Foods | ചായയ്‌ക്കൊപ്പം ഒരിക്കലും ഈ ഭക്ഷണങ്ങൾ കഴിക്കരുത്! നിങ്ങളെ രോഗിയാക്കിയേക്കാം

 


ന്യൂഡെൽഹി: (www.kvartha.com) ഇന്ത്യയിലെ സാമൂഹിക ജീവിതത്തിന്റെ അവിഭാജ്യ ഘടകമാണ് ചായ. വെള്ളത്തിന് ശേഷം ഏറ്റവും സാധാരണയായി ഉപയോഗിക്കുന്ന പാനീയമാണിത്, എല്ലാ പ്രായത്തിലും പശ്ചാത്തലത്തിലും ഉള്ള ആളുകൾ ഇത് ഇഷ്ടപ്പെടുന്നു. ബിസ്‌ക്കറ്റ്, സമൂസ, മധുരപലഹാരങ്ങൾ തുടങ്ങിയവയ്‌ക്കൊപ്പമാണ് കൂടുതൽ പേരും ചായ കുടിക്കാറുള്ളത്. എന്നാൽ, ഈ വിഭവങ്ങളിൽ ചിലത് നിങ്ങളുടെ ശരീരത്തിന് വിഷാംശം ഉണ്ടാക്കുമെന്ന് നിങ്ങൾക്കറിയാമോ?

Foods | ചായയ്‌ക്കൊപ്പം ഒരിക്കലും ഈ ഭക്ഷണങ്ങൾ കഴിക്കരുത്! നിങ്ങളെ രോഗിയാക്കിയേക്കാം

ചായയ്‌ക്കൊപ്പം ഏതൊക്കെ ഭക്ഷണങ്ങൾ കഴിക്കണം അല്ലെങ്കിൽ കഴിക്കരുത് എന്നതിന് കർശനമായ നിയമങ്ങളൊന്നുമില്ല. എന്നിരുന്നാലും നിരവധി ആരോഗ്യ വിദഗ്ധർ വാദിക്കുന്നത് വ്യത്യസ്ത തരം ഭക്ഷണ പദാർഥങ്ങളുടെ കൂടെയുള്ള ചായ ആരോഗ്യത്തെ ദോഷകരമായി ബാധിക്കുമെന്നാണ്. ഇവരുടെ അഭിപ്രായത്തിൽ ചായയ്‌ക്കൊപ്പം ഒരിക്കലും കഴിക്കാൻ പാടില്ലാത്ത ഭക്ഷണങ്ങളുടെ പട്ടിക ഇതാ.

ബിസ്ക്കറ്റ്

ചായയ്‌ക്കൊപ്പം കേക്കുകൾ, ബിസ്‌ക്കറ്റുകൾ, ചോക്കലേറ്റുകൾ കഴിക്കുന്നത് നമ്മളെ പ്രതികൂലമായി ബാധിക്കും. കാരണം, ചായയിൽ അടങ്ങിയിരിക്കുന്ന കഫീൻ, പഞ്ചസാര എന്നിവയുമായി ചേർന്ന് ശരീരത്തിന് അമിതമായ കലോറിയും ഉത്കണ്ഠയും ഉണ്ടാക്കും. മിക്ക ബിസ്‌ക്കറ്റുകളിലും കേക്കുകളിലും പഞ്ചസാര, മൈദ, വിവിധ എണ്ണകൾ എന്നിവ അടങ്ങിയിട്ടുണ്ട്, ഇത് അമിത രക്തസമ്മർദം, പൊണ്ണത്തടി, പ്രമേഹം തുടങ്ങിയ രോഗങ്ങളുടെ അപകടസാധ്യത വർധിപ്പിക്കും.

