HC Verdict | 'പല രാജ്യങ്ങളും പരസ്പര സമ്മതത്തോടെയുള്ള ലൈംഗിക ബന്ധത്തിനുള്ള പ്രായം കുറച്ചു'; ഇന്ത്യയും പരിഗണിക്കണമെന്ന് ഹൈകോടതി

 


മുംബൈ: (www.kvartha.com) പരസ്‌പര സമ്മതത്തോടെയുള്ള പ്രായം കുറയ്ക്കുന്ന കാര്യം ഇന്ത്യ പരിഗണിക്കേണ്ട സമയമായെന്ന് ബോംബെ ഹൈകോടതി. ലൈംഗിക കുറ്റകൃത്യങ്ങളിൽ നിന്നുള്ള കുട്ടികളുടെ സംരക്ഷണ (പോക്‌സോ) നിയമം പ്രാബല്യത്തിൽ വന്നതിന് ശേഷം പ്രായപൂർത്തിയാകാത്ത പെൺകുട്ടികളുമായി ഉഭയസമ്മതത്തോടെ ബന്ധം പുലർത്തിയതിന് നിരവധി കൗമാരക്കാർ പ്രോസിക്യൂട്ട് ചെയ്യപ്പെടുകയും ജയിലിലടയ്ക്കപ്പെടുകയും ചെയ്യുന്നുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി.

HC Verdict | 'പല രാജ്യങ്ങളും പരസ്പര സമ്മതത്തോടെയുള്ള ലൈംഗിക ബന്ധത്തിനുള്ള പ്രായം കുറച്ചു'; ഇന്ത്യയും പരിഗണിക്കണമെന്ന് ഹൈകോടതി

ഭൂരിഭാഗം രാജ്യങ്ങളും 14 നും 16 നും ഇടയിൽ പ്രായപരിധി നിശ്ചയിച്ചിട്ടുണ്ടെന്നും ഇന്ത്യ ലോകമെമ്പാടുമുള്ള സംഭവങ്ങൾ മനസിലാക്കണമെന്നും കോടതി പറഞ്ഞു. പ്രത്യേകിച്ച് കൗമാരക്കാരിലെ ജീവശാസ്ത്രപരവും മാനസികവുമായ മാറ്റങ്ങൾ കാരണം എതിർലിംഗത്തിലുള്ളവരോടുള്ള സ്വാഭാവിക വികാരങ്ങൾ തടയാൻ പോക്സോ നിയമത്തിന് കഴിയില്ലെന്ന് ജസ്റ്റിസ് ഭാരതി ദാംഗ്രെയുടെ സിംഗിൾ ബെഞ്ച് ബെഞ്ച് പറഞ്ഞു. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുമായി ബന്ധം പുലർത്തിയതിന് പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ ശിക്ഷിക്കുന്നത് കുട്ടിയുടെ താൽപ്പര്യത്തിന് വിരുദ്ധമായിരിക്കുമെന്നും കോടതി നിരീക്ഷിച്ചു.

കാലക്രമേണ, ഇന്ത്യയിലെ വിവിധ നിയമങ്ങളാൽ പരസ്‌പര സമ്മതിനുള്ള പ്രായം വർദ്ധിപ്പിക്കുകയും 1940 മുതൽ 2012 വരെ 16 വർഷമായി നിലനിർത്തുകയും ചെയ്തു. പിന്നീട് പോക്‌സോ നിയമം 18 വയസായി ഉയർത്തി. ഇത് ഒരുപക്ഷേ ആഗോളതലത്തിൽ ഏറ്റവും ഉയർന്ന പ്രായങ്ങളിലൊന്നാണ്. മിക്ക രാജ്യങ്ങളും പ്രായം 14 നും 16 നും ഇടയിലായി നിശ്ചയിച്ചിരിക്കുന്നു. ജർമനി, ഇറ്റലി, പോർച്ചുഗൽ, ഹംഗറി തുടങ്ങിയ രാജ്യങ്ങളിൽ 14 വയസിന് മുകളിലുള്ള കുട്ടികൾ ലൈംഗികതയ്ക്ക് സമ്മതം നൽകാനുള്ള കഴിവുള്ളവരായി കണക്കാക്കപ്പെടുന്നു. ഇംഗ്ലണ്ട്, വെയിൽസ്, ബംഗ്ലാദേശ്, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളിൽ പോലും സമ്മതത്തിന്റെ പ്രായം 16 വയസാണ്. ജപ്പാൻ സമ്മതത്തിന്റെ പ്രായം 13 വയസായി നിശ്ചയിച്ചിട്ടുണ്ടെന്നും കോടതി പറഞ്ഞു.

ഒളിച്ചോടിയ സംഭവത്തിൽ 10 വർഷത്തെ തടവിന് 2019 ഫെബ്രുവരി 21ന് പ്രത്യേക പോക്‌സോ കോടതി ശിക്ഷിച്ച 32 കാരനായ തയ്യൽക്കാരൻ നൽകിയ അപ്പീൽ പരിഗണിക്കുകയായിരുന്നു ബെഞ്ച്. ഒളിച്ചോടുന്ന സമയത്ത് തയ്യൽക്കാരന് ഏകദേശം 25 വയസും പെൺകുട്ടിക്ക് ഏകദേശം 17.5 വയസുമായിരുന്നു പ്രായം. ഇരുവരും പിന്നീട് വിവാഹിതരാവുകയും തങ്ങളുടെ ബന്ധം ഉഭയസമ്മതപ്രകാരമാണെന്ന് പെൺകുട്ടി വിചാരണ കോടതിയിൽ ആവർത്തിക്കുകയും ചെയ്തു. എന്നാൽ പെൺകുട്ടി സാങ്കേതികമായി പ്രായപൂർത്തിയാകാത്തതിനാൽ പോക്‌സോ കോടതി തയ്യൽക്കാരനെ ശിക്ഷിക്കുകയും ചെയ്തു.

ഒരു കൗമാരക്കാരൻ ലൈംഗിക ബന്ധത്തിൽ ഏർപ്പെടുമ്പോൾ ശാരീരിക ആകർഷണമോ അഭിനിവേശമോ എന്ന വിഷയം എല്ലായ്‌പ്പോഴും മുന്നിലെത്തുമെന്നും ലോകമെമ്പാടും എന്താണ് സംഭവിക്കുന്നതെന്ന് നമ്മുടെ രാജ്യം നിരീക്ഷിക്കേണ്ടത് ആവശ്യമാണെന്നും ജസ്റ്റിസ് ഡാംഗ്രെ പറഞ്ഞു.

Keywords: News, National, Mumbai, Bombay High, Court Verdict, POCSO,   High time India considers reducing age of consent for intercourse: HC.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia