സർക്കാർ ജോലി സ്വപ്നം കാണുന്നവർക്ക് മികച്ച അവസരം: ഡിആർഡിഒ-യിലെ പ്രോജക്ട് സയന്റിസ്റ്റ് തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു; വിശദാംശങ്ങൾ അറിയാം

 


ന്യൂഡെൽഹി: (www.kvartha.com) സർക്കാർ ജോലി സ്വപ്നം കാണുന്ന ഉദ്യോഗാർഥികൾക്ക് മികച്ച അവസരം. ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്‌മെന്റ് ഓർഗനൈസേഷൻ (DRDO) പ്രോജക്ട് സയന്റിസ്റ്റുകളുടെ 55 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷാ നടപടികൾ പുരോഗമിക്കുന്നു, അവസാന തീയതി ഓഗസ്റ്റ് 11 ആണ്. താൽപര്യമുള്ള ഉദ്യോഗാർഥികൾക്ക് ഔദ്യോഗിക വെബ്സൈറ്റ് rac(dot)gov(dot)in വഴി ഓൺലൈനായി അപേക്ഷിക്കാം.

സർക്കാർ ജോലി സ്വപ്നം കാണുന്നവർക്ക് മികച്ച അവസരം: ഡിആർഡിഒ-യിലെ പ്രോജക്ട് സയന്റിസ്റ്റ് തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു; വിശദാംശങ്ങൾ അറിയാം

ഒഴിവ് വിശദാംശങ്ങൾ

പ്രോജക്ട് സയന്റിസ്റ്റുകളുടെ 55 ഒഴിവുകൾ നികത്തുന്നതിനാണ് ഈ റിക്രൂട്ട്‌മെന്റ് ഡ്രൈവ് നടത്തുന്നത്.

പ്രോജക്ട് സയന്റിസ്റ്റ് (എഫ്): 1
പ്രോജക്ട് സയന്റിസ്റ്റ് (ഡി): 12
പ്രോജക്ട് സയന്റിസ്റ്റ് (സി): 30
പ്രോജക്ട് സയന്റിസ്റ്റ് (ബി): 12

എങ്ങനെ അപേക്ഷിക്കാം

* rac(dot)gov(dot)in എന്ന ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക
* ഹോംപേജിൽ, advt. no 146 എന്നതിന് താഴെയുള്ള Apply ലിങ്കിൽ ക്ലിക്ക് ചെയ്യുക.
* അപേക്ഷാ ഫോം പൂരിപ്പിക്കുക
* ആവശ്യമായ എല്ലാ രേഖകളും അപ്‌ലോഡ് ചെയ്യുക
* ഫോം സമർപ്പിച്ച് ഭാവി ഉപയോഗത്തിനായി പ്രിന്റ് എടുക്കുക.

അപേക്ഷ ഫീസ്

അപേക്ഷാ ഫോറം പൂരിപ്പിക്കുന്നതിനൊപ്പം, ഉദ്യോഗാർഥികൾ നിശ്ചിത ഫീസും അടയ്ക്കണം. ജനറൽ, ഒബിസി, ഇഡബ്ല്യുഎസ് വിഭാഗങ്ങൾക്ക് അപേക്ഷാ ഫീസ് 100 രൂപയായി നിശ്ചയിച്ചിട്ടുണ്ട്. എസ്‌സി, എസ്ടി, ദിവ്യാംഗ ഉദ്യോഗാർഥികൾ ഫീസ് അടയ്‌ക്കേണ്ടതില്ല. അവരെ അപേക്ഷാ ഫീസിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. റിക്രൂട്ട്‌മെന്റുമായി ബന്ധപ്പെട്ട യോഗ്യത അടക്കമുള്ള കൂടുതൽ വിവരങ്ങൾക്ക്, ഔദ്യോഗിക അറിയിപ്പ് കാണുക. https://rac(dot)gov(dot)in/download/advt_146_210720230452(dot)pdf

Keywords: News, National, New Delhi, DRDO, Online Recruitment, Vacancies, Jobs, Project Scientist,   DRDO recruitment 2023: Apply for Project Scientist posts.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia