Criticized | വരുമാന സര്‍ടിഫികറ്റ് നിഷേധിച്ചു; കുറുമാത്തൂര്‍ വിലേജ് ഓഫീസര്‍ക്കെതിരെ വിമര്‍ശനവുമായി മനുഷ്യാവകാശ കമീഷന്‍

 


കണ്ണൂര്‍: (www.kvartha.com) പിതാവ് റവന്യു റികവറി നടപടികള്‍ നേരിടുന്നുവെന്ന് പറഞ്ഞ് മകന് വരുമാന സര്‍ടിഫികറ്റ് നിഷേധിച്ച വിലേജ് ഓഫീസറെ മനുഷ്യാവകാശ കമീഷന്‍ വിമര്‍ശിച്ചു. കരിമ്പം മാണി ഹൗസില്‍ കെവി ഷൈജയാണ് ഇത് സംബന്ധിച്ച് മനുഷ്യാവകാശ കമീഷനില്‍ പരാതി നല്‍കിയത്. മകള്‍ക്ക് സ്‌കൂള്‍ പ്രവേശനം സംബന്ധിച്ച ആവശ്യത്തിന് അപേക്ഷ നല്‍കിയപ്പോഴാണ് കുറുമാത്തൂര്‍ വിലേജ് ഓഫീസര്‍ സര്‍ടിഫികറ്റ് നിഷേധിച്ചത്.

Criticized | വരുമാന സര്‍ടിഫികറ്റ് നിഷേധിച്ചു; കുറുമാത്തൂര്‍ വിലേജ് ഓഫീസര്‍ക്കെതിരെ വിമര്‍ശനവുമായി മനുഷ്യാവകാശ കമീഷന്‍

തഹസില്‍ദാര്‍ സര്‍ടിഫികറ്റ് നല്‍കാന്‍ നിര്‍ദേശം നല്‍കിയിരുന്നു. മനുഷ്യാവകാശ കമീഷന്‍ ആക്ടിംഗ് ചെയര്‍മാന്‍ കെ ബൈജുനാഥ് ജൂലൈ 26ന് കണ്ണൂരില്‍ നടന്ന സിറ്റിംഗിലാണ് വിലേജ് ഓഫീസറുടെ നടപടിയെ വിമര്‍ശിച്ചത്. പരാതി ആഗസ്റ്റ് - 18 ന് വീണ്ടും പരിഗണിക്കും. കുറുമാത്തൂര്‍ വിലേജ് ഓഫീസര്‍ക്കെതിരെ ഇത്തരത്തില്‍ നിരവധി പരാതികള്‍ ഉയരുന്നതായി പ്രദേശവാസികള്‍ ചൂണ്ടിക്കാട്ടി.

Keywords:  Income certificate denied; Human Rights Commission criticizesd Kurumathur village officer, Kannur, News, Human Rights Commission, Criticized, Village Officer, Complaint, Allegation, Native, School, Admission, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia