DIG | ആലുവയില്‍ മരിച്ച 5 വയസ്സുകാരിയുടെ ശരീരത്തില്‍ പരുക്കുകളുണ്ടെന്ന് ഡിഐജി; അന്വേഷണത്തിന് പ്രത്യേക സംഘം

 


കൊച്ചി: (www.kvartha.com) ആലുവയില്‍ മരിച്ച അഞ്ചുവയസ്സുകാരിയുടെ ശരീരത്തില്‍ പരുക്കുകളുണ്ടെന്ന് വ്യക്തമാക്കി മധ്യമേഖല ഡിഐജി എ ശ്രീനിവാസ്. സംഭവത്തില്‍ പ്രത്യേക അന്വേഷണ സംഘത്തെ രൂപവത് കരിച്ചതായും ഡിഐജി വ്യക്തമാക്കി. പ്രതിയുടെ ലക്ഷ്യം എന്തായിരുന്നുവെന്നും കൃത്യത്തില്‍ മറ്റാര്‍ക്കെങ്കിലും പങ്കുണ്ടോ എന്ന് അറിയണമെന്നും ഡിഐജി മാധ്യമങ്ങളോട് പറഞ്ഞു.

ഡിഐജിയുടെ വാക്കുകള്‍:

വെള്ളിയാഴ്ച വൈകുന്നേരം ആലുവ ഈസ്റ്റ് പൊലീസ് സ്റ്റേഷനില്‍ ഒരു പരാതി ലഭിച്ചു. അഞ്ചുവയസ്സുള്ള മകളെ ആരോ തട്ടിക്കൊണ്ടുപോയെന്നായിരുന്നു പരാതി. അപ്പോള്‍ തന്നെ അന്വേഷണം സംബന്ധിച്ച നടപടികള്‍ തുടങ്ങി. കുറെ ദൃക്‌സാക്ഷികളുടെ മൊഴിയെടുത്തു. സിസിടിവി പരിശോധിച്ചു. പെണ്‍കുട്ടി ഒരാളുടെ കൂടെ പോകുന്നത് ദൃശ്യങ്ങളില്‍ കണ്ടു.

ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ പരിശോധന നടത്തി. സിസിടിവി ദൃശ്യത്തില്‍ കണ്ടയാളെ രാത്രിതന്നെ കണ്ടെത്താനായി. ചോദ്യം ചെയ്യലില്‍ പൊലീസിനെ കുറെ തെറ്റിക്കാന്‍ ശ്രമമുണ്ടായി. പൊലീസ് മേധാവി നേരിട്ടു തന്നെ ചോദ്യംചെയ്തു. രാവിലെ പ്രതി കുറ്റംസമ്മതം നടത്തി. കേസില്‍ പ്രതി കസ്റ്റഡിയിലാണ്.

കേസില്‍ പ്രത്യേക അന്വേഷണ സംഘത്തെ രൂപവത്കരിച്ചു. കൊലപാതകത്തിന്റെ ലക്ഷ്യമെന്താണെന്ന് അറിയേണ്ടതുണ്ട്. ഒറ്റയ്ക്കാണോ മറ്റാര്‍ക്കെങ്കിലും പങ്കുണ്ടോ എന്നും അറിയണം. മൃതദേഹം ചെളിയില്‍ താഴ്ത്തിയ നിലയിലായിരുന്നു. ചുറ്റും മൂന്നുവലിയ കല്ലകളും വച്ചിട്ടുണ്ടായിരുന്നു. പ്ലാസ്റ്റിക് മാലിന്യങ്ങള്‍ വച്ചും മൂടിയിരുന്നു. ശരീരത്തില്‍ പരുക്കുകളുണ്ട്. ഇന്‍ക്വസ്റ്റ് പുരോഗമിക്കുകയാണ്.

DIG | ആലുവയില്‍ മരിച്ച 5 വയസ്സുകാരിയുടെ ശരീരത്തില്‍ പരുക്കുകളുണ്ടെന്ന് ഡിഐജി; അന്വേഷണത്തിന് പ്രത്യേക സംഘം

വെള്ളിയാഴ്ച കുറെ ദൃശ്യങ്ങള്‍ പരിശോധിച്ചിരുന്നു. 3.03ന് വീടിനടുത്തുള്ള ചികന്‍ സ്റ്റാളിലെ ദൃശ്യം ലഭിച്ചു. അതില്‍ കുട്ടി കൂടെയുണ്ട്. അഞ്ചുമണിക്ക് മറ്റൊരു സ്ഥലത്തെ ദൃശ്യം കിട്ടി. അതില്‍ കുട്ടി കൂടെയില്ല. ആ സമയത്താണോ കൊലപാതകം നടന്നതെന്ന് അറിയണം. അന്വേഷണം ഊര്‍ജിതമാക്കും.

Keywords:  DIG says wounds in Chandini' s dead body, Aluva, News, Crime, Criminal Case, Dead Body, DIG, Media, Inquest, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia