സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്:
റെയില്‍വെ ഗേറ്റ് മുറിച്ചു കടന്ന് പാളത്തിലൂടെ നിയന്ത്രണംവിട്ട കാര്‍ പായുകയായിരുന്നു. ഇതുകണ്ട റെയില്‍വേ ഗേറ്റ് മാന്‍ പിന്നാലെ ഓടി കാര്‍ നിര്‍ത്താന്‍ ആവശ്യപ്പെട്ടുവെങ്കിലും നിര്‍ത്തിയില്ല. അല്‍പദൂരം മുന്‍പോട്ടുപോയ കാര്‍ തനിയെ നില്‍ക്കുകയായിരുന്നു. തുടര്‍ന്ന് റെയില്‍വേ ഗേറ്റ് മാന്‍ കണ്ണൂര്‍ സിറ്റി പൊലീസില്‍ വിവരമറിച്ചു.
സ്ഥലത്തെത്തിയ പൊലീസ് കാര്‍ സുരക്ഷിതമായി മാറ്റുകയായിരുന്നു. ഈ സമയം ട്രെയിന്‍ വരാത്തതിനാലാണ് വന്‍ദുരന്തമൊഴിവായത്. വന്ദേഭാരത് എക്സ്പ്രസ് കടന്നുപോകുന്ന സമയത്താണ് കാര്‍ യാത്രക്കാരന്റെ പരാക്രമം.
Keywords: Drunk man arrested after getting vehicle stuck on railroad tracks, police say, Kannur, News, Police, Arrested, Case, Drunk man, Gate Man, Car, Kerala.