എങ്ങനെ തടയാം?
വിവിധ അണുബാധകള്‍ തടയുന്നതിനും നല്ല ശുചിത്വം നിലനിര്‍ത്തുന്നതിനും, ഈ മുന്‍കരുതലുകള്‍ പാലിക്കുക:
ശരിയായ പാദരക്ഷ തിരഞ്ഞെടുക്കുക
മഴക്കാലത്ത് ശരിയായ പാദരക്ഷകള്‍ തിരഞ്ഞെടുക്കുന്നതാണ് ഏറ്റവും പ്രധാനം. റബര്‍ അല്ലെങ്കില്‍ പ്ലാസ്റ്റിക് പാദരക്ഷകള്‍ ധരിക്കുന്നതാണ് നല്ലത്. പാദങ്ങളില്‍ ഈര്‍പ്പം അടിഞ്ഞുകൂടുകയും ഫംഗസ് അണുബാധയ്ക്ക് കാരണമാവുകയും ചെയ്യുന്ന വെള്ളം വലിച്ചെടുക്കുന്നതിനാല്‍ തുണി കൊണ്ടുള്ള ഷൂസുകളോ ചെരിപ്പുകളോ ധരിക്കുന്നത് ഒഴിവാക്കുക.
കാല്‍വിരലുകള്‍ക്കിടയില്‍ ഉണ്ടാകുന്ന ഒരു ഫംഗസ് അണുബാധയാണ് അത്ലറ്റ്സ് ഫൂട്ട്. നനഞ്ഞ ഷൂസിടുന്നവര്‍ക്കാണ് ഈ പ്രശ്നമുണ്ടാകുന്നത്. ഇതുമൂലം ചൊറിച്ചിലും നീറ്റലും വേദനയും ഉണ്ടാകും.
പതിവായി സോക്‌സ് മാറ്റുക, കാലുകള്‍ കഴുകുക. ഇത് ബാക്ടീരിയ, ഫംഗസ് എന്നിവയുടെ വളര്‍ച്ചയെ തടയുന്നു.
നഖം വെട്ടുക
മഴക്കാലത്ത് നഖം വളര്‍ത്തുന്നത് ഒഴിവാക്കുക. കാല്‍വിരലിലെ നഖങ്ങള്‍ വളര്‍ത്തുന്നത് വലിയ തെറ്റാണ്. മഴക്കാലത്ത് അവയില്‍ അഴുക്കും ഈര്‍പ്പവും അടിഞ്ഞുകൂടുന്ന. ഇതോടൊപ്പം, നഖം കൊണ്ട് മുറിവുണ്ടാകുന്നതും ശ്രദ്ധിക്കുക. ചെറിയ മുറിവോ പോറലോ പോലും അണുബാധയെ ക്ഷണിച്ചുവരുത്തും.
നഗ്‌നപാദനായി നടക്കുന്നത് ഒഴിവാക്കുക
നനഞ്ഞ സ്ഥലങ്ങളില്‍ നഗ്‌നപാദനായി നടക്കുന്നത് ഒഴിവാക്കുക. ഈര്‍പ്പം അണുബാധയ്ക്കുള്ള സാധ്യത വര്‍ധിപ്പിക്കുന്നു. നിങ്ങളുടെ പാദങ്ങളെ സംരക്ഷിക്കാന്‍ ഉചിതമായ പാദരക്ഷകള്‍ ധരിക്കുക.
ഇടയ്ക്കിടെ കൈ കഴുകുക
പ്രത്യേകിച്ച് മൃഗങ്ങളുമായോ ആളുകളുമായോ സമ്പര്‍ക്കം പുലര്‍ത്തിയ ശേഷം കൈ കഴുകുക. ഇതിലൂടെ ദോഷകരമായ ബാക്ടീരിയകളുടെയും വൈറസുകളുടെയും വ്യാപനം തടയുന്നു.
പങ്കിടുന്നത് ഒഴിവാക്കുക
വ്യക്തിഗത ഉല്‍പന്നങ്ങളും തൂവാലകളും തോര്‍ത്തും മറ്റും പങ്കിടുന്നത് ഒഴിവാക്കുക. ഇത് ബാക്ടീരിയ, ഫംഗസ്, മറ്റ് രോഗകാരികള്‍ എന്നിവ കൈമാറ്റം ചെയ്യുന്നതിന് കാരണമാകാം. ശുചിത്വം നിലനിര്‍ത്താന്‍ നിങ്ങളുടെ സ്വന്തം വസ്തുക്കള്‍ ഉപയോഗിക്കുക.
ഉപ്പുവെള്ളത്തില്‍ കാലുകള്‍ കഴുകുക
മഴക്കാലത്ത്, ദിവസം മുഴുവന്‍ മഴവെള്ളത്തില്‍ നിങ്ങളുടെ കാലുകള്‍ നനഞ്ഞാല്‍, ഫംഗസ് അണുബാധ ഒഴിവാക്കാന്‍, പാദങ്ങള്‍ ഉപ്പുവെള്ളത്തില്‍ മുക്കുക. ഏകദേശം 20 മിനിറ്റ് ഉപ്പുവെള്ളത്തില്‍ പാദങ്ങള്‍ വയ്ക്കുക, എന്നിട്ട് സാധാരണ വെള്ളത്തില്‍ കഴുകുക. ഇങ്ങനെ ചെയ്താല്‍ മഴയില്‍ അണുബാധ ഉണ്ടാകാനുള്ള സാധ്യത ഒഴിവാക്കാം.
ഇക്കാര്യങ്ങളും പ്രത്യേകം ശ്രദ്ധിക്കുക
മഴക്കാലത്ത് പാദങ്ങള്‍ മാത്രമല്ല, ശരീരം മുഴുവന്‍ ശ്രദ്ധിക്കണം. കുളിച്ചതിന് ശേഷം നനഞ്ഞ ദേഹത്ത് വസ്ത്രം ധരിക്കരുത്, പകരം ശരീരം നന്നായി ഉണങ്ങിയ ശേഷം മാത്രം വസ്ത്രം ധരിക്കുക. ഈ സീസണില്‍, ദീര്‍ഘനേരം വിയര്‍പ്പോ മഴയോ നനഞ്ഞ വസ്ത്രങ്ങള്‍ ധരിക്കുന്നത് ഒഴിവാക്കുക. മഴക്കാലത്ത് ചൂടുവെള്ളം ഉപയോഗിച്ച് വസ്ത്രങ്ങള്‍ കഴുകുന്നത് നല്ലതാണ്, കാരണം ഇത് വസ്ത്രങ്ങളില്‍ മഴ മൂലമുണ്ടാകുന്ന ഫംഗസ് നീക്കംചെയ്യുന്നു.
Keywords: Fungal Infections, Malayalam News, Health News, Malayalam News, Health Tips, Fungal Infections in Monsoons: Prevention.
< !- START disable copy paste -->