Follow KVARTHA on Google news Follow Us!
ad

Helpline | ഓണ്‍ലൈനില്‍ പണം നഷ്ടമായയോ? ഈ നമ്പറിലേക്ക് വിളിക്കൂ; പങ്കുവെച്ച് കേരള പൊലീസ്

പോര്‍ടലിലൂടെയും റിപോര്‍ട് ചെയ്യാം Kerala Police, Malayalam News, കേരള വാര്‍ത്തകള്‍, Cyber Crime
തിരുവനന്തപുരം: (www.kvartha.com) ഇന്റര്‍നെറ്റ് ഉപയോഗം വ്യാപകമായപ്പോള്‍ സൈബര്‍ കുറ്റകൃത്യങ്ങളുടെ എണ്ണവും വര്‍ധിച്ചു. സൈബര്‍ ഇടങ്ങളില്‍ നടക്കുന്ന സാമ്പത്തിക തട്ടിപ്പുകള്‍ ഇപ്പോള്‍ വ്യാപകമാണ്. എടിഎം, ഡബിറ്റ് കാര്‍ഡ്, ക്രെഡിറ്റ് കാര്‍ഡ്, നെറ്റ് ബാങ്കിങ് തുടങ്ങിയവയിലൂടെയാണ് പ്രധാനമായും തട്ടിപ്പ് നടക്കുന്നത്. ഇത്തരം കുറ്റകൃത്യങ്ങളില്‍ പെട്ടവര്‍ക്ക് സഹായം നല്‍കുന്നതിനായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഹെല്‍പ് ലൈന്‍ നമ്പര്‍ സാമൂഹ്യ മാധ്യമത്തിലൂടെ പങ്കുവെച്ചിരിക്കുകയാണ് കേരള പൊലീസ് ഇപ്പോള്‍.
        
Kerala Police, Malayalam News, Cyber Crime, Kerala News, Thiruvananthapuram News, Kerala Cyber Police, Dial this number to report financial frauds: Kerala police.

കേരള പൊലീസിന്റെ സേവനങ്ങള്‍ക്ക് 1930 എന്ന ഹെല്‍പ് ലൈന്‍ നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്. പൊതുജനങ്ങള്‍ക്ക് അവരുടെ പരാതികള്‍ രജിസ്റ്റര്‍ ചെയ്യുന്നതിനും നഷ്ടപ്പെട്ട പണം വീണ്ടെടുക്കുന്നതിനുള്ള സഹായം സ്വീകരിക്കുന്നതിനും ഈ ഹെല്‍പ് ലൈന്‍ നമ്പര്‍ ഉപയോഗിക്കാം. നിങ്ങള്‍ സൈബര്‍ കുറ്റകൃത്യത്തിന് ഇരയായിട്ടുണ്ടെങ്കില്‍, അത് റിപോര്‍ട് ചെയ്യാന്‍ ഈ നമ്പര്‍ ഉപയോഗിക്കാമെന്ന് പൊലീസ് അറിയിച്ചു. കൂടാതെ നാഷണല്‍ സൈബര്‍ ക്രൈം പോര്‍ടലിലൂടെയും https://cybercrime(dot)gov(dot)in റിപോര്‍ട് ചെയ്യാം.


Keywords: Kerala Police, Malayalam News, Cyber Crime, Kerala News, Thiruvananthapuram News, Kerala Cyber Police, Dial this number to report financial frauds: Kerala police.
< !- START disable copy paste -->

Post a Comment