാബിന്‍ ക്രൂവിനും ബോധവത്ക്കരണം നല്‍കാനും നിയമങ്ങള്‍ കര്‍ശനമായി പാലിക്കാനും എയര്‍ലൈനുകളോട് ഡിജിസിഎ ആവശ്യപ്പെട്ടിട്ടുണ്ട്.

Keywords: Indigo tail strikes: DGCA fines airline ₹30 lakh for ‘systemic deficiencies', New Delhi, News, Indigo, Flight, Indigo Tail Strikes, DGCA Fines Airline, ‘Systemic Deficiencies’,  Explanation, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia