Follow KVARTHA on Google news Follow Us!
ad

Gold Seized | നെടുമ്പാശേരി വിമാനത്താവളത്തില്‍ 70 ലക്ഷം രൂപയുടെ സ്വര്‍ണം കസ്റ്റംസ് പിടികൂടി; കടത്താന്‍ ശ്രമിച്ചത് മലദ്വാരത്തിനുള്ളിലും അടിവസ്ത്രത്തിലും ഒളിപ്പിച്ച്

കണ്ടെത്തിയത് പേസ്റ്റ് രൂപത്തിലും ഗുളികകളുടെ രൂപത്തിലുമുള്ളത് Gold Smuggling, Malappuram Native, Costumes Custody, Kochi International Airport, Kerala
കൊച്ചി: (www.kvartha.com) നെടുമ്പാശേരി വിമാനത്താവളത്തില്‍ 70 ലക്ഷം രൂപയുടെ സ്വര്‍ണം പിടികൂടി കസ്റ്റംസ്. മലദ്വാരത്തിനുള്ളിലും അടിവസ്ത്രത്തിലും അതിവിദഗ്ധമായാണ് സ്വര്‍ണം ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ചത്. മലേഷ്യയില്‍ നിന്നും വന്ന മലപ്പറം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ മുഹമ്മദ് ശിബിലാണ് കസ്റ്റംസിന്റെ പിടിയിലായത്.

Gold worth Rs 70 Lakh seized at Kochi International Airport, Kochi, News, Gold Smuggling, Malappuram Native, Costumes Custody, Kochi International Airport, Malappuram, Police Station, Kerala

നാല് ഗുളികകളുടെ രൂപത്തിലാക്കി 1026 ഗ്രാം സ്വര്‍ണം മലദ്വാരത്തിലൊളിപ്പിച്ചനിലയിലായിരുന്നു ആദ്യം കണ്ടെത്തിയത്. തുടര്‍ന്ന് ഇയാളെ വീണ്ടും പരിശോധിച്ചപ്പോഴാണ് അടിവസ്ത്രത്തില്‍ പ്രത്യേക അറയുണ്ടാക്കി ഒളിപ്പിച്ചനിലയില്‍ 521 ഗ്രാം സ്വര്‍ണവും കൂടി കണ്ടെത്തിയത്. സ്വര്‍ണം പേസ്റ്റ് രൂപത്തിലാക്കി പൊതിഞ്ഞ് വസ്ത്രത്തില്‍ തുന്നി പിടിപ്പിക്കുകയായിരുന്നുവെന്ന് കസ്റ്റംസ് പറഞ്ഞു. ഇയാളെ ചോദ്യം ചെയ്തുവരികയാണ്.

Keywords: Gold worth Rs 70 Lakh seized at Kochi International Airport, Kochi, News, Gold Smuggling, Malappuram Native, Costumes Custody, Kochi International Airport, Malappuram, Police Station, Kerala.

Post a Comment