Follow KVARTHA on Google news Follow Us!
ad

AI Course | യുവാക്കൾക്ക് സന്തോഷവാർത്ത! എഐയുടെ വരവോടെ തൊഴിൽ നഷ്ടമാകുമെന്ന ആശങ്ക വേണ്ട; സർക്കാർ സൗജന്യമായി കൃത്രിമബുദ്ധിയെ കുറിച്ച് പരിശീലനം നൽകുന്നു; ഉടൻ തന്നെ രജിസ്റ്റർ ചെയ്യൂ; വിശദാംശങ്ങൾ അറിയാം

ഒൻപത് വ്യത്യസ്ത ഇന്ത്യൻ ഭാഷകളിൽ പഠിക്കാം IIT Madras, AI training, Indian Government, Education, Malayalam news
ന്യൂഡെൽഹി: (www.kvartha.com) ലോകം ഇപ്പോൾ നാലാമത്തെ വ്യാവസായിക വിപ്ലവത്തിലേക്ക് പ്രവേശിച്ചിരിക്കുന്നു. കൃത്രിമബുദ്ധിയുടെ (Artificial intelligence - AI) വരവോടെ രാജ്യവും ലോകവും വളരെ വേഗത്തിൽ മാറാൻ പോകുന്നു. അതിന്റെ പ്രത്യാഘാതം തൊഴിലിലും ജീവിതത്തിലും കാണപ്പെടും. ഗോൾഡ്‌മാൻ സാക്‌സ് റിപ്പോർട്ട് അനുസരിച്ച്, സമീപഭാവിയിൽ എഐ മൂലം 300 ദശലക്ഷം പേർക്ക് തൊഴിൽ നഷ്ടപ്പെടാം. അത്തരമൊരു സാഹചര്യത്തിൽ, ഭാവിയുടെ ഈ മാറുന്ന സ്പന്ദനത്തിനൊപ്പം നമ്മളും മാറേണ്ടത് ആവശ്യമാണ്.

News, National, New Delhi, IIT Madras, AI Training, Indian Government, Education, Free IIT Madras Certified AI training program started by Indian Government, Know How To Register.

വരും കാലങ്ങളിൽ എഐയുടെ വരവോടെ വലിയ തോതിൽ തൊഴിലവസരങ്ങൾ നഷ്ടപ്പെടുമ്പോൾ അതിന് സമാന്തരമായി നിരവധി പുതിയ തൊഴിലവസരങ്ങളും സൃഷ്ടിക്കപ്പെടും. ഈ സാഹചര്യത്തിൽ ഇന്ത്യൻ ഭാഷകളിൽ സൗജന്യ ഓൺലൈൻ എഐ പരിശീലനം നൽകുമെന്ന് അടുത്തിടെ ഇന്ത്യ 2.0 പ്രോഗ്രാമിന്റെ ഭാഗമായി കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്. ലോക യുവജന നൈപുണ്യ ദിനത്തിൽ കേന്ദ്രമന്ത്രി ധർമേന്ദ്ര പ്രധാൻ പദ്ധതി ലോഞ്ച് ചെയ്തു. ഇത് പൂർണമായും സൗജന്യ ഓൺലൈൻ സിലബസാണ്.

സ്‌കിൽ ഇന്ത്യയും ജിയുവിഐയും (GUVI) ചേർന്നാണ് ഈ കോഴ്‌സ് തയ്യാറാക്കിയിരിക്കുന്നത്. മാത്രമല്ല, നാഷണൽ കൗൺസിൽ ഫോർ വൊക്കേഷണൽ എജ്യുക്കേഷൻ ആൻഡ് ട്രെയിനിംഗ്, ഐഐടി മദ്രാസ് എന്നിവയുടെ അംഗീകാരവും ഈ കോഴ്‌സിന് ലഭിച്ചിട്ടുണ്ട്. ഇതിൽ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, എഐ എത്തിക്സ്, എഐ ആപ്ലിക്കേഷനുകൾ തുടങ്ങിയവയുടെ അടിസ്ഥാന തത്വങ്ങളെക്കുറിച്ച് പഠിപ്പിക്കും. എഐയെ കുറിച്ച് അറിയാൻ ജിജ്ഞാസയുള്ളവർക്ക് ഈ കോഴ്‌സ് ഏറെ ഗുണം ചെയ്യും.

ഇന്ത്യ 2.0 പ്രോഗ്രാമിന് കീഴിൽ, രാജ്യത്തെ യുവജനങ്ങൾക്ക് എഐ പരിശീലനം ഓൺലൈനിലും സൗജന്യമായും നൽകാൻ സർക്കാർ ആഗ്രഹിക്കുന്നു. ഇത്തരമൊരു സാഹചര്യത്തിൽ ഭാവിയിൽ വരാനിരിക്കുന്ന അത്യാധുനിക സാങ്കേതിക വിദ്യയെ കുറിച്ച് രാജ്യത്തെ യുവാക്കളെ ബോധവാന്മാരാക്കാമെന്നാണ് പ്രതീക്ഷിക്കുന്നത്. എഐയെ കുറിച്ച് നന്നായി മനസിലാക്കുന്നതിലൂടെ, ഭാവിയിൽ അവയുമായി ബന്ധപ്പെട്ട പുതിയ ജോലികൾ ലഭിക്കുന്നതിന് യുവാക്കൾക്ക് പ്രയോജനം ലഭിക്കും.

എങ്ങനെ രജിസ്റ്റർ ചെയ്യാം?

ജിയുവിഐയുടെ ഔദ്യോഗിക വെബ്സൈറ്റ് തുറക്കുക. സൗജന്യ കോഴ്സിനുള്ള രജിസ്ട്രേഷൻ ഫോം പൂരിപ്പിക്കുക. ഓഗസ്റ്റ് 15-ന് നടക്കുന്ന വെർച്വൽ ഇവന്റിൽ പങ്കെടുത്ത് നിങ്ങളുടെ പ്രോജക്റ്റ് സമർപ്പിക്കുക. 2023 ഓഗസ്റ്റ് 14 വരെ രജിസ്‌ട്രേഷൻ ആക്‌സസ് ചെയ്യാവുന്നതാണ്, ഒരു ദിവസത്തെ വെർച്വൽ ഇവന്റിൽ മികച്ച പ്രകടനം നടത്തുന്നവർക്ക് ബോണസായി ഇന്റേൺഷിപ്പ് അവസരങ്ങൾ വാഗ്ദാനം ചെയ്യുമെന്ന് വെബ്സൈറ്റ് പറയുന്നു. കോഴ്‌സ് പൂർത്തിയാക്കിയവർക്ക് സർക്കാർ അംഗീകൃത സർട്ടിഫിക്കറ്റ് ലഭിക്കും. ഒൻപത് വ്യത്യസ്ത ഇന്ത്യൻ ഭാഷകളിൽ പുതിയ കോഴ്‌സ് വാഗ്ദാനം ചെയ്യുന്നു.

Keywords: News, National, New Delhi, IIT Madras, AI Training, Indian Government, Education, Free IIT Madras Certified AI training program started by Indian Government, Know How To Register.
< !- START disable copy paste -->

Post a Comment