Heavy Rain | സംസ്ഥാനത്ത് മഴ ശക്തമാകുന്നു; എറണാകുളം ജില്ലയില്‍ ചുവപ്പ് ജാഗ്രത, 11 ജില്ലകളില്‍ ഓറന്‍ജ് ജാഗ്രതയും പ്രഖ്യാപിച്ചു

 


തിരുവനന്തപുരം: (www.kvartha.com) സംസ്ഥാനത്ത് മഴ ശക്തമാകുന്നു. എറണാകുളം ജില്ലയില്‍ ചുവപ്പ് ജാഗ്രത പ്രഖ്യാപിച്ചു. ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, ഇടുക്കി, തൃശൂര്‍, പാലക്കാട്, കോഴിക്കോട്, മലപ്പുറം, വയനാട്, കണ്ണൂര്‍, കാസര്‍കോട് എന്നീ 11 ജില്ലകളില്‍ ഓറന്‍ജ് ജാഗ്രതയും പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ മഞ്ഞ ജാഗ്രതയാണ്.

Heavy Rain | സംസ്ഥാനത്ത് മഴ ശക്തമാകുന്നു; എറണാകുളം ജില്ലയില്‍ ചുവപ്പ് ജാഗ്രത, 11 ജില്ലകളില്‍ ഓറന്‍ജ് ജാഗ്രതയും പ്രഖ്യാപിച്ചു

ഞായറാഴ്ച രാത്രി മുതല്‍ സംസ്ഥാനത്ത് ഉടനീളം വ്യപകമായി മഴയാണ് അനുഭവപ്പെടുന്നത്. മലയോര മേഖലയിലും അതിശക്തമായ മഴ പെയ്യുന്നുണ്ട്. ബംഗാള്‍ ഉള്‍കടലിന് പുറമേ ആന്‍ഡമാന്‍ കടലിനു മുകളിലും ചക്രവാതച്ചുഴി രൂപപ്പെട്ടതോടെ സംസ്ഥാനത്ത് വ്യാഴാഴ്ച വരെ ശക്തവും അതിശക്തവുമായ മഴയ്ക്കു സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ് നേരത്തെ അറിയിച്ചിരുന്നു.

തെക്കന്‍ മഹാരാഷ്ട്ര മുതല്‍ കേരളതീരം വരെ തീരദേശ ന്യൂനമര്‍ദപാത്തി നിലനില്‍ക്കുന്നതും കാലവര്‍ഷപാത്തി സാധാരണ സ്ഥാനത്തുനിന്ന് തെക്കുഭാഗത്തേക്കു മാറിയതും മഴയ്ക്ക് അനുകൂലമാണ്.

Keywords:  Heavy rains expected to lash Kerala until Thursday; Orange alert in 11 districts Today, Thiruvananthapuram, News, Heavy Rain, Warning, IMD, Orange Alert, Red Alert, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia