Follow KVARTHA on Google news Follow Us!
ad

Heavy rain | മഴക്കെടുതി രൂക്ഷം; കണ്ണൂരിലെ വിനോദസഞ്ചാരകേന്ദ്രങ്ങളില്‍ താല്‍കാലിക നിരോധനം

റോഡുകള്‍ മിക്കതും തകര്‍ന്നിട്ടുണ്ട് Heavy Rain, Blocked, Tourist Place, Beach, Tourist, Kerala News
കണ്ണൂര്‍: (www.kvartha.com) കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ കണ്ണൂര്‍ ജില്ലയിലെ വിവിധ വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ താത്കാലിക നിയന്ത്രണം ഏര്‍പ്പെടുത്തി. പാലക്കയം തട്ട് ടൂറിസം സെന്റര്‍, ഏഴരക്കുണ്ട് ടൂറിസം സെന്റര്‍, ധര്‍മ്മടം ബീച്, ചാല്‍ ബീച് പാര്‍ക്, ചൂട്ടാട് ബീച് എന്നിവിടങ്ങളില്‍ പ്രവേശനം നിരോധിച്ചു. ഏഴാം തീയതി വരെയാണ് നിയന്ത്രണം.

കണ്ണൂര്‍ ജില്ലയില്‍ പെയ്ത കനത്ത മഴയില്‍ മലയോര മേഖലയിലെ റോഡുകള്‍ മിക്കതും തകര്‍ന്നിട്ടുണ്ട്. മലയോര ഹൈവെയുടെ ഭാഗമായ ഇരിക്കൂര്‍- തളിപ്പറമ്പ് സംസ്ഥാന പാതയിലെ റോഡ് തകര്‍ന്നു. ഇരിക്കൂര്‍ പാലം സൈറ്റില്‍ ജുമാ മസ്ജിദ് മുന്‍വശത്തെ ഒരു ഭാഗത്തെ റോഡാണ് ബുധനാഴ്ച ഉച്ചയോടെ ഇടിഞ്ഞു തകര്‍ന്നത്.

വൈദ്യുതി മുടങ്ങി. ഗതാഗതം ഏറെനേരം സ്തംഭിച്ചു. ചൊവ്വാഴ്ച രാത്രി 10 മണിയോടെയാണ് റോഡ് തകര്‍ന്നത്. ഇരിക്കൂര്‍ എസ് ഐ ദിനേശന്റെ നേതൃത്വത്തില്‍ ഇരിക്കൂര്‍ പൊലീസും കെ എസ് ഇ ബി അധികൃതര്‍, യൂത് ലീഗ് വൈറ്റ് ഗാര്‍ഡ് കാപ്റ്റന്‍ എന്‍വി സഹല്‍, ടൗണ്‍ ശാഖാ പ്രസിഡന്റ് എം ശമീം, എം ആബിദ് എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ കഠിനപ്രയത്നത്തെ തുടര്‍ന്ന് ഗതാഗതം ഭാഗികമായി പുന:സ്ഥാപിച്ചു.

Entry to beaches in Kannur blocked due to heavy rain, Kannur, News, Heavy Rain, Blocked, Tourist Place, Beach, Tourist, Passengers, Kerala

റോഡിന്റെ ഒരു വശം 15 മീറ്ററോളം പാടെ തകര്‍ന്നിട്ടുണ്ട്. വൈദ്യുതി ബന്ധവും നിലച്ചിട്ടുണ്ട്. റോഡിന്റെ ഒരു ഭാഗം മാത്രമേ ഇപ്പോള്‍ തകര്‍ന്നതെങ്കിലും റോഡ് പൂര്‍ണമായും തകര്‍ന്നേക്കാവുന്ന അവസ്ഥയിലാണെന്ന് യാത്രക്കാര്‍ പറഞ്ഞു.

Keywords: Entry to beaches in Kannur blocked due to heavy rain, Kannur, News, Heavy Rain, Blocked, Tourist Place, Beach, Tourist, Passengers, Kerala.

Post a Comment