India Win | ബംഗ്ലാദേശ് വനിതകള്‍ക്കെതിരായ രണ്ടാം ട്വന്റി 20: മലയാളി താരം മിന്നു മണിയുടെയും ദീപ്തി ശര്‍മയുടെയും ഷെഫാലി വര്‍മയുടെയും ബൗളിങ് മികവില്‍ ഇന്‍ഡ്യയ്ക്ക് ജയം

 


ധാക: (www.kvartha.com) ബംഗ്ലാദേശ് വനിതകള്‍ക്കെതിരായ രണ്ടാം ട്വന്റി 20യില്‍ മലയാളി താരം മിന്നു മണിയുടെയും ദീപ്തി ശര്‍മയുടെയും ഷെഫാലി വര്‍മയുടെയും ബൗളിങ് മികവില്‍ ഇന്‍ഡ്യയ്ക്ക് ജയം. ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഇന്‍ഡ്യക്ക് എട്ട് വികറ്റ് നഷ്ടത്തില്‍ 95 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂവെങ്കിലും ബംഗ്ലാദേശിനെ 87 റണ്‍സില്‍ എറിഞ്ഞൊതുക്കുകയായിരുന്നു.

നാലോവറില്‍ ഒമ്പത് റണ്‍സ് മാത്രം വഴങ്ങി രണ്ട് വികറ്റ് വീഴ്ത്തിയ മിന്നു മണി ബാറ്റിങ്ങില്‍ മൂന്ന് പന്തില്‍ അഞ്ച് റണ്‍സുമായി പുറത്താകാതെ നിന്നു. നേരിട്ട ആദ്യ പന്തില്‍ ഫോറടിച്ചാണ് ബാറ്റിങ്ങിന് ലഭിച്ച ആദ്യ അവസരം മിന്നു അവിസ്മരണീയമാക്കിയത്. മിന്നുവിനൊപ്പം ഏഴ് റണ്‍സുമായി പൂജ വസ്ത്രകാര്‍ പുറത്താകാതെ നിന്നു. നാലോവറില്‍ 21 റണ്‍സ് മാത്രം വഴങ്ങി മൂന്ന് വികറ്റ് നേടിയ സുല്‍ത്വാന ഖാത്തൂനും നാലോവറില്‍ 16 റണ്‍സ് മാത്രം വഴങ്ങി രണ്ട് വികറ്റ് വീഴ്ത്തിയ ഫഹിമ ഖാത്തൂനുമാണ് ബംഗ്ലാദേശ് ബൗളര്‍മാരില്‍ തിളങ്ങിയത്.

ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്‍ഡ്യ 96 റണ്‍സിന്റെ വിജയലക്ഷ്യമാണ് ബംഗ്ലാദേശിന് മുന്നില്‍ വെച്ചത്. 19 റണ്‍സെടുത്ത ഷെഫാലി വര്‍മയായിരുന്നു ടോപ് സ്‌കോറര്‍. ഒന്നാം വികറ്റില്‍ സ്മൃതി മന്ഥാനയും (13) ഷെഫാലി വര്‍മയും ചേര്‍ന്ന സഖ്യം 33 റണ്‍സ് ചേര്‍ത്തെങ്കിലും പിന്നീട് കൂട്ടത്തകര്‍ചയായിരുന്നു. ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ റണ്‍സെടുക്കാതെ മടങ്ങിയപ്പോള്‍ ജമീമ റോഡ്രിഗസ് (8), യാസ്തിക ഭാട്ടിയ (11), ഹര്‍ലീന്‍ ഡിയോള്‍ (6), ദീപ്തി ശര്‍മ (10), അമന്‍ജോത് കൗര്‍ (14) എന്നിങ്ങനെയായിരുന്നു മറ്റു ബാറ്റര്‍മാരുടെ സംഭാവനകള്‍.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ബംഗ്ലാദേശ് വിജയത്തിലെത്തുമെന്ന് തോന്നിച്ചെങ്കിലും നാടകീയമായി തകരുകയായിരുന്നു. അവസാന ഓവറില്‍ 10 റണ്‍സ് വേണ്ടിയിരുന്ന ആതിഥേയര്‍ക്ക് നാല് വികറ്റാണ് നഷ്ടമായത്. ഷെഫാലി വര്‍മ എറിഞ്ഞ ഓവറിലെ ആദ്യ പന്തില്‍ രണ്ടാം റണിന് ഓടുന്നതിനിടെ റബേയ റണ്‍ ഔടായി. രണ്ടാം പന്തില്‍ നാഹിദ അക്തറും പുറത്തായി. മൂന്നാം പന്തില്‍ നാഹിദ ഖാത്തൂന് റണ്ണെടുക്കാനായില്ല.

India Win | ബംഗ്ലാദേശ് വനിതകള്‍ക്കെതിരായ രണ്ടാം ട്വന്റി 20: മലയാളി താരം മിന്നു മണിയുടെയും ദീപ്തി ശര്‍മയുടെയും ഷെഫാലി വര്‍മയുടെയും ബൗളിങ് മികവില്‍ ഇന്‍ഡ്യയ്ക്ക് ജയം

അടുത്ത പന്തില്‍ താരം പുറത്താവുകയും ചെയ്തു. അഞ്ചാം പന്തില്‍ മറൂഫ അക്തറിന് റണ്ണെടുക്കാനായില്ല. അവസാന പന്തില്‍ താരം പുറത്തായതോടെ ബംഗ്ലാദേശിന്റെ ഇന്നിങ്‌സിനും വിരാമമായി. രണ്ടാം ഓവര്‍ എറിയാനെത്തിയ മിന്നു ഓവറില്‍ റണ്‍സൊന്നും വിട്ടുനല്‍കാതെ ഷമീമ സുല്‍ത്വാനയെ (5) പുറത്താക്കിയാണ് വികറ്റ് വേട്ട തുടങ്ങിയത്. എട്ടാം ഓവറിലെ അഞ്ചാമത്തെ പന്തില്‍ റിതു മോനിയെ വികറ്റിന് മുന്നില്‍ കുടുക്കി സെലക്ടര്‍മാരുടെ തീരുമാനം ശരിവെച്ചു. നാലോവറില്‍ 12 റണ്‍സ് മാത്രം വഴങ്ങിയാണ് ദീപ്തി ശര്‍മ മൂന്ന് വികറ്റ് വീഴ്ത്തിയത്.

Keywords:  IND w vs BAN w 2nd T20I Highlights: India beat Bangladesh by 8 runs, seal series win, Dhaka, Bangladesh, News, Cricket, Sports, Minnu Mani, Wicket, Selector, World. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia