Follow KVARTHA on Google news Follow Us!
ad

Hibi Eden | കേരളത്തിന്റെ തലസ്ഥാനം തിരുവനന്തപുരത്തുനിന്ന് കൊച്ചിയിലേക്ക് മാറ്റണമെന്ന് ഹൈബി ഈഡന്‍ എംപി; പ്രായോഗികമല്ലെന്ന് സര്‍കാര്‍

വടക്കന്‍ ജില്ലകളില്‍ നിന്നുള്ളവര്‍ക്ക് യാത്രയ്ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്ന് വാദം Hibi Eden MP, Politics, Capital Shift, Parliament Bill
ന്യൂഡെല്‍ഹി: (www.kvartha.com) കേരളത്തിന്റെ തലസ്ഥാനം തിരുവനന്തപുരത്തുനിന്ന് കൊച്ചിയിലേക്ക് മാറ്റണമെന്ന ആവശ്യവുമായി ഹൈബി ഈഡന്‍ എംപി രംഗത്ത്. ഇക്കഴിഞ്ഞ മാര്‍ചില്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ച സ്വകാര്യ ബിലിലാണ് ഹൈബി ഈഡന്‍ ഇതുസംബന്ധിച്ച ആവശ്യം ഉന്നയിച്ചത്. തുടര്‍ന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഇക്കാര്യത്തില്‍ സംസ്ഥാന സര്‍കാരിന്റെ അഭിപ്രായം തേടി. അടിയന്തരമായി അഭിപ്രായം അറിയിക്കണമെന്നും അതിനുശേഷം മാത്രമേ കേന്ദ്ര സര്‍കാരിന് ഇക്കാര്യത്തില്‍ തുടര്‍ നടപടി സ്വീകരിക്കാനാകൂ എന്നുമായിരുന്നു കത്തില്‍ പറഞ്ഞിരുന്നത്.

എന്നാല്‍ ഹൈബി ഈഡന്റെ ആവശ്യത്തെ എതിര്‍ത്ത സര്‍കാര്‍ ഈ നിര്‍ദേശം അപ്രായോഗികമാണെന്ന് അറിയിക്കുകയും തുടര്‍ന്ന് ഫയലിലും കുറിക്കുകയും ചെയ്തു. സംസ്ഥാന രൂപീകരണം മുതല്‍ തലസ്ഥാന നഗരം തിരുവനന്തപുരമാണ്. അവിടെ അതിന് ആവശ്യമായ എല്ലാ അടിസ്ഥാന സൗകര്യങ്ങളുമുണ്ടെന്ന് സര്‍കാര്‍ കത്തില്‍ ചൂണ്ടിക്കാട്ടുന്നു.

എന്നാല്‍, കൊച്ചിയെ സംബന്ധിച്ചിടത്തോളം മഹാനഗരമെന്ന നിലയില്‍ ഇനിയും വികസിക്കാനുള്ള സാധ്യതകള്‍ക്ക് സ്ഥല പരിമിതിയുണ്ട്. ഒരു കാരണവുമില്ലാതെ തലസ്ഥാന നഗരം മാറ്റുന്നത് അതിഭീമമായ സാമ്പത്തിക ബാധ്യത സംസ്ഥാന സര്‍കാരിന് ഉണ്ടാക്കുമെന്നും സര്‍കാര്‍ വിലയിരുത്തുന്നു. തലസ്ഥാന നഗരം മാറ്റേണ്ട യാതൊരു ആവശ്യവും ഇപ്പോള്‍ ഇല്ലെന്നും വിലയിരുത്തലുണ്ട്.

Hibi Eden MP wants to shift capital of Kerala from Thiruvananthapuram to Kochi, New Delhi, News, Politics, Hibi Eden MP, Politics, Capital Shift, Parliament Bill, Economic Crisis, National

കേരളത്തിന്റെ തെക്കേയറ്റത്തുള്ള നഗരമെന്ന നിലയില്‍, തലസ്ഥാനമായ തിരുവനന്തപുരത്തു വന്നുപോകുന്നത് വടക്കന്‍ ജില്ലകളില്‍ നിന്നുള്ളവര്‍ക്ക് വലിയ ബുദ്ധിമുട്ടുള്ള കാര്യമാണെന്നാണ് ഹൈബി അവതരിപ്പിച്ച ബിലില്‍ ചൂണ്ടിക്കാട്ടുന്നത്. എന്നാല്‍ കേരളത്തിന്റെ ഇരട്ടിയിലധികം വലിപ്പമുള്ള തമിഴ്‌നാട്ടില്‍ ഇതുപോലെ ഒരറ്റത്താണ് തലസ്ഥാനമായ ചെന്നൈ നഗരം സ്ഥിതി ചെയ്യുന്നതെന്നാണ് സര്‍കാരിന്റെ വാദം.

Keywords: Hibi Eden MP wants to shift capital of Kerala from Thiruvananthapuram to Kochi, New Delhi, News, Politics, Hibi Eden MP, Politics, Capital Shift, Parliament Bill, Economic Crisis, National.

Post a Comment