Operation | ആരോഗ്യ രംഗത്ത് മറ്റൊരു ചരിത്രം! ശ്വാസം പിടിച്ചുവെച്ച് 20 മണിക്കൂര്‍, 3 അവയവങ്ങള്‍ ഒരുമിച്ച് മാറ്റി ഒരു ശസ്ത്രക്രിയ; അപൂർവ സംഭവം ഇങ്ങനെ

 


കാലിഫോര്‍ണിയ: (www.kvartha.com) അവയവങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ നില്‍ക്കുമ്പോള്‍ അവയവങ്ങള്‍ മാറ്റി വെക്കുന്ന വാര്‍ത്തകള്‍ നമ്മള്‍ ഒരുപാട് കേട്ടിട്ടുണ്ട്. ഹൃദയം മാറ്റിവെക്കുന്ന ശസ്ത്രക്രിയകളെല്ലാം അത്രയും സങ്കീര്‍ണവും ചിലവേറിയതുമാണ്.  

അനേകം മണിക്കൂറുകളുടെ നീണ്ട പരിശ്രമത്തിനൊടുവിലാണ് ഈ ശസ്ത്രക്രിയകള്‍ വിജയത്തിലേക്കുന്നത്. ഇതുവരെ രണ്ട് അവയവങ്ങള്‍ ഒരേ സമയം മാറ്റി വെക്കുന്നത് റിപോര്‍ട് ചെയ്തിട്ടുണ്ട്. എന്നാല്‍ ഇപ്പോള്‍ മൂന്ന് അവയവങ്ങള്‍ ഒരേ സമയം മാറ്റിവെച്ചിരിക്കുന്നതായുള്ള റിപോര്‍ടുകളാണ് പുറത്തുവരുന്നത്. അമേരികയിലെ കാലിഫോര്‍ണിയയിലെ ഡോക്ടര്‍മാരാണ് ഇത്രയും സങ്കീര്‍ണത നിറഞ്ഞ ഈ ശസ്ത്രക്രിയ പൂര്‍ത്തീകരിച്ചിരിക്കുന്നത്.

സാര്‍കോയിഡോസിസ് എന്ന അസുഖം ബാധിച്ച വാലന്‍സ് സാംസ് സീനിയര്‍ എന്ന വ്യക്തിയുടെ ഹൃദയവും കരളും വൃക്കയും ആണ് ഒരുമിച്ച് മാറ്റിയിരിക്കുന്നത്. ആദ്യമെല്ലാം ഉറക്കമില്ലായ്മ, ക്ഷീണം, ഊര്‍ജമില്ലായ്മ, പെട്ടെന്നുള്ള ഭാരക്കുറവ്, സന്ധിവേദന, കാല്‍മുട്ടുകള്‍ വീര്‍ക്കുക തുടങ്ങിയ പ്രശ്‌നങ്ങളായിരുന്നു ഇദ്ദേഹത്തിന് അനുഭവപ്പെട്ടത്. പിന്നീട് കരളിനെയും ഹൃദയത്തെയും വൃക്കയേയും ബാധിക്കുകയായിരുന്നു.

ഇദ്ദേഹത്തിന്റെ നില വഷളായപ്പോള്‍ ഓരോ അവയവങ്ങളായി മാറ്റുക സാധ്യമല്ലെന്നും അവയവങ്ങള്‍ മാറ്റാതെ നിവര്‍ത്തിയില്ലെന്നും മനസിലാക്കിയ ഡോക്ടര്‍മാര്‍ ശസ്ത്രക്രിയ തീരുമാനിക്കുകയായിരുന്നു. അദ്ദേഹത്തിന്റെ മകന്‍ മുഴുവന്‍ പിന്തുണയോടെ ഡോക്ടര്‍മാര്‍ക്കൊപ്പം നിന്നു.

Operation | ആരോഗ്യ രംഗത്ത് മറ്റൊരു ചരിത്രം! ശ്വാസം പിടിച്ചുവെച്ച് 20 മണിക്കൂര്‍, 3 അവയവങ്ങള്‍ ഒരുമിച്ച് മാറ്റി ഒരു ശസ്ത്രക്രിയ; അപൂർവ സംഭവം ഇങ്ങനെ

ഹൃദയം ശരിയായി പ്രവര്‍ത്തിക്കുന്നില്ലെങ്കില്‍ കരളില്‍ കണ്‍ജസ്റ്റീവ് ഹെപറ്റോപതിക്ക് കാരണമാകുമെന്ന് സീഡാര്‍-സിനായ് ട്രാന്‍സ്പ്ലാന്റ് സെന്റര്‍ ഡയറക്ടര്‍ ഐറിന്‍ കിം പറഞ്ഞു. ഇത് കരളിന് ശാശ്വതമായ കേടുപാടുകള്‍ വരുത്തുകയും പിന്നീട് ഇത് വൃക്കകളില്‍ സമ്മര്‍ദം ഉണ്ടാക്കുകയും ചെയ്യും. സാംസിന്റെ കാര്യത്തിലും അതുതന്നെയാണ് സംഭവിച്ചത്. 15 ഡോക്ടര്‍മാരുടെ സംഘം ഒരുമിച്ചാണ് ഈ ദൗത്യം വിജയകരമായി പൂര്‍ത്തീകരിച്ചത്. 

Keywords:  Hold your breath for 20 hours; An operation to replace 3 organs together, California, News, Operation, Organs, Health, Health and Fitness, Doctors, Critical Condition, Media, Report, World.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia