Shot Dead | 'കോയമ്പതൂര്‍ ഡിഐജി സ്വയം നിറയൊഴിച്ച് ജീവനൊടുക്കി'; കുടുംബ പ്രശ്‌നങ്ങളെന്ന് സൂചന
Jul 7, 2023, 11:36 IST
ചെന്നൈ: (www.kvartha.com) കോയമ്പതൂര്‍ ഡിഐജി വിജയകുമാര്‍ സ്വയം നിറയൊഴിച്ച് ജീവനൊടുക്കിയതായി റിപോര്‍ട്. കുടുംബ പ്രശ്‌നങ്ങളെ തുടര്‍ന്ന് ആത്മഹത്യ ചെയ്യുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. ഗണ്‍മാന്റെ പക്കല്‍നിന്ന് തോക്ക് വാങ്ങി സ്വയം നിറയൊഴിക്കുകയായിരുന്നുവെന്നാണ് റിപോര്‍ട്.
പ്രഭാത നടത്തത്തിന് പോയി വന്നതിനുശേഷമായിരുന്നു സംഭവം. മൃതദേഹം കോയമ്പതൂര്‍ മെഡികല്‍ കോളജ് ആശുപത്രിയിലെ മോര്‍ചറിയില്‍ സൂക്ഷിച്ചിരിക്കുന്നു. 2009ല്‍ സര്‍വീസില്‍ പ്രവേശിച്ച വിജയകുമാര്‍ പൊലീസ് സേനയിലെ മുതിര്‍ന്ന ഐപിഎസ് ഉദ്യോഗസ്ഥനായിരുന്നു.
കാഞ്ചീപുരം, കടലൂര്‍, നാഗപട്ടണം, തിരുവാരൂര്‍ എന്നിവിടങ്ങളില്‍ എസ്പിയായി പ്രവര്‍ത്തിച്ചിരുന്നു. കഴിഞ്ഞ ജനുവരിയിലാണ് അദ്ദേഹം കോയമ്പതൂര്‍ ഡിഐജിയായി ചുമതലയേറ്റത്.
Keywords: News, National, National-News, DIG, C Vijayakumar, IPS Officer, Shot Dead, Dead, Coimbatore, DIG C Vijayakumar IPS found dead in Coimbatore.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.