EP Jayarajan | സ്പീകര്‍ എഎന്‍ ശംസീര്‍ തെറ്റായി ഒരു കാര്യവും പറഞ്ഞിട്ടില്ല; സംഘ് പരിവാര്‍ പ്രകടമാക്കുന്നത് അവരുടെ മുസ്ലീം വിരുദ്ധമനോഭാവമാണെന്നും ഇപി ജയരാജന്‍

 


കണ്ണൂര്‍: (www.kvartha.com) സ്പീകര്‍ എഎന്‍ ശംസീര്‍ തെറ്റായി ഒരു കാര്യവും പറഞ്ഞിട്ടില്ലെന്നും സംഘ്പരിവാറിന്റെ മുസ്ലീം വിരുദ്ധമനോഭാവമാണ് അവര്‍ പ്രകടമാക്കുന്നതെന്നും എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന്‍. ശംസീര്‍ ഒരു മുസ്ലിമാണെന്ന് പറഞ്ഞ ജയരാജന്‍ അതുകൊണ്ടാണ് അവര്‍ അദ്ദേഹത്തെ ഒറ്റതിരിഞ്ഞ് ആക്രമിക്കുന്നതെന്നും കുറ്റപ്പെടുത്തി.

സ്പീകര്‍ എന്ന നിലയില്‍ തിളങ്ങിനില്‍ക്കുന്ന ശംസീര്‍ പ്രാപ്തനായ ഒരു നിയമജ്ഞന്‍ എന്നനിലയില്‍ പേരെടുക്കാന്‍ വളരെ ചുരുങ്ങിയ കാലംകൊണ്ട് സാധിച്ചയാളാണ്. അദ്ദേഹം ഒരു വിദ്യാലയത്തില്‍ ശാസ്ത്രവിഷയങ്ങളാണ് ക്ലാസെടുത്തത്. ജനങ്ങളെ ചൂഷണം ചെയ്യുന്ന അന്ധവിശ്വാസങ്ങളും അനാചരങ്ങളെയും സംബന്ധിച്ചാണ് പറഞ്ഞത്. അല്ലാതെ ഒരുമതവിഭാഗത്തെയും അവഹേളിച്ചിട്ടില്ലെന്നും ജയരാജന്‍ പറഞ്ഞു.

EP Jayarajan | സ്പീകര്‍ എഎന്‍ ശംസീര്‍ തെറ്റായി ഒരു കാര്യവും പറഞ്ഞിട്ടില്ല; സംഘ് പരിവാര്‍ പ്രകടമാക്കുന്നത് അവരുടെ മുസ്ലീം വിരുദ്ധമനോഭാവമാണെന്നും ഇപി ജയരാജന്‍

അതേസമയം, യുവമോര്‍ചക്കെതിരായ പി ജയരാജന്റെ പരാമര്‍ശത്തെയും അദ്ദേഹം പ്രതിരോധിച്ചു. 'പ്രസംഗത്തില്‍ ആരൊക്കെ എന്തൊക്കെ തമാശകള്‍ പറയുന്നുണ്ട്. യുവ മോര്‍ച എന്നതിലെ മോര്‍ച എന്ന പദം മോര്‍ചറിയുമായി സാമ്യമുള്ളതിനാല്‍ ഇനി അവര്‍ ഉപേക്ഷിക്കുമോ? യുവമോര്‍ചക്കാര്‍ ഇങ്ങനെ ആളെക്കൊല്ലാന്‍ വന്നാല്‍ ഇനി അവര്‍ മോര്‍ചറിയിലാകും എന്ന് പ്രാസഭംഗിയില്‍ പറഞ്ഞതാണ് അദ്ദേഹം' - എന്നും ഇപി ജയരാജന്‍ വ്യക്തമാക്കി.

Keywords:  EP Jayarajan criticized Yuva morcha on speaker Shamseer issues, Kannur, News, Politics, EP Jayarajan, P Jayarajan, AN Shamseer, Controversy, Religion, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia