Jobs | ഉദ്യോഗാർഥികൾ ശ്രദ്ധിക്കുക: സർക്കാർ ബാങ്കുകളിൽ ക്ലർക്ക് ആവാം; അപേക്ഷിക്കാൻ ഒരവസരം കൂടി; 4045 ഒഴിവുകൾ; യോഗ്യത അടക്കം അറിയേണ്ടതെല്ലാം

 


ന്യൂഡെൽഹി: (www.kvartha.com) ബാങ്കിൽ ജോലി അന്വേഷിക്കുന്ന ഉദ്യോഗാർഥികൾക്ക് വൻ അവസരം. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിംഗ് പേഴ്സണൽ സെലക്ഷൻ (IBPS) ക്ലർക്ക് റിക്രൂട്ട്‌മെന്റിന് അപേക്ഷിക്കാനുള്ള അവസാന തീയതി നീട്ടി. ഇപ്പോൾ ഒഴിവിലേക്ക് ജൂലൈ 28 വരെ അപേക്ഷിക്കാം. ഇത് സംബന്ധിച്ച ഔദ്യോഗിക അറിയിപ്പ് ഐബിപിഎസ് പുറപ്പെടുവിച്ചു. നേരത്തെ, ഈ റിക്രൂട്ട്‌മെന്റിനുള്ള അപേക്ഷയുടെ അവസാന തീയതി ജൂലൈ 21 വരെയായിരുന്നു. എന്നാൽ, ഇപ്പോൾ ഒരു അവസരം കൂടി നൽകിയിരിക്കുകയാണ്. മൊത്തം 4,045 ക്ലാർക്ക് തസ്തികകളിലേക്കാണ് നിയമനം നടത്തുന്നത്.

Jobs | ഉദ്യോഗാർഥികൾ ശ്രദ്ധിക്കുക: സർക്കാർ ബാങ്കുകളിൽ ക്ലർക്ക് ആവാം; അപേക്ഷിക്കാൻ ഒരവസരം കൂടി; 4045 ഒഴിവുകൾ; യോഗ്യത അടക്കം അറിയേണ്ടതെല്ലാം


യോഗ്യത

ഉദ്യോഗാർഥികൾ അംഗീകൃത സർവകലാശാലയിൽ നിന്ന് ഏതെങ്കിലും വിഷയത്തിൽ ബിരുദം നേടിയിരിക്കണം. കൂടുതൽ വിവരങ്ങൾക്ക്, പോർട്ടൽ സന്ദർശിക്കുക.

ഫീസ്

അപേക്ഷാ ഫീസായി ജനറൽ വിഭാഗക്കാർ 850 രൂപ അടയ്ക്കണം. എസ്‌സി, എസ്ടി, പിഡബ്ല്യുബിഡി, വിമുക്തഭടൻ വിഭാഗങ്ങളിൽ പെടുന്ന ഉദ്യോഗാർഥികളുടെ അപേക്ഷാ ഫീസ് 175 രൂപയാണ്.

പ്രിലിംസ് പരീക്ഷ ഓഗസ്റ്റിൽ നടക്കും


ഐബിപിഎസ് ക്ലർക്ക് 2023-ന്റെ പ്രാഥമിക പരീക്ഷ ഓഗസ്റ്റിലോ സെപ്റ്റംബറിലോ നടക്കും. മെയിൻ പരീക്ഷ ഒക്ടോബറിൽ നടത്താനിരിക്കുകയാണ്. പരീക്ഷയുടെ വിശദമായ അറിയിപ്പ് ഇൻസ്റ്റിറ്റ്യൂട്ട് പിന്നീട് പുറപ്പെടുവിക്കും.

അപേക്ഷിക്കാനുള്ള നടപടികൾ

* ibps(dot)in എന്ന ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക
* ഹോംപേജിൽ, IBPS Clerk posts 2023 എന്നതിൽ ക്ലിക്ക് ചെയ്യുക
* രജിസ്റ്റർ ചെയ്ത് അപേക്ഷാ പ്രക്രിയയിൽ തുടരുക
* ഫോം പൂരിപ്പിച്ച് ഫീസ് അടച്ച് ഫോം സമർപ്പിക്കുക
* ഭാവി ഉപയോഗത്തിനായി പ്രിന്റൗട്ട് എടുക്കുക.

IBPS, Clerk, Recruitment, Online, Vacancies, Jobs, Bank Job, Application, Career, Exam, IBPS Clerk 2023 registration deadline deferred till July 28; apply now for 4000+ posts.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia