UNO | സ്വീഡനിൽ ഖുര്‍ആന്‍ കത്തിച്ച സംഭവത്തെ അപലപിച്ച് ഐക്യരാഷ്ട്രസഭയിൽ ഒഐസി കൊണ്ടുവന്ന പ്രമേയത്തെ പിന്തുണച്ച് ഇന്ത്യ; ചർച്ചയായി നിലപാട്

 


ന്യൂയോർക്ക്: (www.kvartha.com) സ്വീഡനിൽ ഖുർആൻ കത്തിച്ച സംഭവത്തെ അപലപിച്ച് ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ കൗൺസിലിൽ ഓർഗനൈസേഷൻ ഓഫ് ഇസ്ലാമിക് കൺട്രീസ് (OIC) കൊണ്ടുവന്ന പ്രമേയത്തെ പിന്തുണച്ച് ഇന്ത്യ. ശ്രീലങ്ക, ബംഗ്ലാദേശ്, മാലിദ്വീപ് തുടങ്ങിയ രാജ്യങ്ങളും ഈ പ്രമേയത്തെ പിന്തുണച്ചു. ഒഐസിക്ക് വേണ്ടി പാകിസ്ഥാനും പലസ്തീനും കൊണ്ടുവന്ന പ്രമേയത്തെ അനുകൂലിച്ച് 28 വോട്ടുകളും എതിർത്ത് 12 വോട്ടുകളും ലഭിച്ചു. ഏഴ് രാജ്യങ്ങൾ വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നു.

UNO | സ്വീഡനിൽ ഖുര്‍ആന്‍ കത്തിച്ച സംഭവത്തെ അപലപിച്ച് ഐക്യരാഷ്ട്രസഭയിൽ ഒഐസി കൊണ്ടുവന്ന പ്രമേയത്തെ പിന്തുണച്ച് ഇന്ത്യ; ചർച്ചയായി നിലപാട്

ചൈന, ക്യൂബ, ദക്ഷിണാഫ്രിക്ക, ഉക്രെയ്ൻ, വിയറ്റ്നാം തുടങ്ങിയ രാജ്യങ്ങളും പ്രമേയത്തെ പിന്തുണച്ചു. അതേസമയം ബ്രിട്ടൻ, അമേരിക്ക, ഫ്രാൻസ്, ജർമ്മനി, കോസ്റ്ററിക്ക, മോണ്ടിനെഗ്രോ എന്നിവയുൾപ്പെടെയുള്ള രാജ്യങ്ങൾ പ്രമേയത്തെ എതിർത്തു. ചിലി, മെക്സിക്കോ, നേപ്പാൾ, ബെനിൻ, പരാഗ്വേ തുടങ്ങിയ രാജ്യങ്ങൾ വോട്ടെടുപ്പിൽ പങ്കെടുത്തിട്ടില്ല.

കഴിഞ്ഞ മാസം സ്റ്റോക്ക്‌ഹോമിലെ പള്ളിക്ക് പുറത്ത് ഖുർആൻ കത്തിച്ചതിനെതിരെയാണ് പ്രമേയം കൊണ്ടുവന്നത്. സംഭവത്തിൽ കർശന നടപടി വേണമെന്ന് ഇസ്ലാമിക രാജ്യങ്ങൾ ആവശ്യപ്പെട്ടിരുന്നു. ഒഐസിയിലെ ചില രാജ്യങ്ങൾ ഇന്ത്യയിൽ ന്യൂനപക്ഷങ്ങൾക്കെതിരെയുള്ള സംഭവങ്ങളിൽ തുടർച്ചയായി പ്രതിഷേധം പ്രകടിപ്പിക്കുന്ന സമയത്താണ് ഒഐസിയുടെ പ്രമേയത്തെ ഇന്ത്യ പിന്തുണയ്ക്കുന്നത് എന്നത് ശ്രദ്ധേയമാണ്.

ജമ്മു കശ്മീരിൽ ആർട്ടിക്കിൾ 370 പുനഃസ്ഥാപിക്കണമെന്ന് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ആവശ്യപ്പെട്ട് ഒഐസി സെക്രട്ടറി ജനറൽ ഹിസെൻ ബ്രാഹിം താഹ 2022 ഡിസംബറിൽ പ്രസ്താവന നടത്തിയിരുന്നു. നൂപുർ ശർമയുടെ സംഭവത്തിൽ ഒഐസിയുടെ പ്രസ്താവനയിൽ ഇന്ത്യ രോഷം പ്രകടിപ്പിച്ചെങ്കിലും പിന്നീട് അവരെ പാർട്ടിയിൽ നിന്ന് സസ്‌പെൻഡ് ചെയ്തു. ഇസ്ലാമിക് ഓർഗനൈസേഷൻ ഓഫ് കോ-ഓപ്പറേഷൻ എന്നാണ് ഒഐസിയുടെ മുഴുവൻ പേര്. 57 മുസ്ലീം ഭൂരിപക്ഷ രാജ്യങ്ങളുടെ സംഘടനയാണിത്.

പ്രമേയത്തെ ഈ രാജ്യങ്ങൾ പിന്തുണച്ചു

ഇന്ത്യ, ചൈന, പാകിസ്ഥാൻ, ബംഗ്ലാദേശ്, അൾജീരിയ, അർജന്റീന, ബൊളീവിയ, കാമറൂൺ, ക്യൂബ, എറിത്രിയ, ഗാബോൺ, ഗാംബിയ, ഐവറി കോസ്റ്റ്, കസാക്കിസ്ഥാൻ, കിർഗിസ്ഥാൻ, മലാവി, മലേഷ്യ, മാലിദ്വീപ്, മൊറോക്കോ, ഖത്തർ, സെനഗൽ, സൊമാലിയ, ദക്ഷിണാഫ്രിക്ക, സുഡാൻ, ഉക്രെയ്ൻ, യുണൈറ്റഡ് അറബ് എമിറേറ്റ്സ്, ഉസ്ബെക്കിസ്ഥാൻ, വിയറ്റ്നാം.

ഈ രാജ്യങ്ങൾ എതിർത്തു

യുഎസ്എ, യുകെ, ഫ്രാൻസ്, ജർമ്മനി, ബെൽജിയം, കോസ്റ്റാറിക്ക, ചെക്ക് റിപ്പബ്ലിക്, ഫിൻലാൻഡ്, ലിത്വാനിയ, ലക്സംബർഗ്, മോണ്ടിനെഗ്രോ, റൊമാനിയ.

Keywords: News, World, New York, UNO, Sweden, Quran, OIC,   India supports resolution at UN panel condemning Sweden Quran burning.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia