Health Tips | രാത്രി ഭക്ഷണത്തിൽ ഈ അബദ്ധങ്ങൾ വരുത്താറുണ്ടോ? ശരീരഭാരം കൂടാൻ കാരണമാകും

 


ന്യൂഡെൽഹി: (www.kvartha.com) രാത്രിയിലെ ഭക്ഷണ കാര്യത്തിൽ ആരോഗ്യത്തിന് പല വിധത്തിൽ ഹാനികരമായേക്കാവുന്ന ചില തെറ്റുകൾ നമ്മൾ അറിയാതെ വരുത്താറുണ്ട്. ഇത് ആരോഗ്യത്തെ മാത്രമല്ല, ഉറക്കത്തെയും ബാധിക്കും. കൂടാതെ ഈ തെറ്റ് നിങ്ങളെ പൊണ്ണത്തടിയുടെ ഇരയുമാക്കാം. ശരീരഭാരം വർധിക്കുന്നതിൽ നിങ്ങൾ വിഷമിക്കുകയാണെങ്കിലോ അല്ലെങ്കിൽ ശരീരഭാരം കുറയ്ക്കുന്ന ഭക്ഷണക്രമത്തിലാണെങ്കിലും ശരീരഭാരം കുറയുന്നില്ലെങ്കിലോ രാത്രി ഭക്ഷണ സമയത്തുള്ള ചില തെറ്റുകൾ കാരണമാകുന്നുണ്ടോയെന്നും അറിഞ്ഞിരിക്കുന്നത് നല്ലതാണ്. ശരീര ഭാരം വർധിക്കാൻ കാരണമാകുന്ന രാത്രി ഭക്ഷണത്തിൽ ചെയ്യുന്ന ചില തെറ്റുകൾ അറിയാം.

Health Tips | രാത്രി ഭക്ഷണത്തിൽ ഈ അബദ്ധങ്ങൾ വരുത്താറുണ്ടോ? ശരീരഭാരം കൂടാൻ കാരണമാകും

1. വളരെ വൈകി കഴിക്കുന്ന ശീലം

ഉറങ്ങാൻ കിടക്കുന്നതിന് 1.30 മുതൽ രണ്ട് മണിക്കൂർ മുമ്പ് ഭക്ഷണം കഴിച്ചിരിക്കണം. ഇതിലൂടെ ദഹനവ്യവസ്ഥയ്ക്ക് ഭക്ഷണം ദഹിപ്പിക്കാൻ മതിയായ സമയം ലഭിക്കും. ഇത് ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കും. രാത്രിയാകുന്തോറും നമ്മുടെ മെറ്റബോളിസം മന്ദഗതിയിലാകുന്നു, അതിനാൽ നിങ്ങൾ എത്രയും വേഗം അത്താഴം കഴിക്കുന്നുവോ അത്രയും നല്ലത്. നിങ്ങളുടെ ദഹനത്തിനും ശരീരഭാരം കുറയ്ക്കാനും കഴിയും. രാത്രി വളരെ വൈകി കഴിക്കുന്നതാണ് ശരീരഭാരം കൂടാനുള്ള പ്രധാന കാരണം.

2. കനപ്പെട്ട ഭക്ഷണം കഴിക്കുന്നത്

രാത്രിയിൽ വലിയ അളവിൽ ഭക്ഷണം കഴിക്കുന്നത് പലരുടെയും പതിവാണ്. എന്നാൽ, കഴിയുന്നത്ര ലഘുഭക്ഷണം കഴിക്കുന്നതാണ് നല്ലത്. ലഘുഭക്ഷണം കഴിക്കുന്നത് കൊണ്ട് ആരോഗ്യപരമായ പല ഗുണങ്ങളുമുണ്ട്. പ്രത്യേകിച്ച് ഇത് ദഹനപ്രക്രിയയെ സന്തുലിതമാക്കുകയും ശരീരഭാരം കുറയ്ക്കാൻ സഹായിക്കുകയും ചെയ്യും. നിങ്ങൾ ഡയറ്റിലാണെങ്കിൽ സലാഡുകൾ, സൂപ്പ്, ഗ്രിൽ ചെയ്ത പച്ചക്കറികൾ മുതലായവ പോലെ കഴിക്കാം.

3. ഉപ്പ് ധാരാളം ഉള്ള വിഭവങ്ങൾ

രാത്രിയിലോ വൈകുന്നേരങ്ങളിലോ ഉപ്പ് അടങ്ങിയ വിഭവങ്ങൾ അമിതമായി കഴിക്കുന്നത് വെള്ളം കെട്ടിനിൽക്കാൻ ഇടയാക്കും. നിങ്ങൾ സോഡിയം കഴിക്കുന്നത് നിയന്ത്രിക്കേണ്ടതുണ്ട്, പ്രത്യേകിച്ച് രാത്രി സമയത്ത്. അതിനാൽ പരിമിതമായ അളവിൽ സോഡിയം ലഭ്യമായ വിഭവം തിരഞ്ഞെടുക്കുക.

4. ഭക്ഷണത്തിന് ശേഷം 'ഡെസേർട്ട്'

പലപ്പോഴും, ഭക്ഷണം കഴിച്ച ശേഷം മധുരമുള്ള എന്തെങ്കിലും കഴിക്കുന്നു, അതിനെ ഡെസേർട്ട് എന്ന് വിളിക്കുന്നു. ഇത് ആരോഗ്യത്തിന് വളരെ ദോഷം ചെയ്യും. കൂടാതെ, നിങ്ങളുടെ പലഹാരം മധുരമുള്ളതാണെങ്കിൽ, പ്രത്യേകിച്ച് അതിൽ പഞ്ചസാര അടങ്ങിയിട്ടുണ്ടെങ്കിൽ, അത് ശരീരത്തിലേക്ക് അധിക കലോറികൾ ചേർക്കുന്നു. ഇതുമൂലം രാത്രി എന്തെങ്കിലും കഴിക്കാനുള്ള ആസക്തിയും ഉണ്ടാകാം. അതിനാൽ രാത്രി ഉറങ്ങുന്നതിന് മുമ്പ് മധുരപലഹാരങ്ങൾ കഴിക്കുന്നത് ഒഴിവാക്കുന്നതാണ് നല്ലത്.

5. ഭക്ഷണത്തിൽ പ്രോട്ടീനും നാരുകളും അവഗണിക്കരുത്

ശരീരഭാരം കുറയ്ക്കാൻ പ്രോട്ടീനും നാരുകളും അവശ്യ ഘടകങ്ങളാണ്. ഈ പോഷകങ്ങളെ അവഗണിക്കുന്നത് മെറ്റബോളിസത്തെ മന്ദഗതിയിലാക്കും. പ്രോട്ടീനും ഫൈബറും ദീർഘനേരം പൂർണമായി വയർ നിറഞ്ഞതായി അനുഭവപ്പെടാൻ നിങ്ങളെ സഹായിക്കുന്നു, അമിതമായി ഭക്ഷണം കഴിക്കാനുള്ള സാധ്യത കുറയ്ക്കുന്നു.

Keywords: News, National, New Delhi, Food, Health, Lifestyle,   Dinner Mistakes That Are Making You Gain Weight.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia