Follow KVARTHA on Google news Follow Us!
ad

Fitness Tracker | സ്മാര്‍ട് വാച് പോലെ തന്നെ ട്രെന്‍ഡിങ്ങാകാന്‍ ഒരുങ്ങുകയാണ് സ്മാര്‍ട് മോതിരങ്ങള്‍; വിരലിന്റെ വലുപ്പത്തിന് അനുസരിച്ച് ലഭിച്ചില്ലെങ്കില്‍ വിവരങ്ങള്‍ കൃത്യമായി ലഭിക്കില്ല; അറിയാം കൂടുതല്‍

24 മണിക്കൂര്‍ തുടര്‍ച്ചയായി അണിയണം Smart Ring, Fitness Tracker, Smartwatch, Band
ന്യൂഡെല്‍ഹി: (www.kvartha.com) സ്മാര്‍ട് വാച് പോലെ തന്നെ ട്രെന്‍ഡിങ്ങാകാന്‍ ഒരുങ്ങുകയാണ് സ്മാര്‍ട് മോതിരങ്ങളും. ഫിറ്റ്നസ് ഗാഡ്ജറ്റുകള്‍ ഉപയോഗിക്കുന്നവരില്‍ ആരും തന്നെ പിന്നിലല്ലാത്തതിനാല്‍ ഇതിനെക്കുറിച്ച് അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യം തന്നെയാണ്.

ഫിറ്റ്സിന് പ്രാധാന്യം നല്‍കുന്നവര്‍ക്കാണ് ഇത് ഏറ്റവും കടുതല്‍ ഉപയോഗപ്പെടാന്‍ പോകുക. അതിനാല്‍  ഇത് വാങ്ങാന്‍ താത്പര്യപ്പെടുന്നവര്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. 

എങ്ങനെയാണ് അനുയോജ്യമായ സ്മാര്‍ട് മോതിരം തെരഞ്ഞെടുക്കുക? വിരലിന്റെ വലുപ്പത്തിന് അനുസരിച്ച് ലഭിച്ചില്ലെങ്കില്‍ ആരോഗ്യത്തെ കുറിച്ചുള്ള ട്രാകിങ് കൃത്യമായി ലഭിക്കില്ല. ഇത് കൃത്യമായി അറിയാന്‍ അള്‍ട്രാഹ്യൂമന്‍ കംപനി സൈസിങ് കിറ്റ് ലഭ്യമാക്കിയിട്ടുണ്ട്. ഇതുപയോഗിച്ച് 6 മുതല്‍12 സൈസ് വരെയുള്ള മോതിരങ്ങള്‍ തെരഞ്ഞെടുക്കാന്‍ കഴിയും.

എന്നാല്‍ 24 മണിക്കൂര്‍ തുടര്‍ച്ചയായി അണിഞ്ഞെങ്കില്‍ മാത്രമേ മോതിരത്തിന്റെ അളവ് കൃത്യമാണോ എന്നറിയാന്‍ കഴിയൂ. കൂടാതെ മോതിരം വാങ്ങുമ്പോള്‍ വാടര്‍ പ്രൂഫ് ആണോയെന്ന് തന്നെ നോക്കി വാങ്ങണം. കൂടാതെ സ്മാര്‍ട് റിങ്ങിന്റെ ആപുകള്‍ ഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്യാന്‍ കഴിയുമോ എന്നറിയണം.

നേരത്തെ ബോട് സ്മാര്‍ട് മോതിരങ്ങള്‍ പുറത്തിറക്കിയിരുന്നു ഇതിന് പിന്നാലെ നോയ്സും സ്മാര്‍ട് മോതിരം അവതരിപ്പിച്ചു. വൈകാതെ സാംസങും സ്മാര്‍ട് മോതിരം വിപണിയിലെത്തിക്കും. ഇതോടെ വിപണിയില്‍ മത്സരം മുറുകും.

News, National, National-News, Technology, Technology-News, Smart Ring, Fitness Tracker, Smartwatch, Band, Smartwatch, band or ring: How to pick the right fitness tracker.



Keywords: News, National, National-News, Technology, Technology-News, Smart Ring, Fitness Tracker, Smartwatch, Band, Smartwatch, band or ring: How to pick the right fitness tracker.


 

Post a Comment