Result | 10-ാം ക്ലാസ് സപ്ലിമെന്ററി പരീക്ഷയിലും ഗുജറാതില്‍ കൂട്ടത്തോല്‍വി; വിജയശതമാനം 26.65 ശതമാനം
Jul 31, 2023, 18:47 IST
അഹ് മദാബാദ്: (www.kvartha.com) 10-ാം ക്ലാസ് പരീക്ഷയില്‍ ഒരാള്‍ പോലും ജയിക്കാത്ത സ്‌കൂളുകളുടെ എണ്ണത്തില്‍ രാജ്യത്തിന് തന്നെ നാണക്കേടായി മാറിയ ഗുജറാതില്‍, ഇത്തവണ സപ്ലിമെന്ററി പരീക്ഷയിലും കൂട്ടത്തോല്‍വിയെന്ന് റിപോര്‍ട്.
ഈ വര്‍ഷത്തെ 10-ാം ക്ലാസ് പരീക്ഷയില്‍ ഗുജറാതിലെ 157 സ്‌കൂളുകളില്‍ പരീക്ഷയെഴുതിയ ഒരുകുട്ടി പോലും ജയിച്ചിരുന്നില്ല. 1084 സ്‌കൂളുകളിലാകട്ടെ, 30 ശതമാനത്തില്‍ താഴെ മാത്രമായിരുന്നു വിജയശതമാനം. 2022ല്‍ നടന്ന പരീക്ഷയില്‍ 121 സ്‌കൂളുകളായിരുന്നു 'വട്ടപ്പൂജ്യം' നേടിയത്. ഇക്കുറി 36 സ്‌കൂളുകള്‍ കൂടി സംപൂജ്യരുടെ പട്ടികയില്‍ ഇടംപിടിച്ചു.
സപ്ലിമെന്ററി പരീക്ഷയെഴുതിയ 1.53 ലക്ഷം വിദ്യാര്‍ഥികളില്‍ 1.12 ലക്ഷം പേരും പരാജയപ്പെട്ടു. വിജയശതമാനം 26.65 മാത്രം. ആകെ 1,80,158 വിദ്യാര്‍ഥികളായിരുന്നു പരീക്ഷക്ക് രെജിസ്റ്റര്‍ ചെയ്തത്. എന്നാല്‍, 26,764 പേര്‍ പരീക്ഷയെഴുതാന്‍ എത്തിയില്ല. രെജിസ്റ്റര്‍ ചെയ്ത 100,425 ആണ്‍കുട്ടികളില്‍ 22,620 പേര്‍ വിജയിച്ചു. വിജയശതമാനം 25.09%. 79,733 വിദ്യാര്‍ഥിനികളില്‍ 18,260 പേരാണ് വിജയിച്ചത്. 28.88 ആണ് വിജയശതമാനം.
ഗുജറാത് സെകന്‍ഡറി എജ്യുകേഷന്‍ ബോര്‍ഡ് (GSEB) നടത്തിയ പത്താം ക്ലാസ് പരീക്ഷ എഴുതിയ 7.34 ലക്ഷം വിദ്യാര്‍ഥികളില്‍ 4.74 ലക്ഷം വിദ്യാര്‍ഥികള്‍ വിജയിച്ചു. 64.62 ആണ് വിജയശതമാനം. 2022ല്‍ 65.18 ആയിരുന്ന വിജയശതമാനം ഇത്തവണ കുറഞ്ഞു. കഴിഞ്ഞവര്‍ഷം 71.66 ശതമാനം പെണ്‍കുട്ടികള്‍ പരീക്ഷ പാസായപ്പോള്‍ 59.92 ആയിരുന്നു ആണ്‍കുട്ടികളുടെ വിജയ ശതമാനം.
ആദിവാസി ഗോത്ര വിഭാഗങ്ങള്‍ ഭൂരിപക്ഷമായ ദാഹോദ് ജില്ലയായിരുന്നു വിജയ ശതമാനത്തില്‍ ഏറ്റവും പിന്നില്‍. 40.75 ശതമാനം വിദ്യാര്‍ഥികള്‍ മാത്രമാണ് ഇവിടെ വിജയിച്ചത്. 272 സ്‌കൂളുകള്‍ 100 ശതമാനം വിജയം നേടി. 6,111 വിദ്യാര്‍ഥികള്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും എ1 ഗ്രേഡും 44,480 പേര്‍ എ2 ഗ്രേഡും 1,27,652 വിദ്യാര്‍ഥികള്‍ ബി2 ഗ്രേഡോടെയും വിജയിച്ചു. മുന്‍വര്‍ഷങ്ങളില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്ന് ഇത്തവണ വീണ്ടും പരീക്ഷയെഴുതിയ 1,65,690 കുട്ടികളില്‍ 27,446 പേര്‍ മാത്രമാണ് വിജയിച്ചത്.
Keywords: Gujrath 10th class supplementary result announced, Ahmedabad, News, Education, Supplementary result, Announced, School, Students, Tribal, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.