Follow KVARTHA on Google news Follow Us!
ad

Rupee-Dirham | രൂപയും ദിർഹവും കൈകോർക്കുമ്പോൾ നേട്ടമാർക്ക്? പ്രധാനമന്ത്രിയുടെ യുഎഇ സന്ദർശത്തിനിടെ ഒപ്പുവെച്ച സുപ്രധാന കരാറിന്റെ സവിശേഷതകൾ

ഡോളറിനെ ആശ്രയിക്കുന്നത് കുറയും, Rupee, Dirham, PM Modi, UAE, ഗൾഫ് വാർത്തകൾ, Finance, Business
ന്യൂഡെൽഹി: (www.kvartha.com) പ്രാദേശിക കറൻസിയിൽ വ്യാപാരം നടത്തുന്നതിന് ഇന്ത്യയും യുണൈറ്റഡ് അറബ് എമിറേറ്റ്‌സും (UAE) തമ്മിൽ ശനിയാഴ്ച സുപ്രധാന കരാർ ഒപ്പുവച്ചു. ഇന്ത്യയുടെ രൂപയിലും യുഎഇയുടെ കറൻസിയായ ദിർഹത്തിലുമാണ് ഇരു രാജ്യങ്ങളും വ്യാപാരം നടത്തുക. ലോകത്തിലെ ഒരു രാജ്യവുമായുള്ള ഇന്ത്യയുടെ ആദ്യ കരാറാണിത്.

Rupee, Dirham, PM Modi, UAE, Gulf, Finance, Business, UPI, Trade, Expatriate, India and UAE set to use rupee, dirham for trade.

നേട്ടമാർക്ക്?

ഉഭയകക്ഷി വ്യാപാരങ്ങളിൽ ഇന്ത്യൻ രൂപയും യുഎഇ ദിർഹവും വിനിമയത്തിനുപയോഗിക്കാനുള്ള സുപ്രധാന കരാറിൽ അനവധി നേട്ടങ്ങളുണ്ട്. ഇതിലൂടെ വ്യാപരം വർധിപ്പിക്കാനാവും. ഇടപാട് ചിലവും പേയ്‌മെന്റ് സമയവും കുറയും. ഇറക്കുമതിക്കാർക്കും കയറ്റുമതിക്കാർക്കും ഡോളർ ക്രമീകരിക്കാതെ തന്നെ പണമടയ്ക്കാനുള്ള സൗകര്യം ലഭിക്കും. ഇത് മണി മാർക്കറ്റിൽ രൂപ-ദിർഹത്തിൽ നിക്ഷേപിക്കാനുള്ള ഓപ്ഷനും തുറക്കും. ടൂറിസവും സൗകര്യപ്രദമാകും.

നേരത്തെ ലഭിച്ച പണം ഡോളറിലേക്കു മാറ്റിയ ശേഷമേ സാമ്പത്തിക ഇടപാട് പൂർത്തിയാക്കാൻ സാധിച്ചിരുന്നുള്ളു. ഇനി അത് പ്രാദേശിക കറൻസിലയിലൂടെ തന്നെ സാധ്യമാകും. ഏതു കറൻസിയിൽ വ്യാപാരം നടത്തണമെന്ന് വ്യാപാരിക്ക് തീരുമാനിക്കാനുള്ള സ്വാതന്ത്ര്യവും കരാർ നൽകുന്നു. രാജ്യാന്തര വ്യാപാരത്തിൽ ഡോളറിന്റെ ആവശ്യം കുറയുകയും രൂപ സ്ഥിരത നേടുകയും ചെയ്യുമെന്നും പ്രതീക്ഷിക്കുന്നു. കരാറിന്റെ ഭാഗമായി ആദ്യ വ്യാപാരവും ശനിയാഴ്ച നടന്നു. യുഎഇയിലെ സ്വർണ കയറ്റുമതി സ്ഥാപനമായ പീകെ ഇന്റർമാർക് 25 കിലോ സ്വർണം 12.84 കോടി രൂപയ്ക്ക് ഇന്ത്യയിലേക്ക് അയച്ചുകൊണ്ടാണ് ചരിത്രം കുറിച്ചത്.

