തളിപ്പറമ്പ്: (www.kvartha.com) പിന്നോക്ക വിഭാഗത്തില്‍പ്പെട്ട ആറുവയസുകാരിയെ പീഡിപ്പിച്ചെന്ന കേസില്‍ 71 വയസുകാരന് പത്തുവര്‍ഷം തടവും അന്‍പതിനായിരം രൂപ പിഴയും ശിക്ഷവിധിച്ചു. വയത്തൂര്‍ തൊട്ടിപ്പാലത്തെ ചേരൂര്‍ വീട്ടില്‍ അബ്ദുവിനെയാണ് പോക്സോ അതിവേഗ കോടതി ജഡ്ജ് ആര്‍ രാജേഷ് ശിക്ഷിച്ചത്.
2017-ഫെബ്രുവരി പതിനേഴിനായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. അന്നത്തെ ഇരിട്ടി ഡി വൈ എസ് പി പ്രജീഷ് തോട്ടത്തില്‍, സി ഐ എന്‍ സുനില്‍കുമാര്‍ എന്നിവരാണ് കേസ് അന്വേഷിച്ച് കുറ്റപത്രം സമര്‍പ്പിച്ചത്. പീഡനത്തിന് ഏഴുവര്‍ഷവും പട്ടികജാതിയില്‍പ്പെട്ട കുട്ടിയായതിനാല്‍ മൂന്ന് വര്‍ഷവും ഉള്‍പെടെയാണ് പത്തുവര്‍ഷം ശിക്ഷ വിധിച്ചത്.
ശിക്ഷകള്‍ പ്രത്യേകമായി തന്നെ അനുഭവിക്കണം. പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രൊസിക്യൂടര്‍ അഡ്വ. ഷെറിമോള്‍ ജോസ് ഹാജരായി.
Keywords: Elderly man jailed for 10 years and fined for molesting 6-year-old girl, Kannur, News, Molestation Case, Jailed, Elderly Man, Court, Judge, Girl, Kerala.