Follow KVARTHA on Google news Follow Us!
ad

Oommen Chandy | തറവാട്ടുവീട്ടില്‍നിന്ന് ആംബുലന്‍സില്‍ ഉമ്മന്‍ചാണ്ടിയുടെ ഭൗതികശരീരം നിര്‍മാണം നടക്കുന്ന പുതിയ വീട്ടിലേക്ക് കൊണ്ടുപോയി; പൊതുദര്‍ശനത്തിനു ശേഷം പള്ളിയിലേക്ക് കൊണ്ടുപോകും; ഇനിയും നിലയ്ക്കാതെ ജനപ്രവാഹം; പലര്‍ക്കും ജനനായകനെ കാണാനാകാത്തതില്‍ നിരാശ

രാഹുല്‍ ഗാന്ധി അടക്കമുള്ള നേതാക്കള്‍ എത്തി Oommen Chandy, Funeral, Kerala News
കോട്ടയം: (www.kvartha.com) 'കണ്ണേ കരളേ കുഞ്ഞൂഞ്ഞേ'... തൊണ്ടയിടറുന്ന മുദ്രാവാക്യം വിളികളാണ് പുതുപ്പള്ളിയുടെ സ്വന്തം കുഞ്ഞൂഞ്ഞ് അവസാനമായി തറവാട്ടുവീട്ടിലെത്തിയപ്പോള്‍ ആളുകള്‍ വിളിച്ചത്. ആയിരക്കണക്കിന് ആളുകള്‍ തങ്ങളുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം തേടിയെത്തിയ വീട്ടില്‍ അവസാനമായി ഉമ്മന്‍ചാണ്ടിയെത്തിയത് ചേതനയറ്റ്. ഇനി ആ വീട്ടില്‍ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ അദ്ദേഹമില്ലെന്നത് പലര്‍ക്കും ഇനിയും ഉള്‍ക്കൊള്ളാനായിട്ടില്ല.

തറവാട്ടുവീട്ടില്‍ പൊതുദര്‍ശനം ഉണ്ടാകുമെന്നാണ് ആദ്യം കരുതിയിരുന്നതെങ്കിലും സമയം അതിക്രമിച്ചതിനെ തുടര്‍ന്ന് അവിടുത്തെ പ്രാര്‍ഥനാ ചടങ്ങുകള്‍ക്ക് ശേഷം ആംബുലന്‍സില്‍ ഭൗതികശരീരം നിര്‍മാണം നടക്കുന്ന പുതിയ വീട്ടിലേക്കു കൊണ്ടുപോയി. അവിടെ പൊതുദര്‍ശനത്തിനു ശേഷം പള്ളിയിലേക്കു കൊണ്ടുപോകും. ഇപ്പോള്‍ പ്രാര്‍ഥനാ ശുശ്രൂഷകള്‍ നടക്കുകയാണ്. രാഹുല്‍ ഗാന്ധി അടക്കമുള്ള നേതാക്കള്‍ എത്തി

ജനപ്രവാഹത്തെ തുടര്‍ന്ന് പലര്‍ക്കും ഉമ്മന്‍ചാണ്ടിയെ അവസാനമായി ഒരുനോക്ക് കാണാന്‍ സാധിച്ചിട്ടില്ല. തറവാടു വീടിനരികെ മണിക്കൂറുകളോളം കാത്തിരുന്നവരില്‍ പലരും നിരാശരായി അടുത്ത പൊതുദര്‍ശനം നടക്കുന്ന സ്ഥലം ലക്ഷ്യമാക്കി നീങ്ങുന്ന കാഴ്ചയാണ് കണ്ടത്.

അക്ഷര നഗരിയില്‍ ജനലക്ഷങ്ങളുടെ സ്‌നേഹാദരങ്ങള്‍ ഏറ്റുവാങ്ങിയാണ് ഉമ്മന്‍ചാണ്ടി തന്റെ സ്വന്തം പുതുപ്പള്ളിയിലെത്തിയത്. പ്രിയപ്പെട്ട തങ്ങളുടെ സ്വന്തം കുഞ്ഞൂഞ്ഞിനെ കാണാന്‍ പതിനായിരക്കണക്കിന് ആളുകളാണ് പുതുപ്പള്ളി ജന്‍ക്ഷനിലെത്തിയത്. പൊതുദര്‍ശനത്തിനു ശേഷം കാല്‍നടയായി പള്ളിയിലേക്കു കൊണ്ടുപോകും. നേതാക്കന്‍മാരെല്ലാം അവിടെ എത്തിയിട്ടുണ്ട്. സംസ്‌കാര ചടങ്ങില്‍ പരിശുദ്ധ ബസേലിയോസ് മാര്‍തോമാ മാത്യൂസ് തൃതീയന്‍ കാതോലികാ ബാവാ മുഖ്യകാര്‍മികത്വം വഹിക്കും. കര്‍ദിനാള്‍ മാര്‍ ആലഞ്ചേരിയും പങ്കെടുക്കും.

പൊരിവെയിലിലും അണമുറിയാത്ത ജനപ്രവഹമാണ് കോട്ടയം തിരുനക്കര മൈതാനിയിലേക്ക് ഒഴുകിയെത്തിയത്. മുദ്രാവാക്യം വിളികളുമായി പതിനായിരങ്ങള്‍ പ്രിയ നേതാവിന് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ ഇവിടേക്ക് എത്തി. തിരുവനന്തപുരത്തെ പുതുപ്പള്ളി ഹൗസില്‍നിന്ന് ആരംഭിച്ച്, 28 മണിക്കൂര്‍ പിന്നിട്ടാണ് യാത്ര തിരുനക്കരയില്‍ എത്തിയത്.

മമ്മൂട്ടി, സുരേഷ് ഗോപി, ദിലീപ് തുടങ്ങിയ സിനിമാതാരങ്ങളും, മന്ത്രിമാര്‍, രാഷ്ട്രീയ രംഗത്തെ മറ്റു പ്രമുഖരടക്കം പതിനായിരക്കണക്കിന് ആളുകളാണ് അന്തിമോപചാരം അര്‍പ്പിക്കാന്‍ എത്തിയത്. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, ബംഗാള്‍ ഗവര്‍ണര്‍ സി.വി.ആനന്ദബോസ്, കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍ എന്നിവര്‍ അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ എത്തി. ഉമ്മന്‍ചാണ്ടിക്ക് അന്ത്യാഞ്ജലി അര്‍പ്പിക്കാനെത്തിയവരുടെ കടലായി അക്ഷരനഗരി മാറി.

തിരുവന്തപുരത്തെ പുതുപ്പള്ളി ഹൗസില്‍നിന്ന് ആരംഭിച്ച്, 28 മണിക്കൂര്‍ പിന്നിട്ടാണ് യാത്ര തിരുനക്കരയില്‍ എത്തിയത്. മമ്മൂട്ടി, സുരേഷ് ഗോപി, ദിലീപ് തുടങ്ങിയ സിനിമാതാരങ്ങളും, മന്ത്രിമാര്‍, രാഷ്ട്രീയ രംഗത്തെ മറ്റു പ്രമുഖരടക്കം ലക്ഷക്കണക്കിന് ആളുകളാണ് അന്തിമോപചാരം അര്‍പ്പിക്കാന്‍ എത്തിയത്. കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍, ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, ബംഗാള്‍ ഗവര്‍ണര്‍ സിവി ആനന്ദബോസ് എന്നിവര്‍ അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ എത്തി. കോട്ടയം ഡിസിസി ഓഫിസില്‍ വിലാപയാത്ര എത്തിയപ്പോള്‍ ജനലക്ഷങ്ങളാണ് തടിച്ചുകൂടിയത്. ഉമ്മന്‍ചാണ്ടിക്ക് അന്ത്യാഞ്ജലി അര്‍പ്പിക്കാനെത്തിയവരുടെ കടലായി അക്ഷരനഗരി മാറി.

തിരുവനന്തപുരം ജഗതിയിലുള്ള പുതുപ്പള്ളി ഹൗസില്‍നിന്ന് ബുധനാഴ്ച രാവിലെ ഏഴേകാലോടെ ആരംഭിച്ച വിലാപയാത്ര, ഇരുപത്തിരണ്ടര മണിക്കൂറോളം എടുത്താണ് കോട്ടയം ജില്ലയില്‍ പ്രവേശിച്ചത്. അര്‍ധരാത്രി കഴിഞ്ഞിട്ടും കത്തിച്ച മെഴുകുതിരിയുമായി വഴിയോരത്ത് ആയിരങ്ങളാണ് ജനനേതാവിനെ അവസാനമായി ഒരുനോക്കുകാണാന്‍ കാത്തുനിന്നത്.

അര്‍ധരാത്രിയിലും പുലര്‍ചെയും ആള്‍ക്കൂട്ടത്തിന് യാതൊരു കുറവും വന്നില്ല. പത്തനംതിട്ട പന്തളത്ത് വിലാപ യാത്ര എത്തുമ്പോള്‍ പുലര്‍ചെ രണ്ട് മണിയോടടുത്തു. കുട്ടികളുള്‍പ്പെടെയുള്ളവരാണ് ഇവിടെ കാത്തുനിന്നത്. തിരുവനന്തപുരത്തുനിന്ന് ഉച്ചയ്ക്ക് മൂന്നു മണിയോടെ കൊല്ലം ജില്ലയില്‍ പ്രവേശിച്ച യാത്ര, രാത്രി എട്ടരയോടെയാണ് പത്തനംതിട്ട ജില്ലയിലെ ഏനാത്തേക്കു കടന്നത്.

ബുധനാഴ്ച രാവിലെ രാവിലെ 7.15 നായിരുന്നു ജഗതിയിലെ പുതുപ്പള്ളി ഹൗസില്‍ നിന്നുള്ള ഇറക്കം. വിലാപയാത്ര തിരുവനന്തപുരം നഗരത്തിനു പുറത്തു കടക്കാന്‍ മണിക്കൂറുകളെടുത്തു. 3.20 നു കൊല്ലം ജില്ലയില്‍ കടന്നപ്പോള്‍ നിലമേലില്‍ വന്‍ജനക്കൂട്ടം വരവേറ്റു. കൊട്ടാരക്കരയില്‍ ചൊവ്വാഴ്ച മുതല്‍ സര്‍വമത പ്രാര്‍ഥനയുമായി കാത്തിരുന്ന നാട്ടുകാര്‍ വിലാപയാത്രയെത്തിയപ്പോള്‍ വാഹനം പൊതിഞ്ഞു.

Home, one last time... Kerala bids final goodbye to Oommen Chandy, burial at 8pm, Kottayam, News, Politics,  Oommen Chandy, Funeral, Rahul Gandhi, Prayer, Congress Leader, Kerala

പൂഴിവാരിയിട്ടാല്‍ നിലത്തുവീഴാത്തത്ര തിരക്ക്. പത്തനംതിട്ട ജില്ലയില്‍ കടന്നത് രാത്രി ഒന്‍പതോടെ. 11.30ന് അടൂരിലും പുലര്‍ചെ രണ്ടു മണിയോടെ പന്തളത്തും എത്തിയപ്പോള്‍ വാഹനങ്ങള്‍ക്കു നീങ്ങാന്‍ കഴിയാത്ത വിധം ആള്‍ക്കൂട്ടം. ആലപ്പുഴ ജില്ലയിലെ കുളനടയിലെത്തിയപ്പോള്‍ സമയം രണ്ടര. മൂന്നു മണിയോടെ ചെങ്ങന്നൂരിലെത്തുമ്പോള്‍ ഉമ്മന്‍ ചാണ്ടിയെ അവസാനമായൊന്നു കാണാന്‍ ആളുകള്‍ തിരക്കുകൂട്ടി. തിരുവല്ലയില്‍ വച്ചു വീണ്ടും പത്തനംതിട്ട ജില്ലയുടെ അന്ത്യാഞ്ജലി. നഗരം അപ്പാടെ സ്തംഭിപ്പിച്ച ജനാവലി. കോട്ടയം ജില്ലയിലേക്കു കടന്നപ്പോള്‍ ജനസമുദ്രം.

Keywords: Home, one last time... Kerala bids final goodbye to Oommen Chandy, burial at 8pm, Kottayam, News, Politics,  Oommen Chandy, Funeral, Rahul Gandhi, Prayer, Congress Leader, Kerala. 

Post a Comment