ചരിത്ര കരാർ

പ്രാദേശിക കറൻസികളിൽ അതിർത്തി കടന്നുള്ള ഇടപാടുകൾ ആരംഭിക്കുന്നതിന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യയും (ആർബിഐ) യുഎഇ സെൻട്രൽ ബാങ്കും തമ്മിലാണ് കൈകോർത്തത്. ധാരണാപത്രത്തിൽ ആർബിഐ ഗവർണർ ശക്തികാന്ത ദാസും യുഎഇ സെൻട്രൽ ബാങ്ക് ഗവർണർ ഖാലിദ് മുഹമ്മദ് ബാലാമയും ഒപ്പുവച്ചു. പ്രധാനമന്ത്രി മോദിയും യുഎഇ പ്രസിഡന്റ് ശെയ്ഖ് മുഹമ്മദ് ബിൻ സാഇദ് ആൽ നഹ്യാന്റെയും സാന്നിധ്യത്തിലായിരുന്നു ചരിത്ര കരാർ ഒപ്പിട്ടത്..

യുഎസ് ഡോളറിലെ വ്യാപാരത്തെ ആശ്രയിക്കുന്നത് കുറയ്ക്കാൻ പ്രാദേശിക കറൻസികളിലെ ഇടപാടുകൾ പ്രോത്സാഹിപ്പിക്കാനാണ് ഇന്ത്യ ശ്രമിക്കുന്നത്. ഈ ക്രമത്തിൽ, രൂപയിൽ പല രാജ്യങ്ങളുമായി ബിസിനസ് ആരംഭിച്ചു. അതിർത്തി കടന്നുള്ള ഇടപാടുകളും പണമിടപാടുകളും സുഗമമാക്കുന്നതിനും ഇരു രാജ്യങ്ങൾക്കുമിടയിൽ കൂടുതൽ സാമ്പത്തിക സഹകരണം പ്രോത്സാഹിപ്പിക്കുന്നതിനുമാണ് രണ്ട് ധാരണാപത്രങ്ങളുടെയും ലക്ഷ്യമെന്ന് ആർബിഐ പറഞ്ഞു.

ധാരണാപത്രത്തിൽ ലോക്കൽ കറൻസി സെറ്റിൽമെന്റ് സിസ്റ്റം (LCSS) സ്ഥാപിക്കാനുള്ള ഉദ്ദേശ്യവും പ്രകടിപ്പിച്ചിട്ടുണ്ട്. ഇത് ഇന്ത്യൻ രൂപയുടെയും യുഎഇ ദിർഹത്തിന്റെയും ഉഭയകക്ഷി ഉപയോഗം വർദ്ധിപ്പിക്കും. എൽസിഎസ്എസ് രൂപീകരണത്തോടെ, കയറ്റുമതിക്കാർക്കും ഇറക്കുമതിക്കാർക്കും അവരുടെ പ്രാദേശിക കറൻസികളിൽ ബില്ലുകൾ അടയ്ക്കാനും പണമടയ്ക്കാനും കഴിയും. ഇത് ഇന്ത്യൻ രൂപയുടെയും യുഎഇ ദിർഹത്തിന്റെയും വിദേശ വിനിമയ വിപണിയുടെ വികസനത്തിന് വഴിയൊരുക്കും. ഇരു രാജ്യങ്ങളും തമ്മിലുള്ള നിക്ഷേപവും പണമയക്കലും പ്രോത്സാഹിപ്പിക്കും.

യുഎഇയിലുള്ള ഇന്ത്യൻ പൗരന്മാർക്ക് പണം സ്വദേശത്തേക്ക് കൊണ്ടുപോകാൻ കഴിയും. അയയ്ക്കുന്നതും ഗുണം ചെയ്യും. കൂടാതെ യുഎഇയിലുള്ളവർക്കും ഇന്ത്യയിലുള്ളവർക്കും തമ്മിൽ യുപിഐ വഴി പണമിടപാട് നടത്താനും അവസരമൊരുങ്ങും. ഇരു രാജ്യങ്ങളിലെയും സെൻട്രൽ ബാങ്കുകൾ തൽക്ഷണ പേയ്‌മെന്റ് സംവിധാനങ്ങളായ യുപിഐയും ഐപിപിയും ബന്ധിപ്പിക്കുന്നതിന് പ്രവർത്തിക്കാൻ സമ്മതിച്ചിട്ടുണ്ട്. ഇതോടൊപ്പം ഇരു രാജ്യങ്ങളുടെയും കാർഡ് സ്വിച്ചായ റൂപേ (RuPay), യുഎഇ സ്വിച്ച് (UAESwitch) എന്നിവയുമായി ബന്ധിപ്പിക്കാനും ധാരണയായിട്ടുണ്ട്.

Rupee, Dirham, PM Modi, UAE, Gulf, Finance, Business, UPI, Trade, Expatriate, India and UAE set to use rupee, dirham for trade.

Post a Comment