Found Dead | 'കാലില്‍ ചെറിയ വ്രണങ്ങള്‍ രൂപപ്പെടുകയും തൊട്ടടുത്ത രക്തം ഛര്‍ദിക്കുകയും ചെയ്യുന്നു'; മൂവാറ്റുപുഴ വയോജന കേന്ദ്രത്തില്‍ അജ്ഞാത ത്വക്ക് രോഗം ബാധിച്ച് കൂട്ടമരണം; രണ്ടാഴ്ചയ്ക്കിടെ 5 സ്ത്രീകള്‍ മരിച്ചു

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

മൂവാറ്റുപുഴ: (www.kvartha.com) നഗരസഭാ വയോജന കേന്ദ്രത്തില്‍ അജ്ഞാത ത്വക്ക് രോഗം ബാധിച്ച് കൂട്ടമരണം. രണ്ടാഴ്ചയ്ക്കിടെ അഞ്ച് വയോധികരാണ് ദുരൂഹ സാഹചര്യത്തില്‍ മരിച്ചത്. പെരുമ്പാവൂര്‍ ഐരാപുരം മഠത്തില്‍ കമലം (73), പിറവം മാമലശേരി ചിറതടത്തില്‍ ഏലിയാമ്മ സ്‌കറിയ (73), പെരുമ്പാവൂര്‍ മുടിക്കല്‍ ശാസ്താം പറമ്പില്‍ ലക്ഷ്മി കുട്ടപ്പന്‍ (78), തിരുമാറാടി ഓലിപ്പുറം കുറുമ്പേല്‍ ഏലിയാമ്മ ജോര്‍ജ് (76), മൂവാറ്റുപുഴ നെഹ്‌റുപാര്‍ക് കൊച്ചങ്ങാടി പുത്തന്‍ പുരയില്‍ ആമിന പരീത് (86) എന്നിവരാണ് മരിച്ചത്. 
Aster mims 04/11/2022

ഇവരില്‍ കമലവും ഏലിയാമ്മ സ്‌കറിയയും ശനിയാഴ്ചയാണ് (29.07.2023) മരിച്ചത്. ശനിയാഴ്ച മാത്രം 2 പേര്‍ മരിച്ചതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്. രോഗികളുടെ കാലില്‍ ചെറിയ വ്രണങ്ങള്‍ രൂപപ്പെടുകയും തൊട്ടടുത്ത ദിവസങ്ങളില്‍ ഇവ വലിയ വ്രണമായി പൊള്ളലേറ്റ പോലെ ത്വക്ക്
പൊളിയുകയും തുടര്‍ന്ന് രക്തം ഛര്‍ദിച്ച് മരിക്കുകയുമാണ് എന്നാണ് വയോജന കേന്ദ്രം നടത്തിപ്പുകാരുടെ മൊഴി. 

ജൂലൈ 15 ന് ഏലിയാമ്മ ജോര്‍ജും, 19 ന് ലക്ഷ്മി കുട്ടപ്പനും മരിച്ചു. രോഗം മൂര്‍ഛിച്ചതോടെ ആമിനയെ ബന്ധുക്കള്‍ വീട്ടിലേക്കു കൊണ്ടുപോയെങ്കിലും 27 ന് മരിച്ചു. എന്നാല്‍ 3 പേര്‍ മാത്രമാണു ത്വക്ക് രോഗത്താല്‍ മരിച്ചതെന്നും മറ്റുള്ളവര്‍ വാര്‍ധക്യ സഹജമായ അസുഖം മൂലമാണ് മരിച്ചതെന്നുമാണ് വയോജന കേന്ദ്രം അധികൃതര്‍ പറയുന്നത്. 

ഇത്രയും മരണങ്ങള്‍ നടന്നിട്ടും ശനിയാഴ്ച രണ്ടുപേര്‍ മരിച്ചശേഷം മാത്രമാണ് സംഭവം പുറത്തറിഞ്ഞത്. സംഭവത്തില്‍ ദുരൂഹത ആരോപിക്കപ്പെട്ടതോടെ ഇവരുടെ മൃതദേഹങ്ങള്‍ പോസ്റ്റുമോര്‍ടത്തിനായി എറണാകുളം ഗവ. മെഡികല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. തങ്കമ്മ സാമുവല്‍ (81), കാര്‍ത്തു ജോസഫ് (72), ലീല നാരായണന്‍ (80), കുഞ്ഞുപെണ്ണ് (80), ജാനകി (68), ഗീത (67) എന്നിവരെയാണ് മൂവാറ്റുപുഴ ജെനറല്‍ ആശുപത്രിയിലേക്ക് മാറ്റിയത്. 

സമാന രോഗലക്ഷണങ്ങളുള്ള 6 പേരെ നഗരസഭ അധികൃതരും പൊലീസും ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥരുമെത്തി മൂവാറ്റുപുഴ ജെനറല്‍ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. വയോജന കേന്ദ്രത്തിലെ ബാക്കിയുള്ള അന്തേവാസികളെ താല്‍കാലികമായി സുരക്ഷിത പുനരധിവാസ കേന്ദ്രത്തിലേക്ക് മാറ്റാനാണ് തീരുമാനം.

Found Dead | 'കാലില്‍ ചെറിയ വ്രണങ്ങള്‍ രൂപപ്പെടുകയും തൊട്ടടുത്ത രക്തം ഛര്‍ദിക്കുകയും ചെയ്യുന്നു'; മൂവാറ്റുപുഴ വയോജന കേന്ദ്രത്തില്‍ അജ്ഞാത ത്വക്ക് രോഗം ബാധിച്ച് കൂട്ടമരണം; രണ്ടാഴ്ചയ്ക്കിടെ 5 സ്ത്രീകള്‍ മരിച്ചു


Keywords:  News, Kerala, Kerala-News, Obituary, Obituary-News, Found Dead, Women, Muvattupuzha, Municipal Elderly Center, Ernakulam: Five women died in Muvattupuzha Municipal Elderly Center in two weeks.


ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script