Jobs | ഉദ്യോഗാർഥികൾക്ക് ഐഐടിയിൽ ജോലിക്ക് അവസരം; അനധ്യാപക തസ്തികകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം; അറിയേണ്ടതെല്ലാം

 


ന്യൂഡെൽഹി: (www.kvartha.com) ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ഖരഗ്പൂർ (IIT Kharagpur) 153 അനധ്യാപിക തസ്തികകളിലേക്ക് നിയമനത്തിന് വിജ്ഞാപനം പുറത്തിറക്കി. താൽപ്പര്യമുള്ളവർക്ക് ഔദ്യോഗിക വെബ്സൈറ്റ് iitkgp(dot)ac(dot)in സന്ദർശിച്ച് അപേക്ഷിക്കാവുന്നതാണ്. അപേക്ഷിക്കാനുള്ള അവസാന തീയതി 2023 ജൂലൈ 31 ആണ്.

Jobs | ഉദ്യോഗാർഥികൾക്ക് ഐഐടിയിൽ ജോലിക്ക് അവസരം; അനധ്യാപക തസ്തികകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം; അറിയേണ്ടതെല്ലാം

അനധ്യാപക ഒഴിവ്:

ജൂനിയർ എക്സിക്യൂട്ടീവ് - 19
ജൂനിയർ അക്കൗണ്ട്സ് ഓഫീസർ- 5
ജൂനിയർ ടെക്നിക്കൽ സൂപ്രണ്ട് - 30
ജൂനിയർ എൻജിനീയർ - 22

മെഡിക്കൽ ലബോറട്ടറി ടെക്നീഷ്യൻ- 1
സ്റ്റാഫ് നഴ്സ് - 12
സീനിയർ ലൈബ്രറി ഇൻഫർമേഷൻ അസിസ്റ്റന്റ്- 2
ഫിസിക്കൽ ട്രെയിനിംഗ് ഇൻസ്ട്രക്ടർ - 5

അസിസ്റ്റന്റ് സെക്യൂരിറ്റി ഓഫീസർ -II- 3
ജൂനിയർ അസിസ്റ്റന്റ് - 20
ജൂനിയർ ടെക്നീഷ്യൻ/ജൂനിയർ ലബോറട്ടറി അസിസ്റ്റന്റ് - 23
സെക്യൂരിറ്റി ഇൻസ്പെക്ടർ - 5
ഡ്രൈവർ ഗ്രേഡ് II- 6

യോഗ്യതാ മാനദണ്ഡം:

ഈ തസ്തികകളിലേക്ക് അപേക്ഷിക്കുന്നതിന് ഡിപ്ലോമ/ ബി.ടെക്/ ബി.ഇ, പ്രവൃത്തിപരിചയം എന്നിവ ഉണ്ടായിരിക്കണം.

പ്രായപരിധി:

ജോലിയുടെ ആവശ്യകത അനുസരിച്ച് 25 മുതൽ 30 വയസ് വരെയാണ് പ്രായപരിധി.

ശമ്പളം:

ശമ്പളം 21,700 രൂപ മുതലാണ്. ജോലി റോൾ അനുസരിച്ച് 112,400 രൂപ വരെ ശമ്പളമുണ്ട്.

തിരഞ്ഞെടുപ്പ് പ്രക്രിയ:

എഴുത്തുപരീക്ഷയുടെയും ഗ്രേഡ് പരീക്ഷയുടെയും അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്.

അപേക്ഷിക്കേണ്ടവിധം:

* ഔദ്യോഗിക വെബ്സൈറ്റിലേക്ക് പോകുക.
* 'രജിസ്റ്റർ' ക്ലിക്ക് ചെയ്യുക.
* ഫോം പൂരിപ്പിക്കുക.
* രജിസ്ട്രേഷന് ശേഷം, നിങ്ങളുടെ ഇമെയിൽ ഐഡി ഉപയോഗിച്ച് ലോഗിൻ ചെയ്യുക.
* ആവശ്യമായ വിശദാംശങ്ങൾ പൂരിപ്പിക്കുക.
* പേയ്‌മെന്റ് ഓപ്ഷനിലേക്ക് പോകുക.
* നിങ്ങളുടെ ഫോം സമർപ്പിക്കുക.
* ഇത് ഡൗൺലോഡ് ചെയ്ത് ഭാവി ഉപയോഗത്തിനായി പ്രിന്റൗട്ട് എടുക്കുക.

അപേക്ഷ ഫീസ്:

പൊതു ഉദ്യോഗാർത്ഥികൾക്ക് അപേക്ഷാ ഫീസ് 500 രൂപയാണ്. SC/ST/PWD, സ്ത്രീകൾ 250 രൂപ അടച്ചാൽ മതി.

Keywords: News, National, New Delhi, IIT Kharagpur Recruitment, Online Recruitment, Vacancies, Jobs,   IIT Kharagpur Recruitment 2023: Apply Now For 153 Non-teaching Posts.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia