Agniveer | 12-ാം ക്ലാസ് പാസായവര്‍ക്ക് വ്യോമസേനയില്‍ അഗ്‌നിവീറാകാന്‍ അവസരം; പുതിയ ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു; അറിയേണ്ടതെല്ലാം

 


ന്യൂഡെല്‍ഹി: (www.kvartha.com) ഇന്ത്യന്‍ വ്യോമസേനയില്‍ അഗ്‌നിവീറായി ചേരുന്നതിനുള്ള സെലക്ഷന്‍ ടെസ്റ്റിനായി ഓണ്‍ലൈന്‍ അപേക്ഷ ക്ഷണിച്ചു. ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ജൂലൈ 27-ന് (രാവിലെ 10 മണി) ആരംഭിച്ച് ഓഗസ്റ്റ് 17ന് അവസാനിക്കും. അവിവാഹിതരായ പുരുഷ-സ്ത്രീ ഉദ്യോഗാര്‍ഥികള്‍ക്ക് അപേക്ഷ സമര്‍പിക്കാം. ഓണ്‍ലൈന്‍ എഴുത്തുപരീക്ഷ 2023 ഒക്ടോബര്‍ 13 മുതല്‍ നടത്തും. നാലുവര്‍ഷത്തേക്കായിരിക്കും നിയമനം. തിരഞ്ഞെടുക്കപ്പെടുന്നവരില്‍ 25 ശതമാനം പേരെ പിന്നീട് സ്ഥിരനിയമനത്തിനായി പരിഗണിക്കും.
       
Agniveer | 12-ാം ക്ലാസ് പാസായവര്‍ക്ക് വ്യോമസേനയില്‍ അഗ്‌നിവീറാകാന്‍ അവസരം; പുതിയ ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു; അറിയേണ്ടതെല്ലാം

പ്രായപരിധി

പ്രായപരിധി എന്റോള്‍മെന്റ് തീയതിയില്‍ പരമാവധി 21 വയസാണ്. 2003 ജൂണ്‍ 27 നും 2006 ഡിസംബര്‍ 27 നും ഇടയില്‍ ജനിച്ചവര്‍ക്ക് അപേക്ഷിക്കാന്‍ അര്‍ഹതയുണ്ട്.

വിദ്യാഭ്യാസ യോഗ്യത

അംഗീകൃത വിദ്യാഭ്യാസ ബോര്‍ഡില്‍ നിന്ന് ഗണിതം, ഫിസിക്‌സ്, ഇംഗ്ലീഷ് എന്നിവയുമായി പന്ത്രണ്ടാം ക്ലാസില്‍ കുറഞ്ഞത് 50% മാര്‍ക്കോടെയും ഇംഗ്ലീഷ് വിഷയത്തിന് പ്രത്യേകമായി 50% മാര്‍ക്കോടെയും വിജയിച്ചിരിക്കണം. സയന്‍സ് വിഷയങ്ങള്‍ പഠിച്ചവര്‍ക്കും അല്ലാത്തവര്‍ക്കും അപേക്ഷിക്കാം. 50 ശതമാനം മാര്‍ക്കില്‍ കുറയാതെ മൂന്നുവര്‍ഷ എന്‍ജിനീയറിങ് ഡിപ്ലോമ നേടിയവര്‍ക്കും വൊക്കേഷണല്‍ കോഴ്‌സ് പൂര്‍ത്തിയാക്കിയവര്‍ക്കും അപേക്ഷിക്കാം. ഇവര്‍ പത്താംക്ലാസില്‍ ഇംഗ്ലീഷിന് 50 ശതമാനം മാര്‍ക്ക് നേടിയിരിക്കണം. വിദ്യാഭ്യാസ യോഗ്യതയുടെ വിശദാംശങ്ങള്‍ക്കായി വിജ്ഞാപനം പരിശോധിക്കുക.

തിരഞ്ഞെടുപ്പ് പ്രക്രിയ

* ഓണ്‍ലൈന്‍ എഴുത്തുപരീക്ഷ
* സെന്‍ട്രല്‍ എയര്‍മെന്‍ സെലക്ഷന്‍ ബോര്‍ഡ് (CASB) ടെസ്റ്റ്
* ഫിസിക്കല്‍ ഫിറ്റ്‌നസ് ടെസ്റ്റ് (PFT)
* മെഡിക്കല്‍ ടെസ്റ്റ്

എങ്ങനെ രജിസ്റ്റര്‍ ചെയ്യാം?

* ഔദ്യോഗിക വെബ്‌സൈറ്റ് https://agnipathvayu(dot)cdac(dot)in സന്ദര്‍ശിക്കുക
* ഹോംപേജില്‍ ബന്ധപ്പെട്ട ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
* അപേക്ഷാ ഫോം പൂരിപ്പിച്ച് ആവശ്യമായ രേഖകള്‍ അപ്ലോഡ് ചെയ്യുക.
* അപേക്ഷാ ഫീസ് അടയ്ക്കുക.
* അപേക്ഷാ ഫോമിന്റെ പ്രിന്റ് എടുക്കുക

പരീക്ഷാ ഫീസ്

അപേക്ഷകര്‍ 250 രൂപ ഫീസ് അടയ്ക്കേണ്ടതാണ്. ഡെബിറ്റ് കാര്‍ഡുകള്‍/ക്രെഡിറ്റ് കാര്‍ഡുകള്‍/ഇന്റര്‍നെറ്റ് ബാങ്കിംഗ് എന്നിവ ഉപയോഗിച്ച് പേയ്മെന്റ് നടത്താം.

ശമ്പളം

ആദ്യ വര്‍ഷം 30,000, രണ്ടാം വര്‍ഷം 33,000, മൂന്നാം വര്‍ഷം 36,500, നാലാം വര്‍ഷം 40,000 എന്നിങ്ങനെയാകും ശമ്പളം.

Keywords: IAF Agniveer Recruitment, Online recruitment, Vacancies, Jobs, National News, Government Job, Indian Air Force, IAF Agniveer Recruitment 2023: Notification Out.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia