Govt officers | യോഗ്യരായ കേന്ദ്ര സര്‍കാര്‍ ഉദ്യോഗസ്ഥര്‍ക്ക് 1.3 ലക്ഷം രൂപ വരെ വില വരുന്ന ലാപ്ടോപുകള്‍, മൊബൈല്‍ ഫോണ്‍ തുടങ്ങിയ ഇലക്ട്രിക് ഉപകരണങ്ങള്‍ നല്‍കും; 4 വര്‍ഷത്തിനുശേഷം കൈവശം വയ്ക്കാം; മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി ധനമന്ത്രാലയം

 


ന്യൂഡെല്‍ഹി: (www.kvartha.com) യോഗ്യരായ കേന്ദ്ര സര്‍കാര്‍ ജീവനക്കാര്‍ക്ക് 1.3 ലക്ഷം രൂപ വരെ വിലയുള്ള മൊബൈൽ ഫോണോ ലാപ് ടോപോ സമാനമായ മറ്റ് ഉപകരണങ്ങളോ നല്‍കുമെന്ന് ധനമന്ത്രാലയം. അവ നാല് വര്‍ഷത്തിന് ശേഷം വ്യക്തിഗത ഉപയോഗത്തിനായി ഉദ്യോഗസ്ഥര്‍ക്ക് കൈവശം വയ്ക്കാവുന്നതുമാണ്.

ഔദ്യോഗിക ജോലികള്‍ക്കായി യോഗ്യരായ ഉദ്യോഗസ്ഥര്‍ക്ക് മൊബൈല്‍ ഫോൺ, ലാപ്ടോപ്, ടാബ്ലെറ്റ്, ഫാബ്ലെറ്റുകള്‍, നോട് ബുകുകള്‍, നോട് പാഡുകള്‍, അള്‍ട്രാ-ബുക്, നെറ്റ് ബുകുകള്‍ അല്ലെങ്കില്‍ സമാന വിഭാഗത്തിലുള്ള ഉപകരണങ്ങള്‍ എന്നിവ നല്‍കുന്നതിനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ ധനമന്ത്രാലയം പുറത്തിറക്കി.

മാര്‍ഗനിര്‍ദേശങ്ങള്‍ അനുസരിച്ച്, ഡെപ്യൂടി സെക്രടറിയും അതിനുമുകളിലും റാങ്കിലുള്ള എല്ലാ കേന്ദ്ര സര്‍കാര്‍ ഉദ്യോഗസ്ഥര്‍ക്കും അത്തരം ഇലക്ട്രോണിക് ഉപകരണങ്ങള്‍ക്ക് അര്‍ഹതയുണ്ട്. സെക്ഷന്‍ ഓഫീസര്‍മാരുടെയും അണ്ടര്‍ സെക്രടറിമാരുടെയും കാര്യത്തില്‍, അനുവദിച്ച അംഗബലത്തിന്റെ 50 ശതമാനത്തിന് ഇത്തരം ഉപകരണങ്ങള്‍ നല്‍കാം.

ഉപകരണത്തിന്റെ വിലയെ കുറിച്ച് പറയുമ്പോള്‍, ഒരു ലക്ഷം രൂപയും നികുതിയും നല്‍കാമെന്ന് ഓഫീസ് ഉത്തരവിൽ പറയുന്നു. എന്നിരുന്നാലും, 40 ശതമാനത്തിലധികം മേക്ക് ഇൻ ഇൻഡ്യ ഘടകങ്ങളുള്ള ഉപകരണങ്ങളുടെ കാര്യത്തിൽ, ഈ പരിധി 1.30 ലക്ഷം രൂപയും നികുതിയും ആയിരിക്കും.

'ഏതെങ്കിലും മന്ത്രാലയത്തിൽ അല്ലെങ്കിൽ വകുപ്പിൽ ഒരു ഉദ്യോഗസ്ഥന് ഇതിനകം ഒരു ഉപകരണം അനുവദിച്ചിട്ടുണ്ടെങ്കിൽ, അയാൾക്ക് നാല് വർഷത്തേക്ക് പുതിയ ഉപകരണം നൽകാൻ കഴിയില്ല. എന്നിരുന്നാലും, ഉപകരണങ്ങൾ സാമ്പത്തികമായി നന്നാക്കാൻ കഴിയാതെ വരുമ്പോൾ 'ഒഴിവാക്കൽ' ഉണ്ടാകും. നാല് വർഷത്തിന് ശേഷം ഉദ്യോഗസ്ഥന് ഈ ഉപകരണം കൈവശം വയ്ക്കാം, ഉത്തരവിൽ പറയുന്നു.

Govt officers | യോഗ്യരായ കേന്ദ്ര സര്‍കാര്‍ ഉദ്യോഗസ്ഥര്‍ക്ക് 1.3 ലക്ഷം രൂപ വരെ വില വരുന്ന ലാപ്ടോപുകള്‍, മൊബൈല്‍ ഫോണ്‍ തുടങ്ങിയ ഇലക്ട്രിക് ഉപകരണങ്ങള്‍ നല്‍കും; 4 വര്‍ഷത്തിനുശേഷം കൈവശം വയ്ക്കാം; മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി ധനമന്ത്രാലയം

ഉപകരണം ഉദ്യോഗസ്ഥന് കൈമാറുന്നതിന് മുമ്പ് ബന്ധപ്പെട്ട മന്ത്രാലയം/വകുപ്പ് ഉപകരണത്തിൽ നിന്ന് എല്ലാ ഡാറ്റയും മായ്‌ച്ചിട്ടുണ്ടെന്ന് ഉറപ്പാക്കണമെന്നും ഉത്തരവിൽ പറയുന്നു. 2020 മാര്‍ച് 27-ന് പുറത്തിറക്കിയ മുന്‍ ഉത്തരവ് അസാധുവാക്കിയാണ് 2023 ജൂലൈ 21ന് പുതിയ ഉത്തരവ് പുറത്തിറക്കിയത്. പഴയതില്‍, വ്യക്തിഗത ഉപയോഗത്തിനായി ഉദ്യോഗസ്ഥര്‍ ഗാഡ്ജെറ്റുകള്‍ സൂക്ഷിക്കുന്നതിനുള്ള വ്യവസ്ഥകളൊന്നും ഉണ്ടായിരുന്നില്ല, അത്തരം ഉപകരണങ്ങളുടെ വില 80,000 രൂപയായി നിജപ്പെടുത്തുകയും ചെയ്തിരുന്നു. അതാണിപ്പോൾ മാറ്റം വരുത്തിയിരിക്കുന്നത്.

Keywords:  Govt officers entitled to laptops, mobile worth Rs 1.3 lakh, can retain them after 4 yrs, New Delhi, News, Govt Employees, Guidelines, Govt Officers Entitled To Laptops, Mobile Worth Rs 1.3 Lakh, Order, Finance Ministry, Department, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia