Follow KVARTHA on Google news Follow Us!
ad

Dr. VP Joy | ഡോ. വിപി ജോയ് പബ്ലിക് എന്റര്‍പ്രൈസസ് ബോര്‍ഡ് ചെയര്‍പേഴ്സന്‍; അതിദരിദ്ര ലിസ്റ്റില്‍ ഉള്‍പെട്ട കുടുംബങ്ങള്‍ക്ക് ആനുകൂല്യങ്ങള്‍ ലഭിക്കുന്നതിന് ഹാജരാക്കേണ്ട രേഖകള്‍ ലഘൂകരിച്ചു

മലയാളം മിഷന്‍ ഡയറക്ടറായി മുരുകന്‍ കാട്ടാക്കടയ്ക്ക് പുനര്‍നിയമനം VP Joy, Poverty Family List, Cabinet, PSC, Appointed, Kerala
തിരുവനന്തപുരം: (www.kvartha.com) അതിദരിദ്ര ലിസ്റ്റില്‍ ഉള്‍പെട്ട കുടുംബങ്ങള്‍ക്ക് വിവിധ സര്‍കാര്‍ ആനുകൂല്യങ്ങള്‍ ലഭിക്കുന്നതിന് ഹാജരാക്കേണ്ട രേഖകള്‍ ലഘൂകരിച്ചു. ബുധനാഴ്ച ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് ഇക്കാര്യത്തില്‍ തീരുമാനമായത്.

സംസ്ഥാന സര്‍കാരിന്റെ വിവിധ വകുപ്പുകള്‍/ അനുബന്ധ സ്ഥാപനങ്ങള്‍ നല്‍കിവരുന്ന സബ് സിഡി /സാമ്പത്തിക സഹായം മുതലായവ ലഭ്യമാകുന്നതിന് വരുമാന സര്‍ടിഫികറ്റ് പോലെയുള്ള അധിക രേഖകള്‍ ശേഖരിക്കരുതെന്ന് വകുപ്പുകള്‍ക്ക് നിര്‍ദേശം നല്‍കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഇത്തരം കുടുംബങ്ങള്‍ക്ക് പദ്ധതിയുടെ അനുകൂല്യവും സേവനവും ലഭിക്കുന്നതിനുള്ള പ്രക്രിയ ലഘൂകരിക്കുന്നതിറെ ഭാഗമായാണിത്.

ഡോ. വിപി ജോയ് പബ്ലിക് എന്റര്‍പ്രൈസസ് ബോര്‍ഡ് ചെയര്‍പേഴ്സന്‍

മുന്‍ ചീഫ് സെക്രടറി ഡോ. വിപി ജോയിയെ കേരള പബ്ലിക് എന്റര്‍പ്രൈസസ് (സെലക്ഷനും റിക്രൂട്മെന്റും) ബോര്‍ഡിന്റെ ചെയര്‍പേഴ്സനായി നിയമിക്കാന്‍ തീരുമാനിച്ചു.

പുതിയ പി എസ് സി അംഗങ്ങള്‍


കേരള പബ്ലിക് സര്‍വീസ് കമീഷന്‍ അംഗങ്ങളായി ഡോ. ജോസ് ജി ഡിക്രൂസ്, അഡ്വ. എച് ജോഷ് എന്നിവരെ നിയമിക്കുന്നതിന് ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. നിലവിലുള്ള രണ്ട് ഒഴിവുകളിലേക്കാണ് നിയമനം.

ആരോഗ്യ വകുപ്പ് ഡയറക്ടറേറ്റിലെ അഡീഷനല്‍ ഡയറക്ടര്‍ (വിജിലന്‍സ്) ആണ് ഡോ.ജോസ് ജി ഡിക്രൂസ് തിരുവനന്തപുരം തിരുമല സ്വദേശിയാണ് അഡ്വ. എച് ജോഷ്.

ശമ്പള പരിഷ്‌കരണം

കണ്ണൂര്‍ ഇന്‍ഡ്യന്‍ ഇന്‍സ്റ്റിറ്റിയൂട് ഓഫ് ഹാന്‍ഡ് ലൂം ടെക്നോളജി (ഐ ഐ എച് ടി) യിലെ ജീവനക്കാരുടെ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും 01-07-2019 മുതല്‍ പ്രാബല്യത്തോടെ പരിഷ്‌ക്കരിക്കും.

കേരള സംഗീത നാടക അകാഡമിയിലെ സര്‍കാര്‍ അംഗീകാരമുള്ള തസ്തികകളുടെ ശമ്പളം, അലവന്‍സുകള്‍ എന്നിവ 10-02-2021 ലെ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ വ്യവസ്ഥകള്‍ക്കു വിധേയമായി പരിഷ്‌ക്കരിക്കും.

കേരള മീന്‍പിടുത്ത തൊഴിലാളി ക്ഷേമനിധി ബോര്‍ഡിലെ സ്ഥിരം ജീവനക്കാര്‍ക്ക് വ്യവസ്ഥകള്‍ക്കു വിധേയമായി പതിനൊന്നാം ശമ്പള പരിഷ്‌ക്കരണ ആനുകൂല്യം അനുവദിക്കും.

കേരള നഗര ഗ്രാമ വികസന ധനകാര്യ കോര്‍പറേഷന്‍ ലിമിറ്റഡിലെ ജീവനക്കാര്‍ക്ക് വ്യവസ്ഥകള്‍ക്കു വിധേയമായി പത്താമത്തെയും പതിനൊന്നാമത്തെയും ശമ്പള പരിഷ്‌ക്കരണ ആനുകൂല്യങ്ങള്‍ അനുവദിക്കും.

തെന്‍മല ഇകോ ടൂറിസം പ്രൊമോഷന്‍ സൊസൈറ്റി ജീവനക്കാര്‍ക്ക് 10-02-2021 ല്‍ സര്‍കാര്‍ ജീവനക്കാര്‍ക്ക് അനുവദിച്ച ശമ്പള പരിഷ്‌ക്കരണ ആനുകൂല്യം അനുവദിക്കും.

മൃഗസംരക്ഷണ വകുപ്പിന്റെ കീഴിലുള്ള പൊതുമേഖലാ സ്ഥാപനങ്ങളായ കേരള ഫീഡ്സ് ലിമിറ്റഡ്, കേരള കന്നുകാലി വികസന ബോര്‍ഡ് ലിമിറ്റഡ്, മീറ്റ് പ്രോഡക്ട് ഓഫ് ഇന്‍ഡ്യ ലിമിറ്റഡ്, കേരള പൗള്‍ട്രി ഡെവലപ്മെന്റ് കോര്‍പറേഷന്‍ ലിമിറ്റഡ് എന്നീ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് 2021-22 വര്‍ഷത്തെ ബോണസ്, ഉത്സവബത്ത, മറ്റ് ആനുകൂല്യങ്ങള്‍ എന്നിവ നല്‍കിയത് സാധൂകരിച്ചു.

നിയമനം

കേരള സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റിയൂടിന്റെ നിലവിലെ ഡയറക്ടറായ പള്ളിയറ ശ്രീധരന് പ്രായപരിധിയില്‍ ഇളവ് നല്‍കി വീണ്ടും ഡയറക്ടറായി നിയമിക്കാന്‍ തീരുമാനിച്ചു.

മലയാളം മിഷന്‍ ഡയറക്ടറായി മുരുകന്‍ കാട്ടാക്കടയ്ക്ക് പുനര്‍നിയമനം നല്‍കി.

ഇന്‍ഡ്യന്‍ പാര്‍ട് ണര്‍ഷിപ് ആക്റ്റ്(കേരള ഭേദഗതി) കരട് ബിലിന് അംഗീകാരം

1932 ലെ ഇന്‍ഡ്യന്‍ പാര്‍ട് ണര്‍ ഷിപ് ആക്റ്റ്(കേരള ഭേദഗതി) കരട് ബില്‍ 2023 ന് അംഗീകാരം നല്‍കാന്‍ തീരുമാനിച്ചു. പാര്‍ട് ണര്‍ഷിപ് ആക്ടുമായി ബന്ധപ്പെട്ട ഫീസ് നിരക്കുകള്‍ വര്‍ധിപ്പിക്കുന്നതിന് 1932ലെ ഇന്‍ഡ്യന്‍ പാര്‍ട് ണര്‍ ഷിപ് ആക്ട് (കേരള ഭേദഗതി)യുടെ ഒന്നാം ഷെഡ്യൂള്‍ ഭേദഗതി ചെയ്ത് ഇന്‍ഡ്യന്‍ പാര്‍ട് ണര്‍ ഷിപ് ആക്ട് (കേരള ഭേദഗതി) ബില്‍ 2023 പ്രാബല്യത്തില്‍ വരുത്തുന്നത് സംബന്ധിച്ചാണ് കരട് ബില്‍.

കേരള നികുതി ചുമത്തല്‍ നിയമങ്ങള്‍(ഭേദഗതി) ഓര്‍ഡിനന്‍സ് പുറപ്പെടുവിപ്പിക്കും

2023 ലെ കേരള നികുതി ചുമത്തല്‍ നിയമങ്ങള്‍(ഭേദഗതി)ഓര്‍ഡിനന്‍സിന്റെ കരട് അംഗീകരിക്കാന്‍ തീരുമാനിച്ചു. ഇതു സംബന്ധിച്ച് ഓര്‍ഡിനന്‍സ് പുറപ്പെടുവിപ്പിക്കുവാന്‍ ഗവര്‍ണറോട് ശുപാര്‍ശ ചെയ്യും.

2023 കേന്ദ്ര ധനകാര്യ നിയമം മുഖേന കേന്ദ്ര ചരക്ക് സേവന നികുതി നിയമത്തില്‍ വരുത്തിയ ഭേദഗതിയുടെ അടിസ്ഥാനത്തില്‍ 2017ലെ കേരള സംസ്ഥാന ചരക്കു സേവന നികുതി നിയമം ഭേദഗതി ചെയ്യുന്നതിനും ജി എസ് ടി അപലേറ്റ് ട്രിബ്യൂണല്‍ സ്ഥാപിക്കുന്നതിനുള്ള നിയമ നിര്‍മാണമാണ് നടത്തുക.

തസ്തിക

നിയമ വകുപ്പില്‍ ഒരു സെക്ഷന്‍ ഓഫീസര്‍ തസ്തിക സൃഷ്ടിച്ച് കൂടുതല്‍ കോടതി വ്യവഹാരങ്ങള്‍ നിലനില്‍ക്കുന്ന ഭൂജല വകുപ്പിലേക്ക് വര്‍കിംഗ് അറേന്‍ജ് മെന്റ് അടിസ്ഥാനത്തില്‍ നിയോഗിക്കും.

Dr. VP Joy posted as Public Enterprises Board Chairperson,  Thiruvananthapuram, News, VP Joy, Poverty Family List, Cabinet, PSC, Appointed, Salary, Kerala

റദ്ദാക്കും

കോഴിക്കോട് ചേവായൂര്‍ വിലേജില്‍ ത്വക്ക് രോഗാശുപത്രിയുടെ കോംപൗന്‍ഡിലുള്ളതും ആരോഗ്യ വകുപ്പിന്റെ അധീനതയിലുള്ളതുമായ ഭൂമിയില്‍ നിന്ന് അഞ്ച് ഏകര്‍ ഭൂമി നാഷനല്‍ ഗെയിംസ് ഇന്‍ഡോര്‍ സ്റ്റേഡിയം നിര്‍മിക്കുന്നതിന് കായിക വകുപ്പിന് കൈമാറി പുറപ്പെടുവിച്ച ഉത്തരവ് റദ്ദാക്കും. ഇന്റര്‍നാഷനല്‍ ഓര്‍ഗന്‍ ട്രാന്‍സ്പ്ലാന്റ് ഇന്‍സ്റ്റിറ്റിയൂട് സ്ഥാപിക്കുന്നതിന് സ്ഥലം ഉപയോഗിക്കുന്നതിനാണിത്.

Keywords: Dr. VP Joy posted as Public Enterprises Board Chairperson,  Thiruvananthapuram, News, VP Joy, Poverty Family List, Cabinet, PSC, Appointed, Salary, Kerala

Post a Comment