ഇന്ത്യയോടുള്ള ബൈഡന്റെ പോസിറ്റീവ് മനോഭാവവും അടുത്ത വര്‍ഷം നടക്കുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പും കണക്കിലെടുത്ത് ഈ നിര്‍ദേശം അംഗീകരിക്കാന്‍ സാധ്യതയുണ്ടെന്നാണ് പറയുന്നത്. അങ്ങനെയാണെങ്കില്‍ അടുത്ത വര്‍ഷം സെപ്റ്റംബര്‍ മുതല്‍ ഹിന്ദി ഭാഷാ പഠനം ആരംഭിച്ചേക്കും. അമേരിക്കയില്‍ താമസിക്കുന്ന ഏകദേശം 4.5 ദശലക്ഷം ഇന്ത്യക്കാരില്‍, ഒമ്പത് ലക്ഷത്തിലധികം ആളുകള്‍ ഹിന്ദി സംസാരിക്കുന്നവരാണെന്നാണ് കണക്കുകള്‍.
അമേരിക്കയിലെ സ്‌കൂളുകളില്‍ ഹിന്ദി പഠിപ്പിക്കുന്നത് പല കാരണങ്ങളാല്‍ പ്രയോജനകരമാകുമെന്ന് നിര്‍ദേശം നല്‍കിയവരുടെ വാദം. 'ഒന്നാമതായി, ലോകത്ത് ഏറ്റവുമധികം ആളുകള്‍ സംസാരിക്കുന്ന ഭാഷകളില്‍ ഹിന്ദി നാലാം സ്ഥാനത്തുള്ളതിനാല്‍ ആഗോള സമ്പദ്വ്യവസ്ഥയ്ക്കായി വിദ്യാര്‍ത്ഥികളെ സജ്ജമാക്കാന്‍ ഇത് സഹായിക്കും. രണ്ടാമതായി, ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ അമേരിക്കയും ഇന്ത്യയും തമ്മിലുള്ള ബന്ധത്തെ പ്രോത്സാഹിപ്പിക്കും. മൂന്നാമതായി, ആഗോളവല്‍ക്കരണത്തില്‍ നിന്ന് വര്‍ധിച്ചുവരുന്ന ഭീഷണികള്‍ നേരിടുന്ന ഹിന്ദി ഭാഷയെയും സംസ്‌കാരത്തെയും സംരക്ഷിക്കാന്‍ ഇത് സഹായിക്കും', അവര്‍ പറയുന്നു.
Keywords: Hindi Language, Education, USA News, World News, American Schools, English, Hindi To Be Taught As Second Language After English In American Schools.
< !- START disable copy paste -->