ലന്‍ഡന്‍: (www.kvartha.com) അന്താരാഷ്ട്ര ക്രികറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് സ്റ്റുവര്‍ട് ബ്രോഡ്. അടുത്ത ദിവസം അവസാനിക്കുന്ന ആഷസ് ടെസ്റ്റോടെ ഇന്‍ഗ്ലന്‍ഡ് പേസര്‍ ബ്രോഡ് ക്രികറ്റില്‍നിന്ന് വിരമിക്കും. ഇപ്പോള്‍ നടക്കുന്ന ആഷസ് പരമ്പരയില്‍ ഒരിനിംഗ്സ് ബാക്കിനില്‍ക്കേ ബ്രോഡ് 20 വികറ്റ് നേടിയിട്ടുണ്ട്.
ഇന്‍ഗ്ലന്‍ഡിന്റെ എക്കാലത്തേയും മികച്ച പേസര്‍മാരില്‍ ഒരാളായ ബ്രോഡ് 167 ടെസ്റ്റില്‍ നിന്ന് 602 വികറ്റ് നേടിയിട്ടുണ്ട്. ടെസ്റ്റ് ക്രികറ്റില്‍ ഏറ്റവും കൂടുതല്‍ വികറ്റ് നേടിയ രണ്ടാമത്തെ ഫാസ്റ്റ് ബൗളറാണ്. 2007 ഡിസംബറില്‍ ശ്രീലങ്കയ്ക്കെതിരെ ആയിരുന്നു അരങ്ങേറ്റം.
കഴിഞ്ഞയാഴ്ച നാലാം ആഷസ് ടെസ്റ്റിലാണ് 37 കാരനായ ബ്രോഡ് 600 വികറ്റ് നേടുന്ന രണ്ടാമത്തെ ഫാസ്റ്റ് ബൗളര്‍ എന്ന നേട്ടം സ്വന്തമനാക്കിയത്. ഓസ്ട്രേലിയക്കെതിരെ മാത്രം 151 വികറ്റ് നേടിയിട്ടുണ്ട്. 2015ല്‍ ഓസ്ട്രേലിയക്കെതിരെ ട്രെന്റ് ബ്രിഡ്ജില്‍ 15 റണ്‍സിന് എട്ട് വികറ്റ് നേടിയതാണ് മികച്ച പ്രകടനം. 2011ല്‍ ഇന്‍ഡ്യക്കെതിരെ 5.1 ഓവറില്‍ 5 റണ്‍സിന് 5 വികറ്റ് വീഴ്ത്തിയിട്ടുണ്ട്.
സഹതാരമായ ജെയിംസ് ആന്‍ഡേഴ്സനാണ് ഏറ്റവും കൂടുതല്‍ വികറ്റ് നേടിയ ഫാസ്റ്റ് ബൗളര്‍. ബ്രോഡ് 121 ഏകദിനത്തിലും 56 ട്വന്റി 20യിലും ഇന്‍ഗ്ലന്‍ഡിനായി കളിച്ചിട്ടുണ്ട്.
Keywords: News, World, World-News, Sports, Sports-News, England Pacer, Stuart Broad, Retirement, Ashes, England pacer Stuart Broad announces retirement after the Ashes.BREAKING 🚨: Stuart Broad announces he will retire from cricket after the Ashes ends. pic.twitter.com/dNv8EZ0qnC
— Sky Sports Cricket (@SkyCricket) July 29, 2023