Keywords: Housewife's leg got stuck inside slab at bus stand, Kannur, News, Housewife, Injury, Stuck Inside Slab, Hospital, Hospital, Treatment, Fire Force, Kerala.
Footpath | ബസ് സ്റ്റാന്‍ഡിലെ സ്ലാബിനുള്ളില്‍ വീട്ടമ്മയുടെ കാല്‍ കുടുങ്ങി
പരുക്കേറ്റ സ്ത്രീയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
Housewife, Injury, Stuck Inside Slab, Hospital, Kerala News
കണ്ണൂര്‍: (www.kvartha.com) പഴയങ്ങാടി ബസ് സ്റ്റാന്‍ഡിനുള്ളിലെ സ്ലാബിനിടയില്‍ വീട്ടമ്മയുടെ കാല്‍ കുടുങ്ങി. അടുത്തില സ്വദേശി ടിവി കമലാക്ഷിക്കാണ് കാലിന് പരുക്കേറ്റത്. വ്യാഴാഴ്ച വൈകുന്നേരം ബസ് കയറാനെത്തിയ സ്ത്രീയുടെ കാല്‍ സ്റ്റാന്‍ഡിലെ ഓവുചാലിലെ സ്ലാബിനിടയില്‍ കുടുങ്ങുകയായിരുന്നു.
പ്രദേശവാസികള്‍ സ്ത്രീയുടെ കാല്‍ പുറത്തേക്ക് വലിച്ചെടുക്കാന്‍ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. ഒടുവില്‍ ഫയര്‍ഫോഴ്‌സ് എത്തി സ്ലാബ് നീക്കിയ ശേഷം മാത്രമാണ് ഇവരുടെ കാല്‍ പുറത്തേക്ക് എടുക്കാനായത്. കാലിന് പരുക്കേറ്റ സ്ത്രീയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.