പഴങ്ങളും പച്ചക്കറികളും

നിങ്ങൾക്ക് ഇഷ്ടമുള്ള പച്ചക്കറികളും പഴങ്ങളും ചോറിനോടോപ്പമോ അല്ലെങ്കിൽ പ്രഭാതഭക്ഷണത്തോടൊപ്പമോ കഴിക്കാം. ഇത് നിങ്ങൾക്ക് ആവശ്യമായ വിറ്റാമിനുകളും ധാതുക്കളും നാരുകളും നൽകുകയും ദഹനവ്യവസ്ഥയെ മെച്ചപ്പെടുത്തുകയും ചെയ്യും, പക്ഷേ ചായയ്‌ക്കൊപ്പം പഴങ്ങൾ ഒരിക്കലും കഴിക്കരുത്. ചായയിൽ ടാന്നിൻ, ഓക്സലേറ്റ് എന്നീ സംയുക്തങ്ങൾ അടങ്ങിയിരിക്കുന്നു. ഇത് ഇരുമ്പ് ആഗിരണം ചെയ്യുന്നതിനെ തടയും, പ്രത്യേകിച്ച് സസ്യാധിഷ്ഠിത ഇരുമ്പ്.

നട്‌സ് ആൻഡ് ഡ്രൈ ഫ്രൂട്ട്‌സ്

വാൽനട്ട്, കശുവണ്ടി, ബദാം, ഉണക്കമുന്തിരി, ഈന്തപ്പഴം, മറ്റ് ഡ്രൈ ഫ്രൂട്ട്‌സ് എന്നിവയുടെ ഉപഭോഗം നിങ്ങൾക്ക് ഊർജം നൽകുമെങ്കിലും ചായയ്‌ക്കൊപ്പം ഇവ ഒഴിവാക്കുന്നതാണ് നല്ലത്.

വറുത്ത അല്ലെങ്കിൽ കൊഴുപ്പുള്ള ഭക്ഷണങ്ങൾ

വറുത്തതോ കൊഴുപ്പുള്ളതോ ആയ ഭക്ഷണങ്ങൾ ദഹിപ്പിക്കാൻ ബുദ്ധിമുട്ടുള്ളതാണ്, ഇത് നിങ്ങൾക്ക് മന്ദതയും അസ്വസ്ഥതയും ഉണ്ടാക്കും. ദഹനത്തിന് ചായ സഹായകരമാണ്, എന്നാൽ ഇത്തരം ഭക്ഷണങ്ങൾ കൂടെ കഴിക്കുന്നത് ഈ ഗുണത്തെ നിരാകരിക്കും.

നാരങ്ങ

ചെറുനാരങ്ങകൾ അധികമായാൽ അത് അസ്വസ്ഥതയുണ്ടാക്കും, ഇത് നെഞ്ചെരിച്ചിൽ ലക്ഷണങ്ങൾ വഷളാക്കുകയും ഓക്കാനം, ശരീരവണ്ണം കൂടുക എന്നിവയിലേക്ക് നയിക്കുകയും ചെയ്യാം.

മഞ്ഞൾ

ചായയിലും മഞ്ഞളിലും അടങ്ങിയിരിക്കുന്ന രാസ ഘടകങ്ങൾ ദഹനവ്യവസ്ഥയെ ദോഷകരമായി ബാധിക്കുമെന്നതിനാൽ ചായയിൽ മഞ്ഞൾ ചേർക്കുന്നത് ഒഴിവാക്കണം.

തണുത്ത ഭക്ഷണ സാധനങ്ങൾ

ചൂടും തണുപ്പും ഒരുമിച്ചു ചേരാത്തതിനാൽ തണുത്ത ഭക്ഷണ സാധനങ്ങൾ ചൂടുള്ള ചായക്കൊപ്പം കഴിക്കുന്നത് പല പ്രശ്‌നങ്ങൾക്കും ഇടയാക്കും. ഇത് ദഹനക്കേടിലേക്ക് നയിക്കുകയും ഭക്ഷണത്തിന്റെ താപനില കാരണം ദഹനനാളത്തെ തടസപ്പെടുത്തുകയും ചെയ്യുന്നു. ഇത് ഓക്കാനം, അസ്വസ്ഥത എന്നിവയ്ക്ക് കാരണമാകും. ചൂടുള്ള ചായ കഴിച്ച് അരമണിക്കൂർ കഴിഞ്ഞ് തണുത്ത എന്തെങ്കിലും കഴിക്കണമെന്നാണ് നിർദേശം.

Keywords: News, National, New Delhi, Food, Lifestyle, Health,   Foods You Should Never Have With Tea.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia