Follow KVARTHA on Google news Follow Us!
ad

Dispute | കണ്ണൂര്‍ കോര്‍പറേഷന്‍ മേയര്‍ സ്ഥാനത്തെ ചൊല്ലിയുളള തര്‍ക്കം, വഴങ്ങിയില്ലെങ്കില്‍ കോണ്‍ഗ്രസ് നേതാക്കളെ ബഹിഷ്‌കരിക്കുമെന്ന് മുസ്ലിം ലീഗ്

തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിന്റെ വിധി വന്നതിനു ശേഷം ഇക്കാര്യത്തില്‍ ധാരണയായതാണെന്നും വിശദീകരണം Kannur Corporation Mayor's Post, Dispute, Muslim League
കണ്ണൂര്‍: (www.kvartha.com) കണ്ണൂര്‍ കോര്‍പറേഷന്‍ മേയര്‍സ്ഥാനത്തെ ചൊല്ലിയുളള തര്‍ക്കത്തില്‍ കോണ്‍ഗ്രസും മുസ്ലിം ലീഗും തമ്മിലുളള തര്‍ക്കം പരസ്യ പോരിലേക്ക് നീങ്ങുന്നു. കോര്‍പറേഷന്‍ മേയര്‍സ്ഥാനം അവസാനത്തെ രണ്ടരവര്‍ഷം കൈമാറുന്നില്ലെങ്കില്‍ കോണ്‍ഗ്രസുമായി സഹകരണം വേണ്ടെന്ന് ബാഫക്കി തങ്ങള്‍ മന്ദിരത്തില്‍ ചേര്‍ന്ന മുസ്ലിം ലീഗ് ജില്ലാനേതൃയോഗം തീരുമാനിച്ചതായി ജില്ലാ അധ്യക്ഷന്‍ അബ്ദുല്‍ കരീം ചേലേരി അറിയിച്ചു. തിങ്കളാഴ്ച രാവിലെ പത്തുമണിക്ക് കണ്ണൂര്‍ സാധുകല്യാണമണ്ഡപത്തില്‍ നടക്കുന്ന പ്രതിപക്ഷ നേതാവിന്റെ വിജയോത്സവം പരിപാടി ബഹിഷ്‌കരിക്കുമെന്നും അദ്ദേഹം അറിയിച്ചു.

കണ്ണൂര്‍ കോര്‍പറേഷന്‍ മേയര്‍പദവി രണ്ടാം ടേമില്‍ രണ്ടരവര്‍ഷം വിട്ടുനല്‍കണമെന്ന് മുസ്ലിം ലീഗ് നേതൃത്വം രേഖാമൂലം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇതു അംഗീകരിക്കാന്‍ കോണ്‍ഗ്രസ് തയാറാകാത്തതിനെ തുടര്‍ന്നാണ് മുന്നണിയിലെ രണ്ടു പ്രബലകക്ഷികള്‍ തമ്മില്‍ പോരുതുടങ്ങിയത്. 

കഴിഞ്ഞ തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിന്റെ വിധി വന്നതിനു ശേഷം ഇക്കാര്യത്തില്‍ ധാരണയായതാണെന്നും ഇതു സംബന്ധിച്ചു ഉന്നത നേതാക്കളുടെ മുന്‍പില്‍വെച്ച് കോണ്‍ഗ്രസ് സമ്മതിച്ചതാണെന്നും മുസ്ലീം ലീഗ് പറയുന്നു. എന്നാല്‍ പദവി കൈമാറേണ്ട സമയമെത്തിയപ്പോള്‍ കോണ്‍ഗ്രസ് മലക്കം മറിയുകയായിരുന്നുവെന്നാണ് ലീഗ് നേതാക്കള്‍ പറയുന്നത്.

എന്നാല്‍ ഇത്തരത്തില്‍ ഒരു ധാരണ നഗരസഭയായിരുന്ന കാലത്തുമാത്രമേയുണ്ടായിരുന്നുളളൂവെന്നും കോര്‍പറേഷനില്‍ അത്തരമൊരു ധാരണയുണ്ടായിട്ടില്ലെന്നാണ് കോണ്‍ഗ്രസ് പറയുന്നത്. മാത്രമല്ല അത്തരമൊരു കീഴ് വഴക്കമുണ്ടെങ്കില്‍ തളിപ്പറമ്പ്, മലപ്പുറം നഗരസഭകളുടെ ചെയര്‍മാന്‍ സ്ഥാനം രണ്ടാംകക്ഷിയായ തങ്ങള്‍ക്ക് കൈമാറാന്‍ മുസ്ലിം ലീഗ് തയാറാകണമെന്നും കോണ്‍ഗ്രസ് നേതാക്കള്‍ ആവശ്യപ്പെടുന്നുണ്ട്.

Dispute over Kannur Corporation Mayor's post, Kannur, News, Politics, Kannur Corporation Mayor's Post, Dispute, Muslim League, Congress, Kerala

Keywords: Dispute over Kannur Corporation Mayor's post, Kannur, News, Politics, Kannur Corporation Mayor's Post, Dispute, Muslim League, Congress, Kerala. 

Post a Comment