EP Jayarajan | ആദരവ് വേറെ, രാഷ്ട്രീയമത്സരം വേറെ, എല്‍ഡിഎഫ് സ്ഥാനാര്‍ഥിയെ നിര്‍ത്തരുതെന്ന് പറയാന്‍ സുധാകരന് അവകാശമില്ലെന്ന് ഇപി ജയരാജന്‍

 


തിരുവനന്തപുരം: (www.kvartha.com) പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പില്‍ എതിര്‍ സ്ഥാനാര്‍ഥിയെ നിര്‍ത്താതിരിക്കാനുള്ള ഔന്നത്യം ഭരണപക്ഷം കാണിക്കണമെന്ന കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെ പ്രസ്താവനയ്‌ക്കെതിരെ എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന്‍. സുധാകരന്റെ വാദം അപക്വ രാഷ്ട്രീയമാണെന്നും ഇപി ജയരാജന്‍ പറഞ്ഞു.

മത്സരരംഗത്ത് വ്യക്തികളല്ല, രാഷ്ട്രീയമാണ് പ്രധാനമെന്ന് പറഞ്ഞ ഇപി ആദരവ് വേറെ, രാഷ്ട്രീയമത്സരം വേറെ എന്നും എല്‍ഡിഎഫ് സ്ഥാനാര്‍ഥിയെ നിര്‍ത്തരുതെന്ന് പറയാന്‍ സുധാകരന് അവകാശമില്ലെന്നും വ്യക്തമാക്കി. വ്യക്തികളെ മുന്‍നിര്‍ത്തി തിരഞ്ഞെടുപ്പില്‍ മത്സരിക്കരുതെന്ന് പറയുന്നത് അരാഷ്ട്രീയമാണ്. ഇങ്ങനെ പറയാന്‍ കോണ്‍ഗ്രസിന് മുന്‍കാല അനുഭവമുണ്ടോയെന്നും രാഷ്ട്രീയ കാഴ്ചപ്പാടില്ലാത്ത പ്രസ്താവനയാണ് സുധാകരനില്‍ നിന്നുമുണ്ടായതെന്നും ഇപി ജയരാജന്‍ പറഞ്ഞു.

EP Jayarajan | ആദരവ് വേറെ, രാഷ്ട്രീയമത്സരം വേറെ, എല്‍ഡിഎഫ് സ്ഥാനാര്‍ഥിയെ നിര്‍ത്തരുതെന്ന് പറയാന്‍ സുധാകരന് അവകാശമില്ലെന്ന് ഇപി ജയരാജന്‍

ഉമ്മന്‍ ചാണ്ടിയോടുള്ള ആദരസൂചകമായി പാര്‍ടികള്‍ സ്ഥാനാര്‍ഥികളെ നിര്‍ത്തരുതെന്നായിരുന്നു സുധാകരന്റെ പ്രസ്താവന. എതിര്‍സ്ഥാനാര്‍ഥിയെ മത്സരിപ്പിക്കാതിരിക്കാനുള്ള ഔന്നത്യം ഭരണപക്ഷം കാണിക്കണമെന്നും അതിനുള്ള ബാധ്യത ഭരണകക്ഷിക്കുണ്ടെന്നും സുധാകരന്‍ പറഞ്ഞു. ഉമ്മന്‍ ചാണ്ടിയോട് ആദരവും ബഹുമാനവും ഉണ്ടെങ്കില്‍ മത്സരം ഒഴിവാക്കണമെന്നും സുധാകരന്‍ ആവശ്യപ്പെട്ടിരുന്നു.

Keywords:  EP Jayarajan Slams K Sudhakaran Over Puthuppally Byelection, Thiruvananthapuram, News, Politics, EP Jayarajan, K Sudhakaran, KPCC President, Puthuppally Byelection, Congress, